കാര്‍ ചേസ്, വെടിവയ്‍പ്; ദേശീയപാതയില്‍ സിനിമാ സ്റ്റൈൽ കവര്‍ച്ച, പോയത് കോടികള്‍!

Published : Aug 27, 2022, 12:12 PM IST
കാര്‍ ചേസ്, വെടിവയ്‍പ്; ദേശീയപാതയില്‍ സിനിമാ സ്റ്റൈൽ കവര്‍ച്ച, പോയത് കോടികള്‍!

Synopsis

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു ഞെട്ടിക്കുന്ന സംഭവ പരമ്പര ഈ ദേശീയ പാതയില്‍ അരങ്ങേറിയത്. 

ധോലോകത്തിന്‍റെ കഥ പറയുന്ന ഒരു സിനിമയിലെ ചില ആക്ഷൻ രംഗങ്ങള്‍ പോലെ തോന്നിക്കുന്ന നാടകീയമായ ഹൈവേ കാര്‍ ചേസിംഗും വെടിവയ്പ്പും. കവര്‍ന്നത് കോടികളുടെ പണം. കഴിഞ്ഞ ദിവസം രാത്രി മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു ഹൈവേയിലാണ് സിനിമാ സ്റ്റൈല്‍ കവര്‍ച്ച അരങ്ങേറിയത്. 

മോഷ്‍ടിച്ച കാറുമായി കോണി കയറി, കെണിയിലായി കള്ളനും കാറും!

വ്യാഴാഴ്ച രാത്രി പൂനെ ജില്ലയിലെ പുണെ – സോലാപുർ ദേശീയപാതയിലായിരുന്നു സംഭവം. രണ്ടുപേർ യാത്ര ചെയ്‍ത കാറിനെ നാലു വാഹനങ്ങളിലായി കിലോമീറ്ററുകളോളം പിന്തുടർന്നാണു കവർച്ച നടത്തിയത്. ഹൈവേയിൽ കവർച്ചക്കാർ കാറിനെ നാല് വാഹനങ്ങളിലായി കിലോമീറ്ററുകളോളം പിന്തുടര്‍ന്ന സംഘം  രണ്ടുപേരിൽ നിന്നായി മൂന്നു കോടി 60 ലക്ഷം രൂപയോളം കൊള്ളയടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭവേഷ് കുമാർ പട്ടേൽ, വിജയ്ഭായ് എന്നിവരുടെ കാറിനെ പിന്തുടർന്നായിരുന്നു കവർച്ച.  അതേസമയം ഇരുവരും എന്തിനാണ് ഇത്രയും വലിയ തുക കാറിൽ കൊണ്ടുവന്നതെന്ന് ഇതുവരെ അറിവായിട്ടില്ല. ഈ തുകയ്ക്ക് ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഇന്ദാപൂരിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം നടന്നത്. ഒരു സ്പീഡ്ബമ്പിന് സമീപം കാര്‍ വേഗത കുറച്ചപ്പോൾ കവർച്ചക്കാർ ആദ്യം ഇരകളുടെ കാർ തടയാൻ ശ്രമിച്ചതായി പോലീസ് പരാതിയിൽ പറയുന്നു.

കൈ തുരന്ന് കാറിന്‍റെ താക്കോല്‍ തുന്നിച്ചേര്‍ത്ത് യുവാവ്, കാരണം ഇതാണ്! 

ഇരുമ്പുവടിയുമായി അജ്ഞാതരായ നാല് പേർ ഇവരുടെ കാറിന് സമീപമെത്തി തടയാൻ ശ്രമിച്ചെങ്കിലും അവർ വേഗത്തിൽ വാഹനം ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് രണ്ട് കാറുകളിലും രണ്ട് മോട്ടോർ സൈക്കിളുകളിലുമായി കവർച്ചക്കാർ ഇവരെ പിന്തുടരാൻ തുടങ്ങി . മോട്ടോർ സൈക്കിളിൽ വന്നവർ അവരുടെ കാറിനു നേരെ വെടിയുതിർത്തു. ഇതോടെ കാര്‍ നിന്നു. തുടര്‍ന്ന് കവർച്ചക്കാർ ഇരകളെ മർദ്ദിക്കുകയും കാറിൽ സൂക്ഷിച്ചിരുന്ന പണവുമായി രക്ഷപ്പെടുക ആയിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കവര്‍ന്നത് അനധികൃത പണമാണെന്നാണ് പോലീസ് സംശയിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം