സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,600 അടി ഉയരത്തിലാണ് ഡോൾഫിൻസ് നോസ് സ്ഥിതി ചെയ്യുന്നത്.
ഒറ്റനോട്ടത്തിൽ ഡോൾഫിന്റെ മൂക്കിനോട് സാദൃശ്യം തോന്നിപ്പിക്കുന്ന പാറയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
ചെറിയ ട്രെക്കിംഗിന് ശേഷം മാത്രമേ ഡോൾഫിൻസ് നോസിലേയ്ക്ക് എത്താൻ സാധിക്കൂ.
പോകുന്ന വഴിയിൽ പലയിടങ്ങളിലായി വഴിയോര കച്ചവടക്കാരുള്ളതിനാൽ സഞ്ചാരികൾക്ക് ക്ഷീണമകറ്റാം
ഏകദേശം 1.5 കിലോ മീറ്റർ ദൂരം നടന്നാൽ മാത്രമേ ഡോൾഫിൻസ് നോസിൽ എത്തുകയുള്ളൂ.
ഡോൾഫിൻസ് നോസിലെത്തിയാൽ ചുറ്റുമുള്ള താഴ്‌വരകളും മലനിരകളും സഞ്ചാരികൾക്ക് കാണാം
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഡോൾഫിൻസ് നോസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം
തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'
മഞ്ഞണിഞ്ഞ് മനംകവരും മണാലി
നോര്‍ത്ത് ഗോവ vs സൗത്ത് ഗോവ
കൊടൈക്കനാൽ പെർഫെക്റ്റ് വൺഡേ ട്രാവൽ പ്ലാൻ