
ഗർഭകാലത്ത് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗർഭിണിയായിരിക്കുമ്പോൾ യാത്ര ചെയ്യാമോ എന്നത് പലരുടെയും സംശയമാണ്. ഗർഭകാലത്ത് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയങ്ങളില്‍ ചിലര്‍ക്ക് ആരോഗ്യപരമായ പല പ്രശ്നങ്ങളും ഉണ്ടാകാം. യാത്രയ്ക്ക് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം. കാരണം, ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്താൽ നടുവേദനയുണ്ടാകാനും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്.
ഓട്ടോയിലുള്ള യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാറിലോ ട്രെയിനിലോ യാത്ര ചെയ്യുന്നതിൽ പ്രശ്നമില്ല. ഗർഭിണികൾ യാത്ര പോകുമ്പോള്‍ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കൊണ്ട് പോകണം. എല്ലാ പഴവർഗങ്ങളും ഉൾപ്പെടുത്തണം. ഫാസ്റ്റ് ഫുഡ് പരമാവധി ഒഴിവാക്കുക. യാത്രാ സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ഇത് ക്ഷീണം ഇല്ലാതാക്കാന്‍ സഹായിക്കും.
വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കൈകളും കാലുകളും നിവര്‍ത്തി വെച്ച് ഇരിക്കാന്‍ ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍ ആദ്യത്തെ മൂന്ന് മാസം വളരെ ശ്രദ്ധിക്കണം. ഈ സമയങ്ങളില്‍ യാത്ര പരമാവധി ഒഴിവാക്കാന്‍ നോക്കണം. ഗര്‍ഭകാലത്ത് അധികം ദൂരത്തേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അധിക ദൂരം യാത്ര ചെയ്താല്‍ ക്ഷീണം, ഛര്‍ദി, തലവേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.