കാട്ടാക്കടയിൽ നിന്ന് അമ്പൂരിയിലേയ്ക്ക് പോകുന്ന വഴിയിൽ റോഡിൽ നിന്ന് തന്നെ ഡാം വളരെ അടുത്ത് കാണാം
നെയ്യാര്‍ ഡാമിലെ ബോട്ടിംഗാണ് പ്രധാന ആകർഷണം. ഡാമിന്റെ ചുറ്റുപാടുമുള്ള വനപ്രദേശത്തിന്റെ അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്
ഡാം സൈറ്റിനടുത്ത് തന്നെ ഒരു വാച്ച് ടവറുമുണ്ട്. ഇതിന് മുകളിൽ നിന്നാൽ ഡാമിന്റെയും പരിസരത്തിന്റെ വിശാലമായ കാഴ്ച ലഭിക്കും
നെയ്യാർ ഡാമിന് ചുറ്റുമുള്ള പ്രദേശം 12,000 ഹെക്ടറോളം വരുന്ന വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്
ആന, കടുവ, പുള്ളിപ്പുലി, കുട്ടിതേവാങ്ക്, രാജവെമ്പാല, കാട്ടാമ എന്നിങ്ങനെ വിവിധതരം ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് നെയ്യാർ വന്യജീവി സങ്കേതം
നെയ്യാർ ഡാമിലെ പാർക്കിൽ സ്വസ്ഥമായിരുന്ന് കാഴ്ചകൾ കാണാനും സൗകര്യമുണ്ട്. ഇവിടെ ഒരു സ്വിമ്മിംഗ് പൂളും സജ്ജീകരിച്ചിട്ടുണ്ട്
നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് നെയ്യാർ ഡാം ഒരു മികച്ച തെരഞ്ഞെടുപ്പാണ്