ജീപ്പ് മുതലാളിയുടെ ശമ്പളം 103.5 കോടി!

By Web TeamFirst Published Feb 29, 2020, 11:05 AM IST
Highlights

103.5 കോടി രൂപ ശമ്പളം വാങ്ങി ഐക്കണിക്ക് വാഹന മോഡലായ ജീപ്പിന്‍റെ നിര്‍മ്മാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബീൽസ് മേധാവി

ഐക്കണിക്ക് വാഹന മോഡലായ ജീപ്പിന്‍റെ നിര്‍മ്മാതാക്കളാണ് ഇറ്റാലിയൻ-അമേരിക്കൻ വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബീൽസ് എഫ് സി എ. ഈ കമ്പനിയുടെ മേധാവി മൈക്ക് മാൻലിക്കു കഴിഞ്ഞ വർഷം പ്രതിഫലമായി ലഭിച്ചത് ഏകദേശം 103.54 കോടി രൂപ ആണ്. മാൻലിക്കു വാർഷിക പ്രതിഫലമായി പരമാവധി 1.40 കോടി യൂറോ (ഏകദേശം 109.15 കോടി രൂപ) അനുവദിക്കാനാണ് എഫ് സി എ ലക്ഷ്യമിട്ടിരുന്നത്.

2018 ജൂലൈയിലാണു മൈക്ക് മാൻലി എഫ് സി എയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. സെർജിയൊ മാർക്കിയോണിയുടെ വിയോഗത്തെതുടർന്നായിരുന്നു അത്. 14.30 ലക്ഷം യൂറോ(11.15 കോടി രൂപ)യായിരുന്നു 2019ലെ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരുന്നത്. ബോണസായി 12 ലക്ഷം യൂറോ(9.36 കോടിയോളം രൂപ)യും ദീർഘകാല ആനൂകൂല്യമായി 88 ലക്ഷം യൂറോ(ഏകദേശം 68.61 കോടി രൂപ)യും മാൻലിക്ക് അനുവദിച്ചതായി എഫ് സി എ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.

എഫ് സി എ ചെയർമാനായ ജോൺ എൽകന് 2019ൽ അടിസ്ഥാന ശമ്പളമായി 8.93 ലക്ഷം യൂറോ(അഥവാ 6.96 കോടി രൂപ)യാണു ലഭിച്ചത്. ദീർഘകാല ആനുകൂല്യമെന്ന നിലയിലുള്ള 22.80 ലക്ഷം യൂറോ(ഏകദേശം 17.78 കോടി രൂപ) കൂടി ചേരുന്നതോടെ എൽകന്റെ മൊത്തം പ്രതിഫലം 38.50 ലക്ഷം യൂറോ(30.02 കോടിയോളം രൂപ) ആയി ഉയരും.

ആഗോളതലത്തിലെ വ്യാപാരമാന്ദ്യം മുൻനിർത്തി ഫ്രഞ്ച് ബ്രാൻഡായ പ്യുഷൊയുടെ നിർമാതാക്കളായ പി എസ് എയുമായി സഹകരിക്കാൻ ഫിയറ്റ് ക്രൈസ്ലർ കഴിഞ്ഞ ഡിസംബറിൽ തീരുമാനിച്ചിരുന്നു; ഇതോടെ ലോക കാർ നിർമാതാക്കളിൽ എഫ്‌സിഎ - പിഎസ് എ സഖ്യം നാലാം സ്ഥാനത്തേക്ക് ഉയരും.

click me!