വരുന്നൂ യുവാക്കള്‍ക്ക് ഹരമാകാന്‍ ഇന്ത്യന്‍ ചാലഞ്ചര്‍

By Web TeamFirst Published Jan 11, 2020, 12:07 PM IST
Highlights

ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി.

അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും പുതിയ ക്രൂസറാണ് ചാലഞ്ചര്‍.  2019 നവംബറില്‍ നടന്ന ഐക്മയിലാണ് (മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ) ഇന്ത്യന്‍ ചാലഞ്ചര്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി.

സ്റ്റാന്‍ഡേഡ്, ഡാര്‍ക്ക് ഹോഴ്‌സ്, ലിമിറ്റഡ് എന്നീ മൂന്ന് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. പുതിയ പവര്‍പ്ലസ് എന്‍ജിനാണ് ഇന്ത്യന്‍ ചാലഞ്ചറിന്റെ പ്രധാന സവിശേഷത. ഈ എന്‍ജിന്‍ മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കും. പുതിയ 1,769 സിസി, ലിക്വിഡ് കൂള്‍ഡ്, 60 ഡിഗ്രി വി-ട്വിന്‍ എന്‍ജിന്‍ 5,500 ആര്‍പിഎമ്മില്‍ 121 ബിഎച്ച്പി കരുത്തും 3,800 ആര്‍പിഎമ്മില്‍ 173.5 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും.

ട്രൂ ഓവര്‍ഡ്രൈവ് സഹിതം പുതിയ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. റെയ്ന്‍, സ്റ്റാന്‍ഡേഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ നല്‍കിയിരിക്കുന്നു. ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (ഐഎംയു) വഴി ‘സ്മാര്‍ട്ട് ലീന്‍ ടെക്‌നോളജി’, എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍ എന്നിവ ലിമിറ്റഡ്, ഡാര്‍ക്ക് ഹോഴ്‌സ് വേരിയന്റുകളുടെ സവിശേഷതകളാണ്.

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍, റൈഡ് കമാന്‍ഡ് സിസ്റ്റം എന്നിവ ഡാര്‍ക്ക് ഹോഴ്‌സ്, ലിമിറ്റഡ് വേരിയന്റുകളിലെ ഫീച്ചറുകളാണ്. കാലാവസ്ഥ, ട്രാഫിക് വിവരങ്ങള്‍ ലഭ്യമായിരിക്കും. ബ്ലൂടൂത്ത്, യുഎസ്ബി വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാം. നിരവധി ഫാക്റ്ററി ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു.

യഥാര്‍ത്ഥ ബാഗറാണ് ഇന്ത്യന്‍ ചാലഞ്ചര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രെയിമിലാണ് ഫെയറിംഗ് ഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചീഫ്‌റ്റെയ്ന്‍ ബൈക്കുകള്‍ പോലെ പവര്‍ അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീന്‍ നല്‍കിയിരിക്കുന്നു. ഡാര്‍ക്ക് ഹോഴ്‌സ്, ലിമിറ്റഡ് വേരിയന്റുകളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍, റൈഡ് കമാന്‍ഡ് സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. കാലാവസ്ഥ, ട്രാഫിക് വിവരങ്ങള്‍ ലഭ്യമായിരിക്കും. ബ്ലൂടൂത്ത്, യുഎസ്ബി വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാം. വാഹനം ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!