Celerio CNG : മാരുതി സെലേറിയോ സിഎൻജി ബുക്കിംഗ് തുടങ്ങി ഡീലർഷിപ്പുകള്‍

By Web TeamFirst Published Jan 15, 2022, 8:14 AM IST
Highlights

ടാറ്റ മോട്ടോഴ്‌സ് ഈ മാസാവസാനം സിഎൻജിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ വാഹനങ്ങളുടെ ശ്രേണി രാജ്യത്ത് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. എന്നാല്‍ ടാറ്റയ്ക്ക് മാത്രമല്ല ഈ ആശയം ഉള്ളത്. മാരുതി സുസുക്കിയും സിഎൻജി രൂപത്തില്‍ ഏറ്റവും പുതിയ സെലേറിയോ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

2022-ൽ ഇൻഡോ-ജാപ്പനീസ് (Indo - Japanese) വാഹന നിർമ്മാതാക്കളും രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാണ കമ്പനിയുമായ മാരുതി സുസുക്കിയില്‍ (Maruti Suzuki) നിന്നുള്ള ആദ്യത്തെ ലോഞ്ച് ആയിരിക്കും മാരുതി സെലേറിയോ സിഎന്‍ജി (Maruti Suzuki Celerio CNG) എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡൽ വരും ദിവസങ്ങളിൽ ഷോറൂമുകളിൽ എത്താൻ തയ്യാറാണ്. അതിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും ബുക്കിംഗ് വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ വാഹനത്തിനായുള്ള അനൌദ്യോഗിക ബുക്കിംഗ് തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുത്ത ഡീലർമാർ 11,000 രൂപയ്ക്ക് പ്രാരംഭ തുകയ്ക്ക് പ്രീ-ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങിയതായി കാര്‍ വെയിലിനെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരു മാസത്തിനകം 15000 ബുക്കിംഗ്, ആഴ്‍ചകള്‍ കാത്തിരിപ്പ്, അദ്ഭുതമായി സെലേരിയോ

സാധാരണ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, സിഎൻജി പതിപ്പിന് കുറച്ച് ഇന്ധനക്ഷമത കൂടുതലായിരിക്കും. ആദ്യത്തേത് 26.68kmpl (VXi AMT വേരിയന്റ്) എന്ന ക്ലെയിം മൈലേജ് നൽകുന്നു, അങ്ങനെ നിലവില്‍ രാജ്യത്തെ ഏറ്റവും മൈലേജുള്ള കാറായി ഇത് മാറിയിരുന്നു. വരാനിരിക്കുന്ന മാരുതി സെലെരിയോ സിഎന്‍ജി പതിപ്പിന് ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുമായി ബന്ധിപ്പിക്കുന്ന അതേ 1.0L, 3-സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കും. സിഎൻജി വേരിയന്‍റിന്‍റെ ശക്തിയും ടോർക്കും കണക്കുകൾ അല്പം വ്യത്യസ്തമായിരിക്കുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. നിലവിലുള്ള പെട്രോൾ യൂണിറ്റ് 66bhp കരുത്തും പരമാവധി 89Nm ടോർക്കും നൽകുന്നു. ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നതിന്, ഹാച്ച്ബാക്കിന് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉണ്ടായിരിക്കും.

LXi, VXi, ZXi, ZXi+ എന്നീ നാല് വകഭേദങ്ങളിൽ ഹാച്ച്ബാക്ക് മോഡൽ ലൈനപ്പ് നിലവിൽ ലഭ്യമാണ്. തിരഞ്ഞെടുത്ത വേരിയന്റുകളിലുംൽ സിഎൻജി കിറ്റ് നൽകാം. ഇതിന്റെ ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങളൊന്നും വരുത്തില്ല. സാധാരണ പെട്രോളിൽ പ്രവർത്തിക്കുന്ന മോഡലിന് സമാനമായി, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, റിയർ പാർക്കിംഗ് സെൻസറുകൾ, 15 ഇഞ്ച് അലോയ് വീലുകൾ എന്നിവ സെലേറിയോ സിഎൻജി വാഗ്ദാനം ചെയ്യും.

വാങ്ങാനാളില്ല, ഒരു ദശാബ്‍ദത്തിനിടയിലെ വമ്പന്‍ വില്‍പ്പന ഇടിവുമായി ഈ വണ്ടിക്കമ്പനി!

പുതിയ മാരുതി സെലേറിയോ സിഎൻജിയുടെ വിലകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കും. പെട്രോളിൽ പ്രവർത്തിക്കുന്ന മോഡൽ 4.99 ലക്ഷം മുതൽ 6.49 ലക്ഷം രൂപ വരെ വില പരിധിയിൽ ലഭ്യമാണ്. VXi AMT, ZXi AMT, ZXi+ AMT എന്നിങ്ങനെ . മൂന്ന് ഓട്ടോമാറ്റിക് വേരിയന്റുകളും ഉണ്ടാകും. ഇവയുടെ വില യഥാക്രമം 6.13 ലക്ഷം രൂപ, 6.44 ലക്ഷം രൂപ, 6.94 ലക്ഷം രൂപ എന്നിങ്ങനെയാണ്. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പ് വരാനിരിക്കുന്ന ടാറ്റ ടിയാഗോ സിഎൻജിയെ നേരിടും. 

അതേസമയം മാരുതി സുസുക്കി സെലേരിയോയുടെ റഗുലര്‍ പതിപ്പിനെപ്പറ്റി പറയുകയാണെങ്കില്‍ 2021 നവംബർ രണ്ടാം വാരത്തിലാണ് കമ്പനി ഇന്ത്യയില്‍ രണ്ടാം തലമുറ സെലേറിയോ ഹാച്ച്ബാക്ക് പുറത്തിറക്കിയത്.  ലുക്കില്‍ വന്‍ അഴിച്ചുപണി നടത്തിയാണ് പുതുതലമുറ സെലേറിയോ എത്തിയിരിക്കുന്നത്. മാരുതിയുടെ അഞ്ചാം തലമുറ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സെലേറിയോ നിർമിച്ചിരിക്കുന്നത്. 3D ഓർഗാനിക് സ്‌കൾപ്‌റ്റഡ് ഡിസൈൻ ആണ് മറ്റൊരു ആകർഷണം. ഫ്ലാറ്റ് പാനലുകൾക്ക് പകരം വൃത്താകൃതി തീമായ ഡിസൈൻ ആണ് പുത്തൻ സെലേറിയോയ്ക്ക്. ഹെഡ്‍ലാംപ്, ഗ്രിൽ, ടെയിൽ ലാംപ് എന്നിങ്ങനെ എല്ലായിടത്തും ഈ വൃത്താകൃതിയുടെ തീം കാണാം. അതായത് ഉരുളിമകൾക്ക് മുൻഗണന നൽകുന്ന, സ്പോർട്ടി രൂപമാണ് വാഹനത്തിന്. 

മെഴ്‍സിഡസ് ബെന്‍സ് EQS ഈ വര്‍ഷം ഇന്ത്യയിൽ എത്തും, പ്രാദേശികമായി അസംബിൾ ചെയ്യും

ഓവൽ ഹെഡ്‌ലാംപുകള്‍, ക്രോം ലൈനുള്ള കറുത്ത സ്പോർട്ടി ഗ്രില്‍ തുടങ്ങിയവ പ്രത്യേകതകളാണ്. കറുത്ത നിറമുള്ള കണ്‍സോളിലാണ് ഫോഗ് ലാംപുകള്‍. മസ്കുലറായ  വീൽ ആർച്ചുകൾ, ഡ്രോപ്‌ലെറ്റ് രൂപകൽപനയിൽ ടെയിൽ ലാംപ്, ഹണികോമ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, രണ്ട് ഹെഡ്‌ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ക്രോമിയം ലൈന്‍, പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, ക്ലാഡിങ്ങ് അകമ്പടിയില്‍ നല്‍കിട്ടുള്ള ഫോഗ്‌ലാമ്പ്, ഷാര്‍പ്പ് എഡ്‍ജുകളുള്ള ബമ്പര്‍ തുടങ്ങിയവയാണ് സെലേറിയോയ്ക്ക് പുതുതലമുറ ഭാവം നല്‍കുന്നത്. മുന്‍ മോഡലില്‍ നിന്ന് ബോണറ്റില്‍ ഉള്‍പ്പെടെ വേറെയും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി പന്ത്രണ്ടില്‍ അധികം സേഫ്റ്റി ഫീച്ചറുകളാണ് പുതിയ സെലേറിയോയില്‍  മാരുതി സുസുക്കി കൊണ്ടുവന്നിരിക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, ബ്രേക്ക് അസിസ്റ്റ്, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, പ്രീ-ടെന്‍ഷനര്‍ ആന്‍ഡ് ഫോഴ്‌സ് ലിമിറ്റര്‍, ചൈല്‍ഡ് സേഫ്റ്റി ലോക്ക് തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷ ഉറപ്പാക്കും.  സെന്റർ കൺസോളിലാണ് മുൻ  പവർ വിൻഡോ സ്വിച്ചുകൾ. മുൻ സീറ്റുകൾക്ക് ഇടയിലായാണ് പിൻ പവർ വിൻഡോ സ്വിച്ചുകൾ. എഎംടി മോഡലിന്റെ ഗിയർ നോബ് വ്യത്യസ്തമാണ്. പിൻ നിരയിലും മികച്ച ലെഗ്–ഹെഡ് റൂമുമായാണ് പുത്തൻ സെലേറിയോ എത്തിയിരിക്കുന്നത് . 60, 40 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യാവുന്ന രീതിയിലാണ് പിൻസീറ്റ് എന്നതിനാൽ ലഗേജ് സ്‌പേസിനും കുറവ് വരുന്നില്ല.

 പുത്തന്‍ Q7 ബുക്കിംഗ് തുറന്ന് ഔഡി, ഈ മാസം അവസാനം ലോഞ്ച്

നിലവിലെ പഴയ മോഡലിനേക്കാൾ അളവുകളിലും വളർന്നിട്ടുണ്ട് പുത്തന്‍ സെലേറിയോ.  3695 എം.എം. നീളവും 1655 എം.എം. വീതിയും 1555 എം.എം. ഉയരത്തിനുമൊപ്പം 2435 എം.എം. വീല്‍ ബേസുമാണ് പുതിയ മോഡലിന് ഉള്ളത്. 170 എം.എമ്മാണ്  ഗ്രൗണ്ട് ക്ലിയറന്‍സ്. 313 ലിറ്റര്‍ എന്ന സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ബൂട്ട് സ്‌പേസും സെലേറിയോയുടെ സവിശേഷതയാണ്.

നാല് ട്രിമ്മുകളിലും (LXi, VXi, ZXi, ZXi+) ഏഴ് വേരിയന്റുകളിലും (4 മാനുവൽ, 3 AMT) വരുന്നു. LXi, VXi, ZXi, ZXi+ മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 4.99 ലക്ഷം, 5.63 ലക്ഷം, 5.94 ലക്ഷം, 6.44 ലക്ഷം എന്നിങ്ങനെയാണ് വില. VXi, ZXi, ZXi+ AMT വേരിയന്റുകൾക്ക് യഥാക്രമം 6.13 ലക്ഷം, 6.44 ലക്ഷം, 6.94 ലക്ഷം രൂപ. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. 

വരുന്നൂ ടാറ്റ ബ്ലാക്ക്‌ബേർഡ് എസ്‌യുവി 

 

click me!