അവതരിച്ചു ഹോണ്ടയുടെ മസില്‍മാന്‍ സിബിആര്‍ 650 ആര്‍

By Web TeamFirst Published Apr 23, 2019, 11:56 AM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ റേസിങ് ബൈക്കായ സിബിആര്‍ 650 ആര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. സിബിആര്‍ 650 എഫിന് പകരമായാണ് സിബിആര്‍ 650 ആര്‍ എത്തിയത്. 

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ റേസിങ് ബൈക്കായ സിബിആര്‍ 650 ആര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. സിബിആര്‍ 650 എഫിന് പകരമായാണ് സിബിആര്‍ 650 ആര്‍ എത്തിയത്. 

648 സിസി ഫോര്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 11500 ആര്‍പിഎമ്മില്‍ 87 ബിഎച്ച്പി പവറും 8000 ആര്‍പിഎമ്മില്‍ 60 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ച്, റിയര്‍ വീല്‍ ട്രാക്ഷന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ തുടങ്ങിയവ പ്രത്യേകതകളാണ്.

ഡയമണ്ട് ടൈപ്പ് ഫ്രെയിം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന വാഹനത്തിന് 2153 എംഎം നീളവും 749 എംഎം വീതിയും 1149 എംഎം ഉയരവും 1449 എംഎം വീല്‍ബേസുമുണ്ട്. മുന്‍ഗാമിയേക്കാള്‍ ആറു കിലോഗ്രാം ഭാരം കുറവാണ് സിബിആര്‍ 650 ആറിന്റെ ചേസിസിന്.  210 കിലോഗ്രാമാണ് ഭാരം. ട്വിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ്, സിംഗിള്‍ അണ്ടര്‍സൈഡ് എക്‌സ്‌ഹോസ്റ്റ്, വലിയ ഫ്യുവല്‍ ടാങ്ക്, ഫെയറിങ് എന്നിവയും പ്രത്യേകതകളാണ്. 

15.4 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മുന്നില്‍ 41 എംഎം ഷോവ അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്നില്‍ 310 എംഎം ഡിസ്‌കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ ഒരുക്കുന്നത്. ഡ്യുവല്‍ എബിഎസ് സംവിധാനം സുരക്ഷ ഉറപ്പാക്കും. ഗ്രാന്‍ഡ് പ്രിക്സ് റെഡ്, ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ വാഹനം രാജ്യത്തെ 22 വിങ് വേള്‍ഡ്‌ ഔട്ട്‌ലെറ്റ് വഴിയും ബിഗ് വിങ്‌ ഡീലര്‍ഷിപ്പിലും സിബിആർ 650 ആര്‍ ലഭ്യമാണ്. 7.70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

click me!