വന്ദേ ഭാരതിലെ എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകൾ 180 ഡിഗ്രി തിരിയും. മുഖാമുഖം ഇരിക്കാനോ ഗ്രൂപ്പുമായി സംസാരിക്കാനോ ഇതുവഴി കഴിയും
എല്ലാ കോച്ചുകളിലും ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുകൾ, ഓൺബോർഡ് വൈഫൈ, ജിപിഎസ് ലൈവ് ഡിസ്‌പ്ലേ ബോർഡുകൾ എന്നിവയുണ്ട്
ബയോ-വാക്വം ടോയ്‌ലറ്റുകൾ വിമര്‍ശനങ്ങളെ തുടച്ചുനീക്കിയിരിക്കുകയാണ്. ദീർഘദൂര റൂട്ടുകളിൽ പോലും ഇവ വൃത്തിയായി തുടരുന്നു
പൂർണ്ണമായും സീൽ ചെയ്ത കോച്ചുകൾ, സൗണ്ട് പ്രൂഫ്, ട്രാക്കിലെ ശബ്‌ദം പ്രതിരോധിക്കുന്ന ഓട്ടോമാറ്റിക് പ്ലഗ് വാതിലുകൾ എന്നിവ കോച്ചുകളെ നിശബ്ദമാക്കുന്നു
വന്ദേ ഭാരത് എക്സ്പ്രസിലെ എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ടെംപറേച്ചര്‍ കൺട്രോൾ സംവിധാനം ഉണ്ട്. ഇവ താപനില ക്രമീകരിക്കുന്നു
ചൂടുള്ള ഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവ കൃത്യസമയത്ത് വൃത്തിയായി പായ്ക്ക് ചെയ്ത് എത്തിക്കുന്നു എന്നതാണ് വന്ദേ ഭാരതിനെ വ്യത്യസ്തമാക്കുന്നത്
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് കഴിയും
വന്ദേ ഭാരത് ട്രെയിനുകൾ ഒരു പ്രത്യേക എഞ്ചിൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഓരോ കോച്ചിനും അതിന്റേതായ പവർ സ്രോതസ്സ് ഉണ്ട്
ഡിസൈൻ, അസംബ്ലി, സാങ്കേതികവിദ്യ എന്നിവയെല്ലാം തദ്ദേശീയമായാണ് വികസിപ്പിച്ചിരിക്കുന്നത്
അപകങ്ങൾ ഒഴിവാക്കാൻ ഇന്ത്യ വികസിപ്പിച്ച 'കവച്' സംവിധാനം വന്ദേ ഭാരതിലുണ്ട്. ഒരേ ലൈനിൽ മറ്റൊരു ട്രെയിൻ വന്നാൽ ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യും
ടയറുകൾ 'മൊട്ട'യാകാൻ നിൽക്കണ്ട; പ്രശ്നങ്ങളേറെ!
ഇന്ത്യയിലെ മികച്ച 'വര്‍ക്ക് ഫ്രം എനിവേര്‍' സ്പോട്ടുകൾ
റെയിൽവേ ട്രാക്കിൽ മെറ്റൽ കല്ലുകൾ പാകുന്നത് എന്തിന്?
ഹാൻഡ് ലഗേജിൽ ഈ സാധനങ്ങൾ കൊണ്ടുപോകാൻ പാടില്ല!