സാങ്കേതിക തകരാര്‍ മൂലം അമേരിക്കയിലും റഷ്യയിലും ഇത്രയും ലക്ഷം കാറുകള്‍ തിരികെവിളിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ

മേരിക്കന്‍ വാഹന വിപണയില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ വിറ്റ ഏകദേശം 260,000 പഴയ ഇടത്തരം കാറുകൾ തിരിച്ചുവിളിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കിയ ഒപ്റ്റിമ സെഡാനുകളെ തിരികെ വിളിക്കുന്നത് എന്ന് എച്ച് ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിൽ സൈഡ് കർട്ടൻ എയർ ബാഗുകൾ തുറന്നാന്‍ ഈ വാഹനങ്ങളുടെ സീലിങ്ങിലെ പ്ലേറ്റുകൾ അഴിഞ്ഞുവീഴും എന്നതിനാലാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുഖ്യമന്ത്രിക്ക് പുതിയ വാഹനം, വരുന്നത് ഇന്നോവയെ വിറപ്പിച്ച എതിരാളി!

2012, 2013 വർഷങ്ങളിലെ അമേരിക്കയില്‍ വിറ്റ കിയ ഒപ്റ്റിമ സെഡാനുകളെയാണ് പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നത്. കാറുകളുടെ ഇരുവശത്തുമുള്ള ഹെഡ്‌ലൈനർ പ്ലേറ്റുകൾ സുരക്ഷിതമല്ലെന്നും തനിയെ വേർപെട്ട് ഡ്രൈവർമാരെയോ യാത്രക്കാരെയോ ഇടിക്കാൻ സാധ്യതയുണ്ട് എന്നുമാണ് റിപ്പോര്ട്ടുകള്‍.

ഇത്തരം ഒരു സംഭവത്തില്‍ ഒരു 2012 മോഡല്‍ ഒപ്റ്റിമ ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ വാഹന ഉടമകളോട് ഡീലർമാരുടെ അടുത്തേക്ക് വരാൻ കമ്പനി ആവശ്യപ്പെടും എന്നാണഅ യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) പോസ്റ്റ് ചെയ്‍ത രേഖകൾ വ്യക്തമാക്കുന്നത്. അവിടെ അവർ പ്ലേറ്റുകളിൽ നിലവാരമുള്ള ടേപ്പ് പതിപ്പിച്ച് സുരക്ഷിതമാക്കും. ഉടമകള്‍ക്ക് ഇത് സംബന്ധിച്ച് 2022 സെപ്റ്റംബർ 26 മുതൽ അറിയിപ്പ് കത്തുകൾ അയയ്ക്കും.

വാങ്ങി ഒമ്പത് മാസം, മൂന്നുമാസവും വര്‍ക്ക് ഷോപ്പില്‍, ഒടുവില്‍ തീയും; ഒരു കിയ ഉടമയുടെ കദനകഥ!

കിയയെ സംബന്ധിച്ച മറ്റൊരു സംഭവത്തിൽ, എയർബാഗിന്റെ തകരാർ കാരണം ഒരു ലക്ഷത്തിലധികം യൂണിറ്റ് കിയ റിയോ മോഡലുകളെ റഷ്യയിൽ കിയ തിരിച്ചുവിളിച്ചു. റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് ഫാക്ടറിയിൽ 2013 നും 2018 നും ഇടയിൽ അസംബിൾ ചെയ്‍ത 105,405 യൂണിറ്റ് കിയ റിയോ മോഡലുകളാണ് തിരിച്ചുവിളിക്കുന്നതെന്ന് രാജ്യത്തിന്റെ ഫെഡറൽ ഏജൻസി ഫോർ ടെക്‌നിക്കൽ റെഗുലേഷൻ ആൻഡ് മെട്രോളജി അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി വാഹന നിർമ്മാതാവിന്റെ റഷ്യൻ വിഭാഗം ബാധിത വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെടും.

നാലാം തലമുറ കിയ റിയോ ഹാച്ച്ബാക്ക്, കാർ നിർമ്മാതാവിന്റെ ആദ്യത്തെ പെട്രോൾ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും 'ക്ലച്ച്-ബൈ-വയർ' മാനുവൽ ട്രാൻസ്മിഷനുമായാണ് വരുന്നത്. പുതിയ വലിയ 8.0-ഇഞ്ച് വൈഡ്‌സ്‌ക്രീൻ, 4.2-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളാണ് ഇത്. കാൽനടക്കാർ, വാഹനം, പുതിയ സൈക്ലിസ്റ്റ് തിരിച്ചറിയൽ എന്നിവയ്‌ക്കൊപ്പം ഫോർവേഡ് കൊളിഷൻ-അവയ്‌ഡൻസ് അസിസ്റ്റ് (FCA), ലെയ്‌ൻ കീപ്പിംഗ് അസിസ്റ്റ് (LKA), ഡ്രൈവർ അറ്റൻഷൻ വാണിംഗ് (DAW), ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ മുന്നറിയിപ്പ് (BCW) എന്നിവ ഇതിന്റെ സുരക്ഷാ സ്യൂട്ടിൽ ഉൾപ്പെടുന്നു.

ഇന്നോവയ്ക്ക് പണി കൊടുക്കാനെത്തി, പക്ഷേ മൂക്കുംകുത്തി വീണ് കിയ കാര്‍ണിവല്‍!