ഈ രാജ്യത്തെ ക്ഷീരകര്‍ഷകര്‍ പശുക്കളുടെ വയറ്റില്‍ പ്രത്യേക ദ്വാരം ഉണ്ടാക്കുന്നതെന്തിന്?

Published : Mar 03, 2023, 01:08 PM IST
ഈ രാജ്യത്തെ ക്ഷീരകര്‍ഷകര്‍ പശുക്കളുടെ വയറ്റില്‍ പ്രത്യേക ദ്വാരം ഉണ്ടാക്കുന്നതെന്തിന്?

Synopsis

ഇത്തരത്തിൽ പശുക്കളുടെ വയറിൽ സൃഷ്ടിക്കുന്ന ദ്വാരങ്ങൾ 'ഫിസ്റ്റുല' എന്നാണ് അറിയപ്പെടുന്നത്. പ്രത്യേക ശസ്ത്രക്രിയയിലൂടെ സൃഷ്ടിക്കുന്ന ഈ ദ്വാരങ്ങൾ നേരെ പശുക്കളുടെ കുടലിലേക്കാണ് ചെല്ലുന്നത്. 


പുരാതകാലത്ത് മനുഷ്യന്‍ തനിക്ക് ചുറ്റുമുള്ള ജീവ ജാലങ്ങളെ  പല ദൈവമായാണ് കണക്കാക്കിയിരുന്നത്. ഇത് അക്കാലത്തെ മനുഷ്യന്‍റെ അതിജീവനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പൌരാണിക ജനജീവിതമുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ നിലനിന്നിരുന്നു. ഇന്ത്യയിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും പുരാതന ഈജിപ്തിലും ഇതിന് നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍‌, ശാസ്ത്രം പുരോഗതി പ്രാപിക്കുന്തോറും മറ്റ് ജീവജാലങ്ങളെ മനുഷ്യന്‍റെ അതിജീവനത്തിനായി എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാമെന്ന അന്വേഷണം തന്നെയാണ് നടക്കുന്നത്. ഇതിന് ശാസ്ത്രത്തെ മനുഷ്യന്‍ കൂട്ടുപിടിക്കുന്നു. 

നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ള വിപ്ലവകരമായ മാറ്റങ്ങളാണ് അടുക്ക കാലത്തായി ഈ മേഖലയില്‍ പരീക്ഷിക്കപ്പെടുന്നത്. അത്തരത്തിലൊരു സംഭവം ഇപ്പോൾ അമേരിക്കയിലും ന്യൂസിലൻഡിലും വ്യാപകമായിരിക്കുകയാണ്. പശുക്കളിലാണ് ഈ പരീക്ഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പശുക്കളുടെ വയറ്റിൽ വലിയ ദ്വാരങ്ങൾ സൃഷ്ടിച്ച് അതിലൂടെ ദഹനത്തെ കുറിച്ചും മറ്റ് സൂക്ഷ്മാണുക്കളെ കുറിച്ചും പഠിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഈ ദ്വാരങ്ങളിലൂടെ പശുക്കളുടെ വയറ്റിൽ നിന്നും ഭക്ഷണം നീക്കം ചെയ്യാൻ പോലും സാധിക്കുമെന്ന് ഇതുമായി ബന്ധ്പ്പെട്ടവര്‍ അവകാശപ്പെടുന്നു. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോയിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

 

കൂടുതല്‍ വായനയ്ക്ക്: ഭാഷാ പഠനം: മനസും തലച്ചോറും ഒരു ശാസ്ത്രീയ പഠനം 

ഇത്തരത്തിൽ പശുക്കളുടെ വയറിൽ സൃഷ്ടിക്കുന്ന ദ്വാരങ്ങൾ 'ഫിസ്റ്റുല' എന്നാണ് അറിയപ്പെടുന്നത്. പ്രത്യേക ശസ്ത്രക്രിയയിലൂടെ സൃഷ്ടിക്കുന്ന ഈ ദ്വാരങ്ങൾ നേരെ പശുക്കളുടെ കുടലിലേക്കാണ് ചെല്ലുന്നത്. ഇത്തരം ഫിസ്റ്റുലകള്‍ പ്രത്യേകം അടപ്പ് വച്ച് അടച്ച് വയ്ക്കും. ആവശ്യമുള്ളപ്പോള്‍ തുറന്ന് പശുക്കളുടെ ദഹനപ്രക്രിയകളെ കുറിച്ച് മനസ്സിലാക്കുന്നതിനും അവയുടെ ശരീരത്തിൽ ഉണ്ടാകുന്ന സൂക്ഷ്മാണുക്കളെ നിരീക്ഷിക്കുന്നതിനും ഇത്തരം ഫിസ്റ്റുലകള്‍ സഹായിക്കുന്നെന്ന് ഇതുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ദഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗാവസ്ഥകളോ അണുബാധയെ ഉണ്ടായാൽ ഒരു ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ തന്നെ ഫിസ്റ്റുലയിലൂടെ അവയുടെ വയറ്റിൽ നിന്നും ഭക്ഷണപദാർത്ഥങ്ങൾ നീക്കം ചെയ്യാൻ സാധിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്:  കാണാതായ ആളുടെ കൈത്തണ്ട സ്രാവിന്‍റെ വയറ്റിൽ, തിരിച്ചറിയാൻ സഹായിച്ചത് കയ്യിലെ ടാറ്റു

റുമെൻ എന്നറിയപ്പെടുന്ന ഭാഗത്ത് നിന്നുമാണ് പശുവിന്‍റെ വയറ്റിലേക്ക് ഫിസ്റ്റുലകൾ തുളച്ചുകയറ്റുന്നത്. മനുഷ്യനെ പോലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഏകദേശം ഒന്നോ രണ്ടോ മാസത്തേക്ക് ചില അസ്വസ്ഥതകൾ പശുക്കൾക്കും അനുഭവപ്പെടും. ഈ സമയങ്ങളിൽ പശുക്കള്‍ ഡോക്ടറുടെ പ്രത്യേകത നിരീക്ഷണത്തിലായിരിക്കും. തുടർന്ന് പശുക്കളുടെ ശരീരത്തിലെ മുറിവുണങ്ങി ഫിസ്റ്റുലയുമായി പൊരുത്തപ്പെടാൻ പ്രാപ്തമായാൽ പിന്നീട് പ്രത്യേക നിരീക്ഷണത്തിന്‍റെ ആവശ്യമില്ല.

ഇതിനെ വലിയ ശാസ്ത്രീയ വിപ്ലവമായി തന്നെ ഒരു വിഭാഗം ഗവേഷകർ ഇതിനെ കണക്കാക്കുമ്പോൾ ശാസ്ത്ര പഠനങ്ങൾക്ക് വേണ്ടി ഒരു മൃഗത്തിന്‍റെയും സ്വാഭാവിക ശരീരത്തെ വികൃതമാക്കരുത് എന്നാണ് പെറ്റ (PETA -People of Ethical Treatment of Animals) പറയുന്നത്. ഫിസ്റ്റുലേറ്റഡ് പശുക്കൾക്ക് ആയുർദൈർഘ്യത്തിൽ യാതൊരു വ്യത്യാസവുമില്ലെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴും, അംഗഭംഗം വരുത്തിയ മുറിവുകൾ ഉണങ്ങാൻ നാലോ ആറോ ആഴ്ച്ചയോളം സമയമെടുക്കുന്നത് വേദനാജനകമാണന്നാണ് പെറ്റയുടെ വിലയിരുത്തൽ. മനുഷ്യന്‍റെ ആവശ്യത്തിന് വേണ്ടി മാത്രം മറ്റൊരു ജീവിയെ ഇതുപോലെ പരീക്ഷണത്തിന് വിധേയമാക്കുന്നതിന്‍റെ ധാര്‍മ്മികതയേയും മൃഗസ്നേഹികള്‍ ചോദ്യം ചെയ്യുന്നു.  

കൂടുതല്‍ വായനയ്ക്ക്:   Viral Video: അതിജീവനം ആരുടേത്; ഇരയുടെയോ വേട്ടക്കാരന്‍റെയോ?; വൈറലായി ഒരു വീഡിയോ 
 

PREV
Read more Articles on
click me!

Recommended Stories

ആരാധകരുടെ പ്രിയങ്കരി, വെറും 2 അടി 8 ഇഞ്ച്, ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പോത്തായി രാധ
ശതാവരി -കിഴങ്ങിനും ഇലയ്ക്കും നല്ല ഡിമാൻഡാണ്, അറിയാം കൃഷിയും പരിപാലനവും