തിരുവനന്തപുരത്തിന്റെയും തമിഴ്‌നാട്ടിലെ തിരുനെൽവേലിയുടെയും അതിർത്തിയിൽ പശ്ചിമഘട്ടത്തിലാണ് അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്നത്
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,868 മീറ്റർ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന അഗസ്ത്യാർകൂടം കാണേണ്ട കാഴ്ച തന്നെയാണ്
ഈ മലനിരകളിൽ നിന്നാണ് താമരഭരണി, കരമന, നെയ്യാർ എന്നീ നദികൾ ഉത്ഭവിക്കുന്നത്
ഔഷധസസ്യങ്ങളുടെ കലവറയായതിനാൽ 'ഔഷധമല' എന്നും ഇവിടം അറിയപ്പെടാറുണ്ട്
അഗസ്ത്യാർകൂടം അതിന്റെ ജൈവവൈവിധ്യ പ്രാധാന്യം കണക്കിലെടുത്ത് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്
അഗസ്ത്യമുനി ഇവിടെ തപസ്സ് ചെയ്തിരുന്നു എന്നാണ് വിശ്വാസം. അഗസ്ത്യമുനിയുടെ ഒരു പ്രതിമയും മലമുകളിൽ കാണാം
സാഹസിക സഞ്ചാരികളുടെ ഫേവറിറ്റ് സ്പോട്ടാണിത്. ട്രെക്കിംഗിന് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്
പ്രകൃതിയുടെ മടിത്തട്ടിലൊരു തടാകം!
അമ്പൂരിക്കാരുടെ സ്വന്തം കുമ്പിച്ചൽക്കടവ് പാലം
നിറങ്ങൾ നിറഞ്ഞൊഴുകി നെയ്യാര്‍ ഡാം; 'ജംഗിൾ ഫിയെസ്റ്റ' ചിത്രങ്ങൾ
കേരളീയ വാസ്തുവിദ്യ കാണണമെങ്കിൽ ഇവിടെ കമോൺ!