Asianet News MalayalamAsianet News Malayalam

Audi Q7 2022 : പുത്തന്‍ Q7 ബുക്കിംഗ് തുറന്ന് ഔഡി, ഈ മാസം അവസാനം ലോഞ്ച്

വരാനിരിക്കുന്ന 2022 Q7 എസ്‌യുവിയുടെ ബുക്കിംഗ് ഔഡി ഇന്ത്യ ഔദ്യോഗികമായി തുറന്നു. വാഹനം പുതിയ രൂപത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. ഏഴ് സീറ്റുകളുള്ള എസ്‌യുവി ഈ മാസം അവസാനത്തോടെ പുറത്തിറക്കാനാണ് സാധ്യത

2022 Audi Q7 bookings open officially
Author
Mumbai, First Published Jan 11, 2022, 3:03 PM IST

ര്‍മ്മന്‍ (German) ആഡംബര വാഹന ബ്രാന്‍ഡായ ഔഡി (Audi India) അതിന്‍റെ വരാനിരിക്കുന്ന 2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ (Audi Q7 Facelift SUV) ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായും മൂന്ന് നിരകളുള്ള ആഡംബര എസ്‌യുവി ഈ മാസം അവസാനത്തോടെ പുതിയ എഞ്ചിനുമായി ഇന്ത്യയിൽ തിരിച്ചെത്തിയേക്കും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു കോടിയുടെ ജര്‍മ്മന്‍ വണ്ടി സ്വന്തമാക്കി ഈ പിന്നണി ഗായകന്‍!

2022 Q7 ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് തുക അഞ്ച് ലക്ഷം രൂപയായി ഔഡി നിശ്ചയിച്ചിട്ടുണ്ട്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വകഭേദങ്ങളിൽ Q7 ലഭ്യമാകും. ബിഎംഡബ്ല്യു (BMW X7), മെഴ്‍സിഡസ് ബെന്‍സ് ജിഎല്‍എസ് (Mercedes-Benz GLS), വോള്‍വോ (Volvo XC90), ലാൻഡ് റോവർ ഡിസ്‍കവറി (Land Rover Discovery) തുടങ്ങിയ എതിരാളികളെയാണ് പുതിയ Q7 നേരിടുക.

ക്യു5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി നവീകരണത്തോടെ തിരിച്ചെത്തി മാസങ്ങൾക്കകം രണ്ടാം തലമുറ Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യൻ വിപണികളിൽ പ്രവേശിക്കും. ബിഎസ് 6 എമിഷൻ നിയമങ്ങൾ ആരംഭിച്ചപ്പോൾ ഔഡി ഇന്ത്യൻ വിപണികളിൽ നിന്ന് Q7 നിർത്തിയിരുന്നു. അതായത്, . BS6 എമിഷൻ മാനദണ്ഡങ്ങളുടെ വരവോടെ 2020 ഏപ്രിലിൽ നിർത്തലാക്കിയ മോഡലാണ് ഇത്. 2022 Q7 നിലവിൽ ജർമ്മൻ കാർ നിർമ്മാതാക്കളുടെ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ആണ് നിർമ്മിക്കുന്നത്. ഈ മാസാവസാനം ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള നിരവധി ഡീലർഷിപ്പുകളിൽ എസ്‌യുവി എത്തിത്തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോ 'പ്രേതവിമാനങ്ങള്‍'?! ശൂന്യമായ വിമാനങ്ങൾ പറന്നുയരുന്നതിലെ രഹസ്യമെന്ത്..?!

ഔഡി Q7 ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കാബിനിനകത്തും പുറത്തും നിരവധി കോസ്‌മെറ്റിക് അപ്‌ഡേറ്റുകളുമായിട്ടായിരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ ഔഡി ക്യൂ ഫാമിലി ശ്രേണിക്ക് അനുസൃതമായി പുനർരൂപകൽപ്പന ചെയ്‍ത മുൻമുഖം ഉണ്ടാകും. പുതിയ സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പിനോട് ചേർന്നുള്ള ക്രോം ഫ്രെയിമോടുകൂടിയ പുനർരൂപകൽപ്പന ചെയ്‍ത ഗ്രിൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വലിയ എയർ ഇൻടേക്കുകളും പുതിയ അലോയ് വീലുകളുമുള്ള ഒരു പുതിയ ബമ്പറും ഉണ്ട്. പിൻഭാഗത്ത്, ക്രോം ട്രിം സഹിതം ട്വീക്ക് ചെയ്‍ത LED ടെയിൽ ലൈറ്റുകളുമായാണ് Q7 വരുന്നത്.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മാറ്റം എഞ്ചിനിലാണ്. എസ്‌യുവിക്ക് കരുത്ത് പകരുക പുതിയ 3.0 ലിറ്റർ വി6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിന്‍ എട്ട് സ്‍പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ഘടിപ്പിച്ചിരിക്കുന്നനു. ഈ എഞ്ചിൻ പരമാവധി 340 എച്ച്‌പി കരുത്തും 500 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. കൂടാതെ മണിക്കൂറിൽ 250 കി.മീ ആണ് പരമാവധി വേഗത.  Q7 ഫെയ്‌സ്‌ലിഫ്റ്റ് ഒരു സ്റ്റാൻഡേർഡ് ക്വാട്രോ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും നൽകും.

2021 ഡിസംബര്‍ മാസം ആദ്യം തന്നെ കമ്പനി മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള പ്ലാന്റിൽ (SAVWIPL) പുതിയ ക്യു 7 അസംബിൾ ചെയ്യാൻ തുടങ്ങിയതായാണ് സൂചനകള്‍. ബിഎംഡബ്ല്യു X7, മെഴ്‍സിഡസ് ബെന്‍സ് GLS, വോള്‍വോ XC90, ലാൻഡ് റോവർ ഡിസ്‍കവറി എന്നിവയ്‌ക്കെതിരെയാകും പുത്തന്‍ ഔഡി Q7 മത്സരിക്കാൻ സാധ്യത. 

2007ലാണ് ഒഡി ക്യു 7 ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍ 2019-ൽ ആഗോള വിപണിയിൽ അരങ്ങേറ്റം കുറിച്ച ഈ പുതിയ പതിപ്പ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ആഭ്യന്തര നിരത്തുകളിലേക്ക് എത്തുന്നത്. കൊവിഡ്-19 മഹാമാരിയുടെ സാഹചര്യവും സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവും കാരണമാണ് വാഹനം ഇന്ത്യയിലേക്ക് വരാൻ ഇത്രയും കാലതാമസം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം ഇന്ത്യയിലെ തങ്ങളുടെ മോഡൽ ശ്രേണി വിപുലീകരിച്ച് ആഭ്യന്തര വിപണിയെ കൈയ്യിലെടുക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുത്തിരിക്കുകയാണ് ഔഡി എന്നും റിപ്പോര്‍ട്ടുകള്‍‌ ഉണ്ട്. 2021-ൽ തന്നെ ഇലക്‌ട്രിക് ഉൾപ്പടെ നിരവധി കാറുകൾ ഇതിനോടകം അവതരിപ്പിച്ച കമ്പനി വരും വർഷവും ഇത് തുടരാനാണ് ഒരുങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios