കൊവിഡ് 19; പോരാട്ടത്തിന് രാജ്യത്തിന് കരുത്തായി ഹ്യുണ്ടായിയും

By Web TeamFirst Published Mar 31, 2020, 3:47 PM IST
Highlights

കോവിഡ് -19 പ്രതിസന്ധിക്കെതിരായ ഇന്ത്യാ സർക്കാരിന്റെ പോരാട്ടത്തെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹ്യുണ്ടായ്. 

കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് ഇന്ത്യ. ഈ പോരാട്ടത്തിന് പിന്തുണയുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും.  ഇതിന്‍റെ ഭാഗമായി കൊവിഡ് 19 വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന ടെസ്റ്റിങ്ങ് കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നും കമ്പനി ഇറക്കുമതി ചെയ്യും. 

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സിഎസ്ആര്‍ പദ്ധതി മുഖേനയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്. 25,000 പേര്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് ഹ്യുണ്ടായി പറയുന്നത്. പരമാവധി വേഗത്തില്‍ റിസള്‍ട്ട് നല്‍കാന്‍ കഴിയുന്ന കിറ്റുകളാണെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു.

"കരുതലുള്ള ബ്രാൻഡെന്ന നിലയിൽ ഹ്യൂണ്ടായ് കമ്മ്യൂണിറ്റി സേവനങ്ങളിൽ മുൻപന്തിയിലാണ്. കോവിഡ് -19 പ്രതിസന്ധിക്കെതിരായ ഇന്ത്യാ സർക്കാരിന്റെ ഉത്സാഹകരമായ പോരാട്ടത്തെ പിന്തുണയ്ക്കാൻ ഹ്യുണ്ടായ് പ്രതിജ്ഞാബദ്ധമാണ്. നൂതന ഡയഗ്നോസ്റ്റിക്സ് ടെസ്റ്റിംഗ് കിറ്റുകൾക്കുള്ള ഞങ്ങളുടെ സംഭാവന 25,000 ത്തിലധികം രോഗികളെ സഹായിക്കും" ഹ്യുണ്ടായ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ എസ് എസ് കിം പറഞ്ഞു.

ലോകത്തെ മുഴുവന്‍ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരേ പോരാടേണ്ട സമയമാണിതെന്നും ഈ കിറ്റുകള്‍ ഇവിടെ എത്തിയാലുടനെ ഇത് ആശുപത്രികള്‍ക്ക് കൈമാറുമെന്നും കിം വ്യക്തമാക്കി. 

click me!