വട്ടകനാലിലെ ഡോൾഫിൻ നോസ് സന്ദർശിച്ച് ദിവസം തുടങ്ങാം. മൊത്തം 3 കി.മീ ദൈർഘ്യമുള്ള ട്രെക്കിംഗിനൊടുവിൽ ഡോൾഫിന്റെ മൂക്കിനോട് സാദൃശ്യമുള്ള പാറ കാണാം
ഗ്രീൻ വാലി വ്യൂപോയിന്റാണ് (സൂയിസൈഡ് പോയിന്റ്) ഇനി കാണേണ്ടത്. കൊടൈക്കനാൽ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഈ വ്യൂ പോയിന്റ് അതിമനോഹരമാണ്. കോട മാറിയാലേ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കൂ
പ്രശസ്തമായ പില്ലർ റോക്കിലേയ്ക്കുള്ള റൂട്ടിലാണ് ഗോൾഫ് ക്ലബ്ബ് സ്ഥിതി ചെയ്യുന്നത്. ഗോൾഫ് എന്ന കായിക വിനോദം ഇഷ്ടപ്പെടുന്നവർ ഇവിടം കണ്ടിരിക്കണം
അതിശയിപ്പിക്കുന്ന ഭീമാകാരൻ പാറകളുടെ കാഴ്ചയാണ് പില്ലർ റോക്കിൽ കാണാനുള്ളത്. ഇവിടെയും കോട മാറിയാലേ പാറകൾ കാണാൻ സാധിക്കൂ
ഗുണ കേവാണ് അടുത്ത സ്പോട്ട്. വേരുകളാൽ നിറഞ്ഞ, അഗാധ ഗർത്തങ്ങളുള്ള ഇവിടം എപ്പോഴും സഞ്ചാരികളുടെ തിരക്കുള്ള സ്ഥലമാണ്
ഗുണ കേവിന് തൊട്ടടുത്താണ് പൈൻ ഫോറസ്റ്റ്. ഏക്കർ കണക്കിന് പരന്ന് കിടക്കുന്ന പൈൻ ഫോറസ്റ്റ് ശാന്തമായ അന്തരീക്ഷം സമ്മാനിക്കും
തിരക്കുകളിൽ നിന്ന് മാറി നിൽക്കാൻ പറ്റിയ സ്പോട്ടാണ് മോയർ പോയിന്റ്. എപ്പോഴും കോടമൂടുന്ന പ്രദേശമാണിത്. വളഞ്ഞുപുളഞ്ഞ നടപ്പാതകളും ഒരു വാച്ച് ടവറും ഇവിടെയുണ്ട്
കൊടൈക്കനാൽ തടാകത്തിലേക്ക് പോകുംവഴി റോഡിന് അരികിലായി അപ്പർ ലേക്ക് വ്യൂ കാണാം. തടാകത്തിന്റെ വിദൂര കാഴ്ചയാണിത്
അവസാനമായി ബ്രയാന്റ് പാർക്കും കോക്കേഴ്സ് വോക്കും കണ്ട് കൊടൈക്കനാൽ ലേക്കും സന്ദർശിക്കാം.
കൊടൈക്കനാൽ ലേക്കിലൂടെയുള്ള ബോട്ടിംഗ് ആസ്വദിക്കാതെ കൊടൈക്കനാൽ യാത്ര പൂർണമാകില്ല