29 ശതമാനം വളർച്ച രേഖപ്പെടുത്തി ഹോണ്ട കാർസ് ഇന്ത്യ

Published : Oct 03, 2022, 02:26 PM IST
29 ശതമാനം വളർച്ച രേഖപ്പെടുത്തി ഹോണ്ട കാർസ് ഇന്ത്യ

Synopsis

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 6,765 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 29 ശതമാനം വളർച്ച രേഖപ്പെടുത്തി.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യയുടെ 2022 സെപ്റ്റംബറിലെ പ്രതിമാസ ആഭ്യന്തര വിൽപ്പന 8,714 യൂണിറ്റ് ആണെന്ന് റിപ്പോർട്ടുകള്‍. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 6,765 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 29 ശതമാനം വളർച്ച രേഖപ്പെടുത്തി. 2021 സെപ്റ്റംബറിലെ 2,964 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ കയറ്റുമതി നമ്പറുകൾ കഴിഞ്ഞ മാസം 2,333 യൂണിറ്റ് വിൽപ്പനയോടെ 21.28 ശതമാനം കുറഞ്ഞു.

"ഞങ്ങൾ ഇവിടെത്തന്നെ കാണും..": ഇന്ത്യ വിടുമെന്ന അഭ്യൂഹത്തിന് മറുപടിയുമായി ജാപ്പനീസ് വാഹന ഭീമൻ!      

2022 സെപ്റ്റംബറിലെ വിൽപ്പന പ്രകടനത്തെക്കുറിച്ച് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഡയറക്ടർ യുയിച്ചി മുറാറ്റ പറഞ്ഞു, “ഉത്സവ ഡിമാൻഡ് ശക്തമാണ്.. മികച്ച വേഗത കാണിക്കുന്നത് തുടരുന്നു. വിതരണത്തിന്‍റെ കാര്യത്തിൽ, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഞങ്ങളുടെ ഫാക്ടറി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.. ഇത് നവരാത്രി, ദസറ, ദീപാവലി കാലഘട്ടങ്ങളിൽ ഹോണ്ട കാറുകളുടെ മികച്ച ലഭ്യതയുടെ കാര്യത്തിൽ ഉത്സവകാല വിൽപ്പനയ്ക്ക് അനുകൂലമാണ്.."

തങ്ങളുടെ വോളിയം മോഡലുകളായ ഹോണ്ട സിറ്റിയും അമേസും ഉപഭോക്തൃ വിശ്വാസത്തെ പരിപോഷിപ്പിക്കുകയും മികച്ച വിൽപ്പന നേടുകയും ചെയ്യുന്നു എന്നും നൂതന വൈദ്യുതീകരിച്ച മൊബിലിറ്റി സൊല്യൂഷനുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിന് സിറ്റി e:HEV അധിക അവസരം നൽകുന്നു എന്നും അവരിൽ നിന്ന് അസാധാരണമായ ഉപയോക്തൃ ഫീഡ്‌ബാക്ക് ലഭിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളില്‍, ഹോണ്ട ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന പ്രചരണത്തിന് കമ്പനി അടുത്തിടെ മറുപടിയുമായി എത്തിയിരുന്നു. ഇന്ത്യയിലെ ബിസിനസ് അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്നും വരും ദിവസങ്ങളിൽ ഇത് വർദ്ധിപ്പിക്കാനാണ് പദ്ധതിയെന്നുമാണ് ഹോണ്ട ഇന്ത്യ വ്യക്തമാക്കിയത്. 

ഇന്ത്യയില്‍ 260 കോടി രൂപ നിക്ഷേപിക്കാൻ ഈ കാര്‍ കമ്പനി, ലക്ഷ്യം ഇതാണ്!

നിലവിൽ സിറ്റി, അമേസ്, ഡബ്ല്യുആർ-വി, ജാസ് തുടങ്ങിയ മോഡലുകളാണ് ഹോണ്ട കാറുകൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. ജാപ്പനീസ് വാഹന ഭീമൻ ഈ വർഷമാദ്യം ഹൈബ്രിഡ് അവതാറിൽ അതിന്റെ മുൻനിര സെഡാൻ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കി. അടുത്ത വർഷം, ജാപ്പനീസ് കാർ നിർമ്മാതാവ് അതിന്റെ ലൈനപ്പിൽ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി കൂടി ചേർക്കും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ സെഗ്‌മെന്റ് നേതാക്കളെയാണ് പുതിയ എസ്‌യുവി നേരിടുക. 

2020 ഡിസംബറിൽ ഗ്രേറ്റർ നോയിഡയിലെ നിർമ്മാണ കേന്ദ്രം അടച്ചുപൂട്ടിയ ശേഷം സിവിക്, സിആർ-വി എന്നിവയുടെ ഉത്പാദനം നിർത്താനുള്ള തീരുമാനമാണ് ഹോണ്ട കാറുകൾ ഇന്ത്യ വിടുമെന്ന അഭ്യൂഹത്തിന് പ്രധാന കാരണമായത്. പുനഃസംഘടിപ്പിക്കാനുള്ള ആഗോള സംരംഭത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് ഹോണ്ട കാർസ് അന്ന് പറഞ്ഞിരുന്നു. 

"അവിടുത്തെ സുരക്ഷ ഞങ്ങള്‍ക്കും തരാമോ..?" ഇടിപരീക്ഷയില്‍ തോറ്റ വണ്ടിക്കമ്പനിയോട് ഈ രാജ്യക്കാര്‍!

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?