"എല്ലാം ശരിയായെന്ന് കരുതിയോ? ഒന്നും ശരിയായിട്ടില്ല.." മുന്‍ചക്രം ഒടിഞ്ഞ് ഒല; കദനകഥ വീണ്ടും!

Published : Oct 13, 2022, 10:13 AM IST
"എല്ലാം ശരിയായെന്ന് കരുതിയോ? ഒന്നും ശരിയായിട്ടില്ല.." മുന്‍ചക്രം ഒടിഞ്ഞ് ഒല; കദനകഥ വീണ്ടും!

Synopsis

എല്ലാം അവസാനിച്ചിട്ടില്ലെന്നും ഒന്നും ശരിയായിട്ടില്ലെന്നും സൂചിപ്പിക്കുന്ന ഒരു സമീപകാല സംഭവമാണിപ്പോള്‍ വാഹനലോകത്തെ സജീവ ചര്‍ച്ച.

നിരവധി പ്രശ്‍നങ്ങളുമായി ഒല ഇലക്ട്രിക്കിന്‍റെ സ്‍കൂട്ടറുകള്‍ അടുത്തകാലത്ത് വാര്‍ത്തകളില്‍ സജീവമായിരുന്നു. എങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി ഇതിന് അല്‍പ്പം ശമനം ഉണ്ടായിരുന്നു. എന്നാല്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറുകളെ അലട്ടുന്ന പ്രശ്‌നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ തെറ്റി. എല്ലാം അവസാനിച്ചിട്ടില്ലെന്നും ഒന്നും ശരിയായിട്ടില്ലെന്നും സൂചിപ്പിക്കുന്ന ഒരു സമീപകാല സംഭവമാണിപ്പോള്‍ വാഹനലോകത്തെ സജീവ ചര്‍ച്ച.

മുന്‍ചക്രം ഒടിഞ്ഞ് വീണ്ടുമൊരു ഒല സ്‍കൂട്ടര്‍, തലയില്‍ കൈവച്ച് കമ്പനി!

അടുത്തിടെ ഒല എസ്1 പ്രോ വാങ്ങിയ ഒരു ഉടമയുടേതാണ് ഈ കദനകഥ. സഞ്ജീവ് ജെയിൻ എന്ന നിര്‍ഭാഗ്യവാനായ ഈ ഉടമ സ്‍കൂട്ടര്‍ ഡെലിവറി എടുത്ത് ആറ് ദിവസത്തിനുള്ളിൽ സ്‍കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് തകർന്നതായി പരാതിയുമായി എത്തിയതായി വിവിധ ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒല ഇലക്ട്രിക് പബ്ലിക് ഗ്രൂപ്പിലെ ഫേസ്ബുക്ക് പോസ്റ്റിലാണ് സഞ്ജീവ് തകര്‍ന്ന സ്‍കൂട്ടറിന്‍റെ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചത്. തകർന്ന ഫ്രണ്ട് സസ്‌പെൻഷനോടെ ചുവന്ന നിറത്തിലുള്ള അദ്ദേഹത്തിന്റെ പുതിയ എസ്1 പ്രോയുടെ ചിത്രങ്ങൾ വൈറലാകുകയാണ്. 

സഞ്ജീവ് പോസ്റ്റ് ചെയ്‍ത ചിത്രം കാണിക്കുന്നത് എസ്1 പ്രോയുടെ മുൻ സസ്‌പെൻഷൻ യൂണിറ്റ് പൂർണ്ണമായും തകർന്നിരിക്കുന്നു എന്നാണ്. എന്തെങ്കിലും ആഘാതത്തിന്റെയോ അപകടത്തിന്റെയോ ദൃശ്യമായ ലക്ഷണങ്ങളൊന്നുമില്ല. സസ്പെൻഷൻ സ്വയം തകർന്നതായി തോന്നുന്നു. അല്ലെങ്കിൽ ഒരു കുഴിയിലോ തടസ്സത്തിലോ ഇടിച്ചതിന് ശേഷം വന്നതാകാം. ഉടമ അവകാശപ്പെടുന്നതുപോലെ സ്‍കൂട്ടർ തികച്ചും പുതുമയുള്ളതായി തോന്നുന്നു.

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

ഒല ഇലക്ട്രിക് സ്‍കൂട്ടർ പ്രശ്‍നങ്ങൾ
ഗുണനിലവാരവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾക്കായി ഒല ഇതിനകം തന്നെ നിരവധി വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. സസ്‍പെൻഷന്‍ തകര്‍ന്നതുമായി മാത്രം നിരവധി നിരവധി വിമർശനങ്ങൾ കമ്പനി ഇതിനകം നേരിട്ടിട്ടുണ്ട്.  ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ വിപ്ലവത്തിന്റെ തുടക്കമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ വരവിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ലക്ഷകണക്കിന് ബുക്കിംഗുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നേടി വാഹനം തരംഗമായിരുന്നു. എന്നാല്‍, നിരത്തിലെത്തിയതോടെ ഒല അതുവരെ ഉണ്ടാക്കിയെടുത്ത എല്ലാ ജനപ്രീതിയും തകിടം മറിഞ്ഞു. 

സോഫ്റ്റ്‌വെയര്‍ പ്രശ്‌നം, തീപിടിത്തം തുടങ്ങി ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോ സ്‍കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‍നങ്ങൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.  ബോഡി വർക്കിലെ വലിയ പാനൽ വിടവുകൾ, അലറുന്ന ശബ്‍ദങ്ങൾ, ഹെഡ്‌ലാമ്പ് പ്രശ്‌നങ്ങൾ, പൊരുത്തമില്ലാത്ത റൈഡിംഗ് റേഞ്ച് മുതലായവ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.

വീണ്ടുമൊരു 'ഒല കദനകഥ'; കസ്റ്റമര്‍കെയര്‍ പറ്റിച്ചു, സ്‍കൂട്ടറുമായി ഓട്ടോയില്‍ കയറി യുവാവ്..

ഫോർവേഡ് മോഡിൽ ആയിരുന്നിട്ടും സ്‌കൂട്ടർ തനിയെ റിവേഴ്‍സ് ഓടിയതും വാര്‍ത്തയായിരുന്നു. ഈ പ്രശ്നത്തെ തുടർന്ന് ഒരാൾക്കും പരിക്കേറ്റു. സാധാരണയായി, റിവേഴ്സ് മോഡ് ഒരു നിശ്ചിത വേഗതയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ സ്‍കൂട്ടർ ആ വേഗ പരിധിയും ലംഘിച്ചു. ചക്രം പിന്നിലേക്ക് കറങ്ങുമ്പോൾ സ്‍കൂട്ടർ മണിക്കൂറിൽ 100 ​​കിലോമീറ്ററിലധികം വേഗത്തിലാകുന്നതായി റിപ്പോർട്ടുകളുണ്ട്. പൂനെയിലെ ലോഹെഗാവിലും ഒരു ഒല സ്‍കൂട്ടറിന് തീപിടിച്ചിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓലയുടെ സ്‍കൂട്ടറാണ് കത്തിയത്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, അസമിൽ നിന്നുള്ള ഒരു എസ് 1 പ്രോ ഉടമ തന്റെ മകന് സ്‍കൂട്ടറിന്റെ തകരാർ മൂലം പരിക്കേറ്റതായി പരാതിപ്പെട്ടിരുന്നു. ഒല ഇലക്ട്രിക് തന്റെ റൈഡിംഗ് ഡാറ്റ പരസ്യമാക്കിയെന്ന പരാതിയുമായി മറ്റൊരു റൈഡറും രംഗത്തെത്തിയിരുന്നു. 
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം