എച്ച്എഫ് ഡീലക്സ് കിക്ക് സ്റ്റാര്‍ട്ട് ബിഎസ്6മായി ഹീറോ

By Web TeamFirst Published Jun 5, 2020, 4:04 PM IST
Highlights

ജനപ്രിയ കമ്മ്യൂട്ടര്‍ ബൈക്കായ എച്ച് എഫ് ഡീലക്‌സ് ബൈക്കിന്‍റെ ബിഎസ് 6 കംപ്ലയിന്റ് മോഡലിന് കിക്ക്-സ്റ്റാർട്ടർ ലഭിക്കുന്ന കൂടുതൽ പതിപ്പുകൾ അവതരിപ്പിച്ച് ഹീറോ മോട്ടോര്‍ കോര്‍പ്പറേഷന്‍.

ജനപ്രിയ കമ്മ്യൂട്ടര്‍ ബൈക്കായ എച്ച് എഫ് ഡീലക്‌സ് ബൈക്കിന്‍റെ ബിഎസ് 6 കംപ്ലയിന്റ് മോഡലിന് കിക്ക്-സ്റ്റാർട്ടർ ലഭിക്കുന്ന കൂടുതൽ പതിപ്പുകൾ അവതരിപ്പിച്ച് ഹീറോ മോട്ടോര്‍ കോര്‍പ്പറേഷന്‍. ബൈക്ക് സ്‌പോക്ക് വീൽ, അലോയ് വീൽ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 46,800 രൂപയും 47,800 രൂപയുമാണ് എക്സ-ഷോറൂം വില.

ഹീറോയുടെ i3S (ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം) സവിശേഷതയും പുതിയ HF ഡീലക്സ് ബൈക്കുകളിൽ ലഭിക്കുന്നു. കഴിഞ്ഞ വർഷവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോട്ടോർസൈക്കിളുകളിൽ ഒന്നായിരുന്നു ഹീറോ HF ഡീലക്സ്. ഏകദേശം 10,000 രൂപ വില വ്യത്യാസം ഉണ്ട്. അതുകൊണ്ട് തന്നെ പുതിയ പതിപ്പുകൾ HF ഡീലക്സ് വിൽപ്പന വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. 

ബിഎസ് 6 HF ഡീലക്സ് സെൽഫ് സ്റ്റാർട്ട് ജനുവരിയിൽ ആണ് പുറത്തിറങ്ങിയത്. ഇതിന്റെ എക്സ്-ഷോറൂം വില 56,675 രൂപയിൽ ആരംഭിക്കുന്നു. ഇപ്പോൾ എത്തിയിരിക്കുന്ന പതിപ്പിനേക്കാൾ 9,875 രൂപ കൂടുതലാണ് ഇത്. ഇപ്പോൾ 100 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജക്റ്റഡ് എഞ്ചിനാണ് മുഴുവൻ HF ഡീലക്സ് ശ്രേണിക്കും ഹീറോ നൽകുന്നത്. ഫ്യുവൽ ഇൻജക്റ്റഡ് സംവിധാനത്തിലേക്ക് മാറിയതും 9.0 ശതമാനം കൂടുതൽ ഇന്ധനക്ഷമത കൈവരിക്കാൻ സഹായിച്ചെന്നാണ് കമ്പനിയുടെ അവകാശവാദം.  

click me!