ടയറുകൾ തേഞ്ഞാൽ സംഭവിക്കാൻ സാധ്യതയുള്ള 6 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ടയർ തേയ്മാനം കൂടുമ്പോൾ, പ്രത്യേകിച്ച് നനഞ്ഞ റോഡുകളിൽ ടയറിന്റെ ഗ്രിപ്പ് ഗണ്യമായി കുറയും. ഇത് അപകട സാധ്യത വർധിപ്പിക്കും
തേയ്മാനമുള്ള ടയറുകൾ എളുപ്പത്തിൽ പൊട്ടാൻ സാധ്യതയുണ്ട്. ഉയർന്ന വേഗത്തിൽ ടയർ പൊട്ടിയാൽ ഗുരുതരമായ അപകടത്തിന് കാരണമാകാം
തേയ്മാനമുള്ള ടയറുകൾ ഉപയോഗിച്ചാൽ വാഹനം നിയന്ത്രിക്കാനും സ്റ്റീയർ ചെയ്യാനും ബുദ്ധിമുട്ടാകും. ഇതും അപകടത്തിന് വഴിയൊരുക്കും
ബ്രേക്ക് ചെയ്യുമ്പോൾ, പ്രത്യേകിച്ച് മഴക്കാലത്ത് വാഹനം പ്രതീക്ഷിക്കുന്നിടത്ത് നിൽക്കില്ല. ഇത്, അപകട സാധ്യത പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു
തേയ്മാനമുള്ള ടയറുകൾ ഇന്ധനക്ഷമത കുറയ്ക്കും. അതിനാൽ ഇന്ധന ചെലവ് വർദ്ധിക്കുകയും ചെയ്യും.
തേയ്മാനമുള്ള ടയറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ അത് തടസമായേക്കാം
ഇന്ത്യയിലെ മികച്ച 'വര്‍ക്ക് ഫ്രം എനിവേര്‍' സ്പോട്ടുകൾ
റെയിൽവേ ട്രാക്കിൽ മെറ്റൽ കല്ലുകൾ പാകുന്നത് എന്തിന്?
ഹാൻഡ് ലഗേജിൽ ഈ സാധനങ്ങൾ കൊണ്ടുപോകാൻ പാടില്ല!
കുറുവാ ദ്വീപ് കാണാത്തവരുണ്ടോ? എങ്കിൽ ഇവിടെ കമോൺ