Latest Videos

330 രൂപയ്ക്ക് വാങ്ങിയ പെയിന്‍റിംഗ് ലേലത്തില്‍ വിറ്റ് പോയത് ഒരു കോടി അമ്പത്തിയെട്ട് ലക്ഷം രൂപയ്ക്ക് !

By Web TeamFirst Published Sep 22, 2023, 7:06 PM IST
Highlights

ആ പെയിന്‍റിംഗ് കൊണ്ട് തനിക്ക് പ്രയോജനമില്ലെന്ന് കരുതിയ അവര്‍ അതിന്‍റെ ഒരു ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചു. പെയിന്‍റിംഗ് കണ്ട ചിലരാണ് അത് കോടികള്‍ മൂല്യമുള്ള ഒന്നാണെന്ന് വെളിപ്പെടുത്തിയത്. പ്രശസ്ത ചിത്രകാരൻ എൻ സി വൈത്തിന്‍റെ (NC Wyeth) അതുല്യവും അപൂർവവുമായ ഒരു പെയിന്‍റിംഗായിരുന്നു അത്. 


ലയുടെ മൂല്യ നിര്‍ണ്ണയത്തിന്‍റെ അടിസ്ഥാനം എപ്പോഴും ഊഹ കച്ചവടമാണ്. കലാകാരന്‍, തന്‍റെ ചിത്രം വരയ്ക്കുന്ന കാലയളവില്‍ അതിന് പലപ്പോഴും വില ലഭിക്കണമെന്നില്ല, എന്നാല്‍, അദ്ദേഹത്തിന്‍റെ മരണ ശേഷം അവ കോടിപതികള്‍‌ക്ക് മാത്രം വാങ്ങി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നായി മാറും. വാന്‍ഗോഗിന്‍റെ ചിത്രങ്ങള്‍ ഈ ഗണത്തില്‍പ്പെടുന്നവയാണ്. അത് പോലെ തന്നെയാണ് ലേലവും. പലപ്പോഴും പുരാവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ താരതമ്യേന ചെറിയ വിലയിക്ക് വില്‍ക്കാന്‍ വച്ചിരിക്കുന്ന വസ്തുക്കള്‍, ലേലത്തിനെത്തുമ്പോള്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ എത്രയോ ഇരട്ടി വില ലഭിച്ചെന്നും വരാം. ഈ ഗണത്തില്‍ ചിത്രങ്ങള്‍, യുദ്ധങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കള്‍, മറ്റ് പുരാവസ്തുക്കള്‍ അങ്ങനെ പലതും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം സമാനമായൊരു അനുഭവം യുകെയില്‍ നടന്നു. 

'പണം എടുത്ത് ഓടുക' എന്ന് ചിത്രത്തിന് പേരിട്ട കലാകാരന്‍ ഒടുവില്‍ ഗാലറിക്ക് 60 ലക്ഷം തിരികെ നല്‍കി !

2017-ൽ ഒരു സ്ത്രീ ന്യൂ ഹാംഷെയറിലെ വഴിയോരത്തെ ഒരു കടയില്‍ നിന്നും അപൂർവമായൊരു പെയിന്‍റിംഗ് വാങ്ങി. 4 ഡോളറിനാണ് (331 ഇന്ത്യന്‍ രൂപ) അന്ന് അവരത് വാങ്ങിയത്. ആറ് വര്‍ഷത്തോളം ആ ചിത്രം അവരുടെ കൈവശമിരുന്നു. പിന്നീട് ആ പെയിന്‍റിംഗ് കൊണ്ട് തനിക്ക് മറ്റ് പ്രയോജനമില്ലെന്ന് കരുതിയ അവര്‍ അതിന്‍റെ ഒരു ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചു. പെയിന്‍റിംഗ് കണ്ട ചിലരാണ് അത് കോടികള്‍ മൂല്യമുള്ള ഒന്നാണെന്ന് വെളിപ്പെടുത്തിയത്. പ്രശസ്ത ചിത്രകാരൻ എൻ സി വൈത്തിന്‍റെ (NC Wyeth) അതുല്യവും അപൂർവവുമായ ഒരു പെയിന്‍റിംഗായിരുന്നു അത്. 

ഇതിപ്പോ രണ്ട് കൈ തന്നെയാണോ..! കണ്ണെടുക്കാതെ നോക്കിയില്ലേൽ നമുക്ക് എണ്ണം തെറ്റും, ഞെട്ടിച്ച് 'സൂപ്പ‍ർ വുമൺ' !

“നേരത്തെ, ഞാൻ ഇത് ഡ്രോയിംഗ് റൂമിൽ സ്ഥാപിച്ചിരുന്നു, പക്ഷേ വീട്ടിലെത്തിയ പലരും എന്നെ വിമർശിച്ചു. ഇതേ തുടര്‍ന്ന് ഞാൻ അത് അവിടെ നിന്നും മറ്റി. എന്നാൽ, ഞാൻ അതിന്‍റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ, ആളുകൾ അത് വിലപ്പെട്ടതാണെന്ന് പറഞ്ഞു, ചാഡ്സ് ഫോർഡിലെ ബ്രാൻഡ് വൈൻ മ്യൂസിയത്തിലെ ഒരു ക്യൂറേറ്ററുമായി ബന്ധപ്പെടാൻ എന്നോട് ആവശ്യപ്പെട്ടു,  മുൻ വൈത്ത് ക്യൂറേറ്റർ ലോറൻ ലൂയിസ്. അദ്ദേഹമാണ് ആ പെയിന്‍റിംഗ് എത്ര വിലപ്പെട്ടതാണെന്ന് കണ്ടെത്തിയത്." പേര് വെളിപ്പെടുത്താത്ത അവര്‍ പറഞ്ഞു. ഹെലൻ ഹണ്ട് ജാക്‌സന്‍റെ 1884-ലെ നോവലായ റമോണയുടെ 1939-ലെ പതിപ്പിനായി പ്രശസ്ത ചിത്രകാരൻ എൻ.സി.വൈത്ത് വരച്ചതായിരുന്നു 'റമോണ' എന്ന് പേരിട്ടിരിക്കുന്ന ആ അപൂര്‍വ്വ ചിത്രം. ഒരു അനാഥ പെൺകുട്ടിയും അവളുടെ രണ്ടാനമ്മയും തമ്മിലുള്ള ബന്ധമാണ് അതുല്യമായ പെയിന്‍റിംഗില്‍ ചിത്രീകരിക്കുന്നത്. ഒടുവില്‍ മൂല്യമുള്ള ആ പെയിന്‍റിംഗ് അവര്‍ ലേലത്തില്‍ വച്ചു. സ്വപ്ന തുല്യമായെ ഒരു തുകയായിരുന്നു അവര്‍ക്ക് ലഭിച്ചത്. ലേലത്തിൽ 1,91,000 ഡോളറിന് (1.58 കോടി ഇന്ത്യന്‍ രൂപ) ആ അമൂല്യമായ കലാസൃഷ്ടി വിറ്റു പോയി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!