ഭൂമിയുണ്ടോ? കുറഞ്ഞ ചെലവില്‍ പത്ത് വർഷം കൊണ്ട് 20 ലക്ഷത്തിന് മേലെ സമ്പാദിക്കാം; മലബാർ വേപ്പ് കൃഷി

Published : Nov 20, 2025, 08:11 PM IST
Malabar neem cultivation

Synopsis

സാമൂഹ്യ സാഹചര്യങ്ങൾ മാറിയതോടെ കർഷകർ കുറഞ്ഞ അധ്വാനത്തിൽ കൂടുതൽ സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നു. മലബാർ വേപ്പ് അഥവാ മെലിയ ദുബിയ എന്ന മരം നട്ട് 6 മുതൽ 10 വർഷത്തിനുള്ളിൽ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും.  

 

സാമൂഹ്യ സാഹചര്യങ്ങൾ മാറി വന്നതോടെ എങ്ങനെ കൃഷിയിലൂടെയും കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്ന ചിന്തയിലാണ് കർഷകർ. കുറഞ്ഞ അധ്വാനത്തിൽ കൂടുതൽ പണം നേടാനാകുന്ന കൃഷികളെ കുറിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. മരം നട്ടാൽ 10 വർഷത്തിനുള്ളിൽ ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയുന്ന ഒന്നുണ്ട്. മലബാർ വേപ്പ് അല്ലെങ്കിൽ മെലിയ ദുബിയ എന്നാണ് ആ മരത്തിന്‍റെ പേര്. ഗുണമേന്മയുള്ള ഇവയുടെ തടിയാണ് പ്ലൈവുഡ് ഉത്പാദന മേഖലയുടെ നട്ടെല്ല്.

മലബാർ വേപ്പ്

തേക്കും ഈട്ടിയും മഹാഗണിയുമെല്ലാം കേരളത്തിൽ വളരെ പ്രിയപ്പെട്ടതാണ്. എന്നാൽ, ഈ മരങ്ങളൊക്കെ സാവധാനം മാത്രമാണ് വളരുക. അതേസമയം മലബാർ വേപ്പ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ആറ് മുതൽ പത്ത് വർഷത്തിനുള്ളിൽ മലബാർ വേപ്പിനെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകും. ഒരു മരത്തിന് ആറ് വർഷത്തിനുള്ളിൽ ഏകദേശം 7,000 രൂപ വരെ വരുമാനം ലഭിക്കും. ഒരു ഏക്കറിൽ ഏകദേശം 300 ഓളം മരങ്ങൾ നട്ടുപിടിപ്പിക്കാനാകുമെന്നാണ് കണക്ക്. കുറഞ്ഞത് പത്തു ക്വിന്‍റൽ തടി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ തന്നെ വരുമാനം ഏകദേശം 20 ലക്ഷത്തിന് മുകളിലാണ്. വർഷങ്ങൾ കഴിയും തോറും ലാഭം ഇരട്ടിക്കുമെന്നത് വേറെ.

പഴകുന്തോറും വില ഏറും

കാർഷിക ഉപകരണങ്ങൾ മുതൽ തീപ്പെട്ടിക്കൊള്ളികളുടെ നിർമ്മാണം വരെ ഈ തടികൊണ്ട് നടത്താറുണ്ട്. പത്ത് വർഷത്തോളം പഴക്കമുള്ള തടി നേരിട്ട് ഫർണിച്ചർ കമ്പനികൾ സ്വീകരിക്കാറുണ്ട്. ചതുരശ്ര അടിക്ക് ഏകദേശം 1,000 രൂപയ്ക്ക് മുകളിൽ ലഭിക്കും. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കർണാടകയിലും ഒക്കെ ഈ മരം ധാരാളമായി ഇന്ന് കൃഷി ചെയ്യുന്നു. സ്ഥലപരിമിതി ഇല്ലാത്തവർക്ക് മലബാർ വേപ്പ് വാണിജ്യ അടിസ്ഥാനത്തിൽ കേരളത്തിലും ഉല്പാദിപ്പിക്കാം.

 

PREV
Read more Articles on
click me!

Recommended Stories

ശതാവരി -കിഴങ്ങിനും ഇലയ്ക്കും നല്ല ഡിമാൻഡാണ്, അറിയാം കൃഷിയും പരിപാലനവും
മധുരക്കിഴങ്ങ് കൃഷി വർഷം മുഴുവൻ ലാഭം; കൃഷി തുടങ്ങേണ്ടത് എങ്ങനെ?