Asianet News MalayalamAsianet News Malayalam

2022 Renault Kiger : പുത്തന്‍ റെനോ കിഗര്‍ കേരളത്തിലും, വില 5.84 ലക്ഷം

റെനോ ഇന്ത്യയുടെ സെയിൽസ് ആന്‍ഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുധീർ മൽഹോത്ര റെനോ റെനോ 2022 കിഗർ കൊച്ചിയിൽ അനാച്ഛാദനം ചെയ്‍തതായും  5.84 ലക്ഷം രൂപ പ്രാരംഭ വിലയിൽ ആണ് വാഹനം അവതിരിപ്പിച്ചത് എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

2022 Renault Kiger launched in Kerala
Author
Kochi, First Published Apr 28, 2022, 3:56 PM IST

കൊച്ചി: റെനോ ഇന്ത്യ നൂതന സവിശേഷതകളോട് കൂടിയ പുതിയ കിഗർ വിപണിയിലിറക്കി. റെനോ ഇന്ത്യയുടെ സെയിൽസ് ആന്‍ഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുധീർ മൽഹോത്ര 2022 റെനോ കിഗർ കൊച്ചിയിൽ അനാച്ഛാദനം ചെയ്‍തതായും  5.84 ലക്ഷം രൂപ പ്രാരംഭ വിലയിൽ ആണ് വാഹനം അവതരിപ്പിച്ചത് എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്‌പോർട്ടി, സ്‌മാർട്ട് അതിശയിപ്പിക്കുന്ന  മറ്റു സവിശേഷതകൾ  അടങ്ങിയ കിഗർ, റെനോയുടെ മികച്ച അഞ്ച് ആഗോള വിപണികളിലേക്ക് ഇന്ത്യയെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മോഡലാണ്.  

ഗുജറാത്തിലേക്ക് പറന്ന വിമാനത്തിന്‍റെ എഞ്ചിന്‍ കവര്‍ മുംബൈ ആകാശത്ത് വച്ച് ഊരിത്തെറിച്ചു!

ഫ്രാൻസിലെയും ഇന്ത്യയിലെയും ഡിസൈൻ ടീമുകൾ തമ്മിലുള്ള സഹകരണത്തിന്റെ ഫലമായി, റെനൊ കിഗർ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. ആഗോളതലത്തിൽ പുറത്തിറക്കുന്നതിന് മുമ്പ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന മൂന്നാമത്തെ  ഗ്ലോബൽ കാറാണിത്. റെനൊ കൈഗർ CMFA+ പ്ലാറ്റ്‌ഫോമിലേക്ക് ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകൾ കൊണ്ടുവരുന്നു. അത് മൾട്ടി-സെൻസ് ഡ്രൈവിംഗ് മോഡുകൾ, മികച്ച  റൂമിനെസ്,  ക്യാബിൻ സ്റ്റോറേജ്, കാർഗോ സ്‌പേസ് എന്നിവയ്‌ക്കൊപ്പം പ്രകടനത്തിന്റെയും കാര്യക്ഷമതയുടെയും ശരിയായ ബാലൻസും വാഗ്ദാനം ചെയ്യുന്നു.

MT, EASY-R  AMT ട്രാൻസ്‍മിഷനുകളിൽ 1.0L എനർജി എഞ്ചിൻ, MT, X-TRONIC CVT ട്രാൻസ്മിഷനുകളിൽ 1.0L ടർബോ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്, കൈഗർ MY22 ശ്രേണിയിൽ ഉടനീളം ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി PM2.5 അഡ്വാൻസ്ഡ് അറ്റ്മോസ്ഫെറിക് ഫിൽട്ടർ ലഭ്യമാക്കുന്നുണ്ട്.  ക്യാബിനിനുള്ളിൽ മികച്ച വായു നിലവാരം. പുതിയ റെഡ് ഫേഡ് ഡാഷ്‌ബോർഡ് ആക്‌സന്റും റെഡ് സ്റ്റിച്ചിംഗിൽ അലങ്കരിച്ച ക്വിൽറ്റഡ് എംബോസ് സീറ്റ് അപ്‌ഹോൾസ്റ്ററിയും  

ആകർഷണീയമാക്കിയിരിക്കുന്ന  പുതിയ ഇന്റീരിയർ കളർ ചേർച്ച കാറിന്റെ സ്‌പോർടിനെസ് വർദ്ധിപ്പിക്കുന്നു. മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവവും സൗകര്യങ്ങളും മെച്ചപ്പെടുത്തിക്കൊണ്ട്, വയർലെസ് സ്മാർട്ട്‌ഫോൺ റെപ്ലിക്കേഷൻ, ക്രൂയിസ് കൺട്രോൾ ഫംഗ്‌ഷനുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ സൌന്ദര്യം തുളുമ്പുന്ന പുതിയ ഡബിൾ ടോണിൽ ബ്ലാക്ക് റൂഫുള്ള മെറ്റൽ മസ്റ്റാർഡ് കളർ ഓപ്ഷനും ചേർത്തിട്ടുണ്ട്. റെനൊ കിഗർ 2022 ടർബോ ശ്രേണിയിൽ പുതിയ ടെയിൽഗേറ്റ് ക്രോം ഇൻസേർട്ട്, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, ടർബോ ഡോർ ഡെക്കാൽസ്ലുകൾ എന്നിവയ്‌ക്കൊപ്പം റെഡ് വീൽ ക്യാപ്പുകളുള്ള 40.64 സെ.മീ ഡയമണ്ട് കട്ട് അലോയ് വീലുകളും ഉൾപ്പെടുന്നു, ഇത് എക്സ്റ്റീരിയറിനെ കൂടുതൽ ആകർഷകവും സ്‌പോർട്ടിയുമാക്കുന്നു.

Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

ഇന്ത്യയിൽ റെനോയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം പുറത്തിറക്കിയ കിഗർ RXT(O) വേരിയന്റ്, 1.0L ടർബോയിൽ MT & X-TRONIC CVT ട്രാൻസ്‍മിഷനിലും ആകർഷകമായ വിലയിലും ലഭിക്കും.

റെനോ കിഗർ ഇന്ത്യൻ വിപണിയിലെ നിലവിലുള്ള എല്ലാ സുരക്ഷാ ആവശ്യകതകളും പാലിക്കുന്നു, മാത്രമല്ല യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ സംരക്ഷണം നൽകുകയും ചെയ്യുന്നു. അടുത്തിടെ, ആഗോള കാർ അസസ്മെൻറെ പ്രോഗ്രാം ആയ  ഗ്ലോബൽ എൻസിഎപിയിൽ മുതിർന്ന യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് റെനൊ കിഗറിന് ലഭിച്ചിരുന്നു. ഡ്രൈവറുടെയും മുൻസീറ്റ് യാത്രക്കാരുടെയും സുരക്ഷയ്ക്കായി, റെനോ കൈഗറിൽ നാല് എയർബാഗുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. മുന്നിലും വശത്തും സീറ്റ് ബെൽറ്റുകൾക്കൊപ്പം പ്രീ ടെൻഷനറും ലോഡ്-ലിമിറ്ററും (ഡ്രൈവർക്ക്) ഇവ സ്ഥാപിച്ചിരിക്കുന്നു. വാഹനം ഓടിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുന്ന എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള നിരവധി സുരക്ഷാ സവിശേഷതകളും  ഈ വാഹനത്തിലുണ്ട്. കൂടാതെ,  ഇംപാക്ട് സെൻസിംഗ് ഡോർ അൺലോക്ക്, സ്പീഡ് സെൻഡിംഗ് ഡോർ ലോക്ക്, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളുള്ള 60/40 സ്പ്ലിറ്റ് റിയർ റോ സീറ്റ്, ചൈൽഡ് സീറ്റിനായി ISOFIX ആങ്കറേജ് എന്നിവയും കൈഗറിൻറെ സവിശേഷതകളാണ്.

കൂടാതെ, കോം‌പാക്റ്റ് എസ്‌.യു.വി. സെഗ്‌മെൻ്റിലെ ജെ.ഡി. പവർ 2021 ഇന്ത്യ ഇനീഷ്യൽ ക്വാളിറ്റി സ്റ്റഡിയിൽ  (ഐ.ക്യു.എസ്.)  കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ റെനോ കിഗര്‍ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇത് ഇന്ത്യൻ വിപണിയിലെ അതിന്റെ വിജയത്തെ ഉയർത്തിക്കാട്ടുന്നു എന്നും കമ്പനി പറയുന്നു. 

30 മാസത്തിനുള്ളിൽ രണ്ടര ലക്ഷം, വിൽപ്പന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു

ലോകോത്തര ടർബോചാർജ്ഡ് 1.0L പെട്രോൾ എഞ്ചിൻ  കരുത്തു പകരുന്ന കിഗർ കൂടുതൽ പ്രകടനവും സ്‌പോർട്ടി ഡ്രൈവും മാത്രമല്ല, ഈ സെഗ്‌മെൻറിലെ മികച്ച ഇന്ധനക്ഷമത 20.5 KM/L  വാഗ്ദാനം ചെയ്യുന്നുമുണ്ട്.. 2021-ന്റെ തുടക്കത്തിൽ ഇന്ത്യയിൽ നടന്ന വിജയകരമായ ഗ്ലോബൽ ലോഞ്ചിനെത്തുടർന്ന്, റെനോ ഇന്ത്യ നേപ്പാളിലേക്കും, ഇന്തോനേഷ്യ ദക്ഷിണാഫ്രിക്കയിലേക്കും കിഗർ കയറ്റുമതി ആരംഭിച്ചിരുന്നു. അവിടെ നിന്നും  ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നും റെനോ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios