ഈ പുത്തൻ ബൈക്കിന് വമ്പൻ വിലക്കിഴിവ്; അരലക്ഷം രൂപ വെട്ടിക്കുറച്ചു!

Published : Dec 17, 2022, 05:32 PM IST
ഈ പുത്തൻ ബൈക്കിന് വമ്പൻ വിലക്കിഴിവ്; അരലക്ഷം രൂപ വെട്ടിക്കുറച്ചു!

Synopsis

CB300F നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിൽ ആവേശകരമായ വർഷാവസാന ഓഫർ പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട

നപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട ഇന്ത്യ പുതുതായി പുറത്തിറക്കിയ CB300F നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിൽ ആവേശകരമായ വർഷാവസാന ഓഫർ പ്രഖ്യാപിച്ചു.  ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പുകൾ ഹോണ്ട CB300F-ന് ആകർഷകമായ 50,000 രൂപ വിലക്കിഴിവ് നൽകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിൽപ്പന കൂടുതൽ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഈ നീക്കം എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ ഹോണ്ട CB300F നേക്കഡ് ബൈക്ക് 2022 ഓഗസ്റ്റിൽ ആണ് കമ്പനി പുറത്തിറക്കിയത്. മോട്ടോർസൈക്കിൾ ഡീലക്സ്, ഡീലക്സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ കമ്പനി അവതരിപ്പിച്ചു. രണ്ടിനും യഥാർത്ഥത്തിൽ യഥാക്രമം 2.26 ലക്ഷം രൂപയും 2.29 ലക്ഷം രൂപയുമാണ് വില. 50,000 വില കുറച്ചതോടെ, പുതിയ ഹോണ്ട CB300F-ന്റെ വില യഥാക്രമം ഡീലക്സിന് 1.76 ലക്ഷം രൂപയും ഡീലക്സ് പ്രോ വേരിയന്റിന് 1.79 ലക്ഷം രൂപയുമായി കുറഞ്ഞു. 

ഹോണ്ട ടൂവീലറുകളുടെ വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ച

വില കുറച്ചതോടെ, പുതിയ ഹോണ്ട CB300F ഇപ്പോൾ കെടിഎം ഡ്യൂക്ക് 125, ബജാജ് ഡോമിനാർ 250 എന്നിവയേക്കാൾ വിലകുറഞ്ഞതാണ്. 125 ഡ്യൂക്കിന് 1.78 ലക്ഷം രൂപയും ഡോമിനാർ 250 ന് 1.75 ലക്ഷം രൂപയുമാണ് വിലവ. ഏറ്റവും പുതിയ 50,000 കിഴിവ് സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ മാത്രമേ സാധുതയുള്ളൂ.

മാറ്റ് ആക്‌സി ഗ്രേ മെറ്റാലിക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, സ്‌പോർട്‌സ് റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് പുതിയ ഹോണ്ട CB300F വാഗ്ദാനം ചെയ്യുന്നത്. ഫുൾ എൽഇഡി ഹെഡ്‌ലാമ്പും ടേൺ ഇൻഡിക്കേറ്ററുകളും, എൽഇഡി ടെയിൽ ലൈറ്റുകളുമായാണ് പുതിയ ഹോണ്ട CB300F വരുന്നത്. ഇതിന് പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ ലഭിക്കുന്നു. ഇതിന് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ, അലോയ് വീലുകൾ എന്നിവ ലഭിക്കുന്നു.

ഇന്നോവ മുതലാളിക്ക് പിന്നാലെ കേന്ദ്രത്തിന്‍റെ മനസറിഞ്ഞ് ആക്ടിവ മുതലാളിയും!

7,500 ആർപിഎമ്മിൽ 24 ബിഎച്ച്പി പവറും 5,500 ആർപിഎമ്മിൽ 25.6 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 293സിസി ഓയിൽ കൂൾഡ്, 4-വാൽവ് എസ്ഒഎച്ച്സി എൻജിനാണ് പുതിയ ഹോണ്ട CB300F-ന് കരുത്ത് പകരുന്നത്. അസിസ്റ്റ് സ്ലിപ്പർ ക്ലച്ചും ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോളും ഉള്ള 5-സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു, ഇത് സ്ലിപ്പറി സാഹചര്യങ്ങളിൽ ഒപ്റ്റിമൽ ട്രാക്ഷൻ ഉറപ്പാക്കി സ്ഥിരത നൽകുന്നു. മോട്ടോർസൈക്കിളിന് 153 കിലോഗ്രാം ഭാരവും 177 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 110/70 സെക്ഷൻ ഫ്രണ്ട്, 150/60 സെക്ഷൻ പിൻ ടയർ എന്നിവയുള്ള 17 ഇഞ്ച് വീലുകള്‍ ഇതിന് ലഭിക്കുന്നു. ഈ ബൈക്കിന് 276 എംഎം ഫ്രണ്ട് ഡിസ്‌കും 220 എംഎം റിയർ ഡിസ്‌കും ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റവും ലഭിക്കുന്നു. സസ്പെൻഷൻ സജ്ജീകരണത്തിൽ ഗോൾഡൻ യുഎസ്ഡി ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കും ഉൾപ്പെടുന്നു.
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
റെനോയുടെ വർഷാവസാന മാജിക്: വമ്പൻ വിലക്കിഴിവുകൾ!