
ജൂണ്‍ മാസത്തില്‍ വമ്പന്‍ ഓഫറുകളുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത റെനോ ഡീലർഷിപ്പുകൾ ഈ മാസം മോഡൽ ശ്രേണിയിലുടനീളം കിഴിവുകൾ വാഗ്‍ദാനം ചെയ്യുന്നതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വിഡ്, കിഗര്‍, ട്രൈബര്‍ ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിൽ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Renault Kwid : റെനോ ക്വിഡ് ഇ-ടെക്ക് ഇവി പരീക്ഷണത്തില്‍
റെനോ ട്രൈബറിന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 44,000 രൂപ വരെ ലോയൽറ്റി ബോണസുമായി ലഭ്യമാണ്. കിഗറിന് 10,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും 55,000 രൂപ വരെ ലോയൽറ്റി ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നു .
റെനോ ക്വിഡന്റെ 800cc വേരിയന്റിലുള്ള കിഴിവുകളിൽ 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് കിഴിവ്, 37,000 രൂപ വരെ ലോയൽറ്റി ബോണസ് എന്നിവ ഉൾപ്പെടുന്നു. ഹാച്ച്ബാക്കിന്റെ 1.0 ലിറ്റർ (1,000 സിസി) വേരിയന്റിന് 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 37,00 രൂപ വരെ ലോയൽറ്റി ബോണസും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
2022 Renault Kiger : പുത്തന്‍ റെനോ കിഗര്‍ കേരളത്തിലും, വില 5.84 ലക്ഷം
റെനോ കിഗര്‍
MT, EASY-R AMT ട്രാൻസ്‍മിഷനുകളിൽ 1.0L എനർജി എഞ്ചിൻ, MT, X-TRONIC CVT ട്രാൻസ്മിഷനുകളിൽ 1.0L ടർബോ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്, കൈഗർ MY22 ശ്രേണിയിൽ ഉടനീളം ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി PM2.5 അഡ്വാൻസ്ഡ് അറ്റ്മോസ്ഫെറിക് ഫിൽട്ടർ ലഭ്യമാക്കുന്നുണ്ട്. ക്യാബിനിനുള്ളിൽ മികച്ച വായു നിലവാരം. പുതിയ റെഡ് ഫേഡ് ഡാഷ്‌ബോർഡ് ആക്‌സന്റും റെഡ് സ്റ്റിച്ചിംഗിൽ അലങ്കരിച്ച ക്വിൽറ്റഡ് എംബോസ് സീറ്റ് അപ്‌ഹോൾസ്റ്ററിയും.
Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ
ആകർഷണീയമാക്കിയിരിക്കുന്ന പുതിയ ഇന്റീരിയർ കളർ ചേർച്ച കാറിന്റെ സ്‌പോർടിനെസ് വർദ്ധിപ്പിക്കുന്നു. മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവവും സൗകര്യങ്ങളും മെച്ചപ്പെടുത്തിക്കൊണ്ട്, വയർലെസ് സ്മാർട്ട്‌ഫോൺ റെപ്ലിക്കേഷൻ, ക്രൂയിസ് കൺട്രോൾ ഫംഗ്‌ഷനുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ സൌന്ദര്യം തുളുമ്പുന്ന പുതിയ ഡബിൾ ടോണിൽ ബ്ലാക്ക് റൂഫുള്ള മെറ്റൽ മസ്റ്റാർഡ് കളർ ഓപ്ഷനും ചേർത്തിട്ടുണ്ട്. റെനൊ കിഗർ 2022 ടർബോ ശ്രേണിയിൽ പുതിയ ടെയിൽഗേറ്റ് ക്രോം ഇൻസേർട്ട്, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, ടർബോ ഡോർ ഡെക്കാൽസ്ലുകൾ എന്നിവയ്‌ക്കൊപ്പം റെഡ് വീൽ ക്യാപ്പുകളുള്ള 40.64 സെ.മീ ഡയമണ്ട് കട്ട് അലോയ് വീലുകളും ഉൾപ്പെടുന്നു, ഇത് എക്സ്റ്റീരിയറിനെ കൂടുതൽ ആകർഷകവും സ്‌പോർട്ടിയുമാക്കുന്നു.
ക്വിഡ്
0.8 ലിറ്റർ, 1.0 ലിറ്റർ പെട്രോൾ എഞ്ചിനുകൾ - രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ റെനോ ക്വിഡിന് ലഭിക്കും. ആദ്യത്തേത് 53 ബിഎച്ച്പിയും 72 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്തിട്ടുണ്ട്, രണ്ടാമത്തേത് 67 ബിഎച്ച്പിയും 91 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും എഎംടി യൂണിറ്റും ഉൾപ്പെടുന്നു. 0.8 ലിറ്റർ മിൽ ലിറ്ററിന് 22.25 കിലോമീറ്റർ എആർഎഐ മൈലേജും അവകാശപ്പെടുന്നു.
30 മാസത്തിനുള്ളിൽ രണ്ടര ലക്ഷം, വിൽപ്പന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു
ഫീച്ചറുകളുടെ കാര്യത്തിൽ, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ, LED DRL-കൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, മാർഗ്ഗനിർദ്ദേശങ്ങളോടുകൂടിയ ക്യാമറ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ ക്വിഡിൽ സജ്ജീകരിച്ചിരിക്കുന്നു.
ട്രൈബര്‍
2019-ഓഗസ്റ്റിലാണ് എംപിവി ശ്രേണിയിലേക്ക് ട്രൈബറിനെ റെനോ അവതരിപ്പിക്കുന്നത്. ബിഎസ്4 പെട്രോള്‍ എഞ്ചിനിലായിരുന്ന ട്രൈബറിനെ ആദ്യം കമ്പനി അവതരിപ്പിക്കുന്നത്. 2020 ജനുവരിയില്‍ വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. 3990 എം.എം. നീളം, 1739 എം.എം. വീതി, 1643 എം.എം. ഉയരം, 2636 എം.എം. വീല്‍ബേസുമാണ് ട്രൈബറിനുള്ളത്. 947 കിലോഗ്രാമാണ് ഭാരം. ക്വിഡിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ട്രൈബറിന് കരുത്തേകുന്നത്. 6250 ആര്‍.പി.എമ്മില്‍ 72 പി.എസ് പവറും 3500 ആര്‍.പി.എമ്മില്‍ 96 എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്‌സുകളാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!