ബീച്ചില്‍ നിര്‍ത്തിയിട്ട കാര്‍ തിരമാലകൊണ്ടുപോയി, മുങ്ങിത്താഴുന്ന വാഹനത്തിന് പിന്നാലെ നീന്തി ഉടമ

Web Desk   | Asianet News
Published : Jun 03, 2020, 01:05 PM ISTUpdated : Jun 03, 2020, 02:49 PM IST
ബീച്ചില്‍ നിര്‍ത്തിയിട്ട കാര്‍ തിരമാലകൊണ്ടുപോയി, മുങ്ങിത്താഴുന്ന വാഹനത്തിന് പിന്നാലെ നീന്തി ഉടമ

Synopsis

 ഓളങ്ങളില്‍പ്പെട്ട കാറിന് പിന്നാലെ നീന്തിയെത്തി അത് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുകയാണ് കാറുടമ

ലണ്ടന്‍: യുകെയിലെ  ഒരു കടല്‍ത്തീരത്തുനിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ അല്‍പ്പം അമ്പരപ്പുണ്ടാക്കുന്നതാണ്. കടലിനോട് ചേര്‍ന്ന് ബീച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഫോക്‌സ്‌വാഗന്‍ അതിശക്തമായ തിരമാലയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുന്നതാണ് വീഡിയോ. എന്നാല്‍ ഓളങ്ങളില്‍പ്പെട്ട കാറിന് പിന്നാലെ നീന്തിയെത്തി അത് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്ന കാറുടമയെയും ഈ വീഡിയോയില്‍ കാണാം. 

ഡയ്‍ലി മെയിലിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ലീ ഡോള്‍ബി എന്നയാളാണ് വീഡിയോ പകര്‍ത്തിയത്. കാറിന് പിന്നാലെ നീന്തിച്ചെല്ലുന്ന ഉടമയെ രക്ഷിക്കാന്‍ കയയില്‍ വലയുമായി മറ്റൊരാള്‍ പോകുന്നതും കാണാം. അയാള്‍ക്ക് കാര്‍ നഷ്ടപ്പെട്ടുവെന്ന് ക്യാമറയ്ക്ക് പിന്നിലുള്ള ആരോ വിളിച്ചുപറയുന്നതും കേള്‍ക്കാം. നാല് ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടു. എന്ത് നിര്‍ഭാഗ്യവാനാണ് അയാള്‍ എന്നാണ് ചിലര്‍ വീഡിയോക്ക് കമന്‍റ് ചെയ്തത്. എന്നാല്‍ ഇയാളുടെ കാര്‍ ബോട്ട് ഉപയോഗിച്ച് കരയ്ക്കെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

PREV
click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ