പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയൻ മലനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ഭൂമിയാണ് മണാലി
ലോകത്തിൻറെ പല കോണുകളിൽ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്
ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ശൈത്യകാലത്തെ മഞ്ഞുവീഴ്ചയാണ് മണാലിയിലെ പ്രധാന ആകർഷണം
സാധാരണയായി ഡിസംബർ - ജനുവരി മാസങ്ങളിൽ − 5 ഡിഗ്രി സെൽഷ്യസിലേക്ക് വരെ ഇവിടെ താപനില താഴാറുണ്ട്
വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, ട്രെക്കിംഗ്, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങൾ മണാലിയിലുണ്ട്
മണാലി ടൗൺ, ഓൾഡ് മണാലി എന്നിങ്ങനെ രണ്ട് പ്രദേശങ്ങളാണ് മണാലിയിലുള്ളത്. ഇതിൽ ഓൾഡ് മണാലിയാണ് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന സ്ഥലം
ടിബറ്റൻ മാർക്കറ്റ്, മനു മാർക്കറ്റ്, മാൾ റോഡ്, ഹിമാചൽ എംപോറിയം തുടങ്ങി നിരവധി വിപണികൾ ഓൾഡ് മണാലിയിൽ കാണാം
നോര്‍ത്ത് ഗോവ vs സൗത്ത് ഗോവ
കൊടൈക്കനാൽ പെർഫെക്റ്റ് വൺഡേ ട്രാവൽ പ്ലാൻ
ഇതാണ് 'മഞ്ഞുമ്മൽ ബോയ്സി'ലെ ഗുണ കേവ്!
പൂക്കോട് തടാകം; ബോട്ടിംഗാണ് സാറേ ഇവിടുത്തെ മെയിൻ