Asianet News MalayalamAsianet News Malayalam

"അവിടുത്തെ സുരക്ഷ ഞങ്ങള്‍ക്കും തരാമോ..?" ഇടിപരീക്ഷയില്‍ തോറ്റ വണ്ടിക്കമ്പനിയോട് ഈ രാജ്യക്കാര്‍!

ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിംഗിൽ ബ്രസീൽ നിര്‍മ്മിത ഹോണ്ട ഡബ്ല്യുആര്‍-വി കോംപാക്റ്റ് ക്രോസ്ഓവർ ദയനീയ പ്രകടനം കാഴ്‍ചവച്ചതായി റിപ്പോര്‍ട്ട്. വാഹനത്തിന് കേവലം ഒരു സ്റ്റാർ മാത്രമാണ് ലഭിച്ചത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Brazil Made Honda WR-V Get Only One Star In Latin NCAP Crash Test
Author
First Published Sep 17, 2022, 11:25 AM IST

റ്റവും പുതിയ ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിംഗിൽ ബ്രസീൽ നിര്‍മ്മിത ഹോണ്ട ഡബ്ല്യുആര്‍-വി കോംപാക്റ്റ് ക്രോസ്ഓവർ ദയനീയ പ്രകടനം കാഴ്‍ചവച്ചതായി റിപ്പോര്‍ട്ട്. വാഹനത്തിന് കേവലം ഒരു സ്റ്റാർ മാത്രമാണ് ലഭിച്ചത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് എയർബാഗുകളും ഇഎസ്‌സിയും സ്റ്റാൻഡേർഡുകളായി കാറില്‍ ഉണ്ടെങ്കിലും, ഡ്രൈവർക്കും ഉള്ളിലുള്ളവർക്കും മതിയായ സുരക്ഷ നൽകാൻ ഇവ പര്യാപ്‍തം അല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായാണ് റിപ്പോര്‍ട്ടുകള്‍.

"ഇന്ത്യയിലെ പാവങ്ങളുടെ ജീവന് ഒരു വിലയുമില്ലേ..?" കാര്‍ നിര്‍മ്മാതാക്കളോട് കേന്ദ്രമന്ത്രി!

ഫ്രണ്ടൽ ഇംപാക്റ്റ്, സൈഡ് ഇംപാക്റ്റ്, കാൽനട സംരക്ഷണം, ഇഎസ്‍സി എന്നിവയ്ക്കായി പരീക്ഷിച്ച ഹോണ്ട ഡബ്ല്യുആര്‍-വി  അത്ര മികച്ച പ്രകടനമല്ല കാഴ്‍ചവച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഡൾട്ട് ഒക്യുപന്റ് ബോക്‌സിൽ 41.03 ശതമാനവും ചൈൽഡ് ഒക്യുപന്റ് ബോക്‌സിൽ 40.66 ശതമാനവും പെഡസ്‌ട്രിയൻ പ്രൊട്ടക്ഷൻ ആന്റ് വൾനറബിൾ റോഡ് യൂസേഴ്‌സ് ബോക്‌സിൽ 58.82 ശതമാനവും സേഫ്റ്റി അസിസ്റ്റ് ബോക്‌സിൽ 48.84 ശതമാനവും ഹോണ്ട ഡബ്ല്യുആര്‍-വി സ്‌കോർ ചെയ്‍തു. 

കൂടാതെ, ഉള്ളിലുള്ള സീറ്റ് ബെൽറ്റുകൾ യുഎൻ അല്ലെങ്കിൽ എഫ്എംവിഎസ്എസ് ചട്ടങ്ങളുടെ ആവശ്യകതകൾ പാലിക്കുന്നില്ലെന്ന് ലാറ്റിൻ എൻസിഎപി അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ എയർബാഗ് ഓഫ് ചെയ്യാനുള്ള ഓപ്ഷന്റെ അഭാവവും ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ സ്‌കോർ കുറയാനുള്ള ഒരു പ്രധാന കാരണമാണ്.

നിഷ്ക്രിയ കാൽനട സംരക്ഷണം മികച്ചതും ഇഎസ്‍സി പ്രകടനവുമാണ് ഹോണ്ട ഡബ്ല്യുആർ-വിയുടെ മികച്ചതോ തൃപ്‍തികരമോ ആയ രണ്ട് പ്രകടം കണക്കുക. ഡബ്ല്യുആർ-വിയെ മെച്ചപ്പെടുത്താനും ഉടൻ തന്നെ അഞ്ച് സ്റ്റാർ മോഡലുകൾ ഈ മേഖലയിലേക്ക് കൊണ്ടുവരാനും ലാറ്റിൻ  എൻക്യാപ്  ഹോണ്ടയെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു എന്ന് ലാറ്റിൻ എൻക്യാപ്  സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ പത്തിൽ ഏഴും ഇന്ത്യൻ കമ്പനികളുടേത്

ലാറ്റിൻ അമേരിക്കയിൽ വിൽക്കുന്ന ഡബ്ല്യുആർ-വി മറ്റ് പ്രധാന വിപണികളിൽ വിൽക്കുന്ന മോഡലിൽ ലഭ്യമായ അതേ സുരക്ഷാ മാനദണ്ഡങ്ങൾ എങ്ങനെ നൽകണമെന്ന്  ലാറ്റിൻ എൻക്യാപ് ചെയർമാൻ സ്റ്റീഫൻ ബ്രോഡ്‌സിയാക്ക് ചൂണ്ടിക്കാട്ടി. "ഞങ്ങളുടെ പ്രദേശത്ത് വിൽക്കുന്ന ജനപ്രിയ കാറുകളുടെ സുരക്ഷാ പ്രകടനം മെച്ചപ്പെടുത്താൻ ഞങ്ങൾ ഹോണ്ടയോട് ശക്തമായി ആവശ്യപ്പെടുന്നു.. ജപ്പാനിലെയും യൂറോപ്പിലെയും ഉപഭോക്താക്കൾക്ക് ഹോണ്ട നൽകുന്ന അതേ തരത്തിലുള്ള സുരക്ഷ ഞങ്ങൾ അർഹിക്കുന്നു.." അദ്ദേഹം വ്യക്തമാക്കി. 

നമ്മുടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിയും അടുത്തിടെ ഇവിടെ എടുത്തുകാണിച്ച പ്രധാന കാര്യം ഇതാണ്. ഈ ആഴ്ച ആദ്യം നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോള്‍, ചില നിർമ്മാതാക്കൾ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നതും വിദേശത്തേക്ക് അയച്ചതുമായ മോഡലുകളിൽ ആറ് എയർബാഗുകൾ എങ്ങനെ വാഗ്ദാനം ചെയ്യുന്നുവെന്നും അതേസമയം രാജ്യത്ത് വിൽക്കുന്ന അതേ മോഡലുകളിൽ എയർബാഗുകൾ രണ്ടായി പരിമിതപ്പെടുത്തുന്നത് എങ്ങനെയെന്ന് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു.

"എനിക്കിത് മനസിലാകുന്നില്ല.." വണ്ടിക്കമ്പനികളുടെ സുരക്ഷാ ഇരട്ടത്താപ്പില്‍ ക്ഷുഭിതനായി കേന്ദ്രമന്ത്രി!

Follow Us:
Download App:
  • android
  • ios