പണം തിരികെ നൽകില്ലെന്നും അത്  മോഷണമല്ലെന്നും മാത്രമല്ല തന്‍റെ കലയില്‍ ബാങ്ക് നോട്ടുകളില്ലാതെ ചട്ടകൂടുകള്‍ മാത്രം പ്രദർശിപ്പിക്കുക എന്നത് ഒരു കലാകാരനെന്ന നിലയില്‍ തന്‍റെ തീരുമാനമാണെന്നുമായിരുന്നു അന്ന് ജെൻസ് ഹാനിംഗ് അവകാശപ്പെട്ടിരുന്നത്.  


ലയ്ക്ക് വില നിശ്ചയിക്കുകയെന്നാല്‍ ഏറെ ശ്രമകരമായൊരു കാര്യമാണ്. കലാകാരന്‍ നിശ്ചയിക്കുന്നതാണ് കലയുടെ വില. പലപ്പോഴും കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തുന്ന വിലകളായിരിക്കും ഇത്തരം ചിത്രങ്ങള്‍ക്കുണ്ടാകുക. 2021 ല്‍ ഇത് സംബന്ധിച്ച് ഒരു തര്‍ക്കം ആൽബോർഗിലെ കുൻസ്റ്റൺ മ്യൂസിയത്തില്‍ ഉടലെടുത്തു. അന്ന് ലാസ്സെ ആൻഡേഴ്സണ്‍ സംഘടിപ്പിച്ച കലാപ്രദര്‍ശനത്തില്‍ ഡെയ്നിയുടെ കലയെ അനുസ്മരിക്കുന്ന രീതിയില്‍ രണ്ട് വലിയ ചിത്ര ഫ്രെയിമുകളില്‍ 84,000 ഡോളർ വിലമതിക്കുന്ന നോട്ടുകൾ അടുക്കിവച്ച ഒരു കലാപ്രദര്‍ശനമായിരുന്നു ജെൻസ് ഹാനിംഗ് എന്ന കലാകാരന്‍ ഗാലറിയോടും ക്യൂറേറ്ററായ ലാസ്സെ ആൻഡേഴ്സണിനോടും പറഞ്ഞിരുന്നത്. ഇതിനാവശ്യമായ പണം ഗാലറി, ജെൻസ് ഹാനിംഗിന് കൈമാറി. എന്നാല്‍, ആ പണം എടുത്ത് മുങ്ങിയ ജെൻസ് ഹാനിംഗ് തന്‍റെ ഒഴിഞ്ഞ ക്യാന്‍വാസുകള്‍ക്ക് പേരിട്ടത് 'പണം എടുത്ത് ഓടുക' (Take the Money And Run) എന്നായിരുന്നു. 

'മഹ്‌സാ ജിനാ, നീ മരിച്ചിട്ടില്ല. നീ വിപ്ലവത്തിന്‍റെ താക്കോല്‍'; ഉയര്‍ത്തെഴുന്നേറ്റ് പ്രതിഷേധങ്ങള്‍ !

പ്രദര്‍ശനം അവസാനിക്കും മുമ്പ് പണം തരണമെന്ന് ഗാലറി ആവശ്യപ്പെട്ടെങ്കിലും ജെൻസ് ഹാനിംഗ് അന്ന് അതിന് തയ്യാറായില്ല. ഒടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി വിധിയെ തുടര്‍ന്ന് ജെൻസ് ഹാനിംഗ് ഗാലറിക്ക് ഏകദേശം 60 ലക്ഷം രൂപ (67,000 യൂറോ) തിരികെ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പണം തിരികെ നൽകില്ലെന്നും അത് മോഷണമല്ലെന്നും മാത്രമല്ല തന്‍റെ കലയില്‍ ബാങ്ക് നോട്ടുകളില്ലാതെ ചട്ടകൂടുകള്‍ മാത്രം പ്രദർശിപ്പിക്കുക എന്നത് ഒരു കലാകാരനെന്ന നിലയില്‍ തന്‍റെ തീരുമാനമാണെന്നുമായിരുന്നു അന്ന് ജെൻസ് ഹാനിംഗ് അവകാശപ്പെട്ടിരുന്നത്. 

ബാങ്കിന് പറ്റിയ ചെറിയൊരു കൈയബദ്ധം; 92 കോടിയുടെ ഉടമയായി കൗമാരക്കാരന്‍ !

എന്നാല്‍, കലാകാരന്‍ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി ഗാലറി കേസിന് പോയിരുന്നു. ആ കേസില്‍ ഇപ്പോള്‍ കോടതി ജെൻസ് ഹാനിംഗോട്, ഗാലറി ചെലവഴിച്ച മുഴുവന്‍ പണവും തിരികെ കൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജെൻസ് ഹാനിംഗ് ഇത് നിഷേധിച്ചു. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം നടന്ന നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് 4,92,549 ക്രോണർ തിരികെ നൽകാൻ കോടതി ഉത്തരവിട്ടത്. ഇത് കലാകാരന്‍റെ ഫീസും പെയിന്‍റംഗ് മൗണ്ടിംഗ് ചെലവും കുറച്ച് മ്യൂസിയം അദ്ദേഹത്തിന് നൽകിയ തുകയ്ക്ക് തുല്യമാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പുതിയ വിധിക്ക് ശേഷം, കേസ് ഇനിയും നീട്ടി കൊണ്ട് പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജെൻസ് ഹാനിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക