കണ്ണൂരില്‍ ബൈക്കിൽ കറങ്ങി ആറാം ക്ലാസുകാരൻ, പിഴയടച്ച് അച്ഛന്‍റെ കീശകീറി!

By Web TeamFirst Published Aug 10, 2022, 4:02 PM IST
Highlights

റോഡിലൂടെ കുട്ടി ബൈക്കില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ച്ഛന്‍റെ ബൈക്കോടിച്ച് പന്ത്രണ്ടുകാരൻ. ഒടുവില്‍ പിതാവിന് 13,500 രൂപ പിഴയിട്ട് പൊലീസ്. കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയിലാണ് സംഭവം. ആറളം പോലീസാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിചെയ്‍ത കുറ്റത്തിന് പിതാവില്‍ നിന്ന് പിഴ ഈടാക്കിയത്. ആറളം ചെടിക്കുളത്ത് ആറാം ക്ലാസ് വിദ്യാർഥിയാണ് പിതാവിന്റെ ബൈക്കും എടുത്ത് കറങ്ങാനിറങ്ങിയത്. ആറളം-ചെടിക്കുളം റോഡിലൂടെ കുട്ടി ബൈക്കില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒരിടത്ത് രണ്ടരലക്ഷം, മറ്റൊരിടത്ത് ഒന്നരലക്ഷം; ഈ കമ്പനിയുടെ ഇത്രലക്ഷം വണ്ടികള്‍ക്ക് ഈ തകരാര്‍!

തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയില്‍ എടുത്തു. ബൈക്കുടമയും കുട്ടിയുടെ പിതാവുമായി ചെടിക്കുളത്ത് കക്കോടി സ്വദേശിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും പിഴ ഈടാക്കുകയുമായിരുന്നു.

2019ലെ പുതിയ ഗതാഗത നിയമം അനുസരിച്ച് പുതുക്കിയ മോട്ടോര്‍വാഹന നിയമം അനുസരിച്ച് കുട്ടികള്‍ വാഹനം ഓടിച്ചാലും കനത്ത ശിക്ഷയാണ് ലഭിക്കുക. നേരത്തേ കുട്ടികള്‍ വണ്ടിയോടിച്ചാല്‍​ പിഴ മാത്രമായിരുന്നു ശിക്ഷയെങ്കില്‍ പുതിയ നിയമഭേദഗതിയോടെ രക്ഷാകർത്താവിന്​ മൂന്നുവർഷം തടവും 25000 രൂപ പിഴയുമാണ്​ ശിക്ഷ.

മുഖ്യമന്ത്രിക്ക് പുതിയ വാഹനം, വരുന്നത് ഇന്നോവയെ വിറപ്പിച്ച എതിരാളി!

അതേസമയം ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ വാഹനമോടിക്കുമെന്നത് വലിയ നേട്ടമായി കാണുന്നവരാണ് പല രക്ഷിതാക്കളും. ഇത്തരം ചില കുട്ടി ഡ്രൈവിംഗുകളുടെ വീഡിയോ ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇത്തരം സാഹസങ്ങളുടെ അപകടം പലരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യയിൽ, ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും റോഡിൽ മോട്ടോർ വാഹനം ഓടിക്കുന്നതിനുമുള്ള നിയമപരമായ പ്രായം 18 വയസാണ്. ഈ വയസ് നിലനിർത്തുന്നതിന്റെ പ്രധാന കാരണം പ്രധാനമായും ഡ്രൈവിംഗ് ഒരു ലളിതമായ ജോലിയല്ല എന്നതാണ്. റോഡിൽ ഒരു വാഹനം ഓടിക്കുന്നത് പക്വതയും ഉത്തരവാദിത്തവും ആവശ്യമുള്ള ഒരു പ്രവർത്തനമാണ്. നമ്മുടെ രാജ്യത്ത് പ്രായപൂർത്തിയാകാത്ത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കാത്തതിന്റെയും നിയമവിരുദ്ധമായതിന്റെയും പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. 

അതേസമയം പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്‌കൂട്ടറുമായി കറങ്ങിയയാള്‍ക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്ന് അടുത്തിടെ കോടതിവിധി വന്നിരുന്നു. കുട്ടി ഓടിച്ച സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദ്‌ചെയ്യണമെന്നും ഈ മാസം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചിരുന്നു.  2019-ലാണ് ഈ കേസിനാസ്പദമായ സംഭവം. പന്നിയങ്കര പോലീസ് വാഹനപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറുമായി പോകുമ്പോള്‍ പിടികൂടുകയായിരുന്നു. 

ഇന്നോവയ്ക്ക് പണി കൊടുക്കാനെത്തി, പക്ഷേ മൂക്കുംകുത്തി വീണ് കിയ കാര്‍ണിവല്‍!

click me!