Latest Videos

ആര്‍ട്ട് എക്സിബിഷനിലേക്ക് കയറാന്‍ നഗ്നമോഡലുകള്‍ക്കിടയിലൂടെ 'മുട്ടിയുരുമ്മി' കടക്കണം !

By Web TeamFirst Published Sep 21, 2023, 11:58 AM IST
Highlights

റോയൽ അക്കാദമിയുടെ 255 വർഷത്തെ ചരിത്രത്തിൽ പ്രിൻസിപ്പൽ ഗ്യാലറികളിൽ ഏകാംഗ പ്രദര്‍ശനം നടത്തുന്ന ആദ്യ വനിതാ കലാകാരിയാണ് മറീന അബ്രമോവിച്ച്. 


യുകെയിലെ റോയൽ അക്കാദമി ആരംഭിച്ച മറീന അബ്രമോവിച്ചിന്‍റെ പുതിയ ആര്‍ട്ട് എക്സിബിഷനിൽ കാണണമെങ്കില്‍ രണ്ട് നഗ്ന മോഡലുകൾക്കിടയിലൂടെ ഞെരുങ്ങിക്കയറണം. സെർബിയൻ പെർഫോമൻസ് ആർട്ടിസ്റ്റായ മറീന അബ്രമോവിച്ചിന്‍റെ കരിയർ റിട്രോസ്‌പെക്‌റ്റീവിന്‍റെ ഭാഗമാണ് ഈ അസാധാരണമായ ഇൻസ്റ്റലേഷൻ. നഗ്‌ന പ്രകടനം നടത്തുന്നവർക്കിടയിൽ അസ്വാസ്ഥ്യമുള്ളവർക്കായി ഒരു പ്രത്യേക പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം ആരംഭിച്ചതിന് പിന്നാലെ അഭിനന്ദനവും വിമര്‍ശനവും ഉയര്‍ന്നു. ഗാർഡിയൻ ഇതിനെ "നിര്‍ണ്ണായക'മായതെന്നാണ് വിശേഷിപ്പിച്ചത്. പശ്ചാത്താപരഹിതമെന്നായിരുന്നു ടൈംസിന്‍റെ വിശേഷണം. രണ്ട് നഗ്നരായ കലാകാരന്മാർക്കിടയിലൂടെ കടന്ന് പോകുന്നത്  നഗ്നത, ലിംഗഭേദം, ലൈംഗികത, ആഗ്രഹം എന്നിവ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് റോയൽ അക്കാദമി എക്സിബിഷൻ മേധാവി ആൻഡ്രിയ ടാർസിയ അഭിപ്രായപ്പെട്ടു. 

'പണം എടുത്ത് ഓടുക' എന്ന് ചിത്രത്തിന് പേരിട്ട കലാകാരന്‍ ഒടുവില്‍ ഗാലറിക്ക് 60 ലക്ഷം തിരികെ നല്‍കി !

റോയൽ അക്കാദമിയുടെ 255 വർഷത്തെ ചരിത്രത്തിൽ പ്രിൻസിപ്പൽ ഗ്യാലറികളിൽ ഏകാംഗ പ്രദര്‍ശനം നടത്തുന്ന ആദ്യ വനിതാ കലാകാരിയാണ് മറീന അബ്രമോവിച്ച്. മുമ്പ് 1970 -കളിലും '80കളിലും മറീന സമാനമായ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. അന്നത്തെ പങ്കാളിയും ജര്‍മ്മന്‍ ആർട്ടിസ്റ്റുമായ ഉലേയുമൊത്തായിരുന്നു ആ പ്രകടനങ്ങള്‍. ഇത്തരം പ്രകടനങ്ങളില്‍ മറീന അബ്രമോവിച്ചിന്‍റെ കലയില്‍ സ്ഥായിയാ വളര്‍ച്ചയുണ്ടെന്ന് ചിലര്‍ എഴുതി.  "ഭയങ്കരവും സുപ്രധാനവും" മായ ഒരു കലാ പ്രദര്‍ശനമാണ് ഇതെന്നാണ് തന്‍റെ ഫോർ-സ്റ്റാർ അവലോകനത്തിൽ  ഗാർഡിയന്‍റെ അഡ്രിയാൻ സിയർ വിശേഷിപ്പിച്ചത്. "ഞങ്ങൾ മുറികളിൽ നിന്ന് മുറികളിലേക്ക് പോകുമ്പോൾ മറ്റ് അവതാരകർ ആദ്യകാല സൃഷ്ടികൾ വീണ്ടും അവതരിപ്പിക്കുന്നു. ഇവിടെ നിരവധി മറീനകൾ ഉണ്ട്, എന്നാൽ, ഒരേയൊരു അബ്രമോവിച്ച്, അവളുടെ ഒന്നിലധികം വേഷങ്ങളിൽ." അദ്ദേഹം എഴുതി. പല നിരൂപകരും തങ്ങള്‍ക്ക് എക്സിപിഷന്‍ കാണുന്നതിനായി അകത്ത് കടക്കാന്‍ വേണ്ടി നഗ്നശരീരങ്ങളെ ചവിട്ടാതെ മറികടക്കാന്‍ ഏറെ പാട് പെടേണ്ടിവന്നെന്നായിരുന്നു കുറിച്ചത്. മറ്റ് ചിലര്‍ പ്രദര്‍ശനം ശരീരത്തിന്‍റെ പ്രധാന്യത്തെയും രാഷ്ട്രീയത്തെയും പ്രശ്നവത്ക്കരിക്കുകന്നതായും കുറിച്ചു. കലാ രംഗത്ത് ഏറെ ശ്രദ്ധ പിടിച്ച് പറ്റാന്‍ മറീന അബ്രമോവിച്ചിന്‍റെ പ്രദര്‍ശനത്തിന് കഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!