Asianet News MalayalamAsianet News Malayalam

Volkswagen : ഫോക്സ്‍വാഗണ്‍ ഡീസല്‍, പെട്രോള്‍ വാഹനവില്‍പ്പന ഇടിഞ്ഞു, ഇവി വില്‍പ്പനയില്‍ വന്‍കുതിപ്പ്

കമ്പനിയുടെ പെട്രോൾ, ഡീസൽ വാഹന വിൽപ്പനയിൽ വൻ തകർച്ച നേരിട്ടപ്പോൾ, വാഹന നിർമാതാക്കളുടെ ഇവി വിൽപ്പനയിൽ കാര്യമായ വളർച്ചയുണ്ടായി

Volkswagen with the biggest sales drop in over a decade
Author
Mumbai, First Published Jan 14, 2022, 9:15 AM IST

ജർമ്മൻ (German) ഓട്ടോമൊബൈൽ ഭീമനായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്‍റെ (Volkswagen Group) വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്.  2021-ൽ ഏകദേശം 4.9 ദശലക്ഷം വാഹനങ്ങൾ വിതരണം ചെയ്‍തുകൊണ്ട് പത്ത് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പന നമ്പറുകൾ കമ്പനി രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്ഥിരമായ വിതരണ ശൃംഖല കാരണം ഈ വർഷത്തിന്‍റെ ആദ്യ പകുതിയിലും അതിന്റെ വിൽപ്പന പ്രകടനത്തെ ബാധിച്ചേക്കാമെന്നും വാഹന നിർമ്മാതാവ് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  

2021-ലെ വിൽപ്പന 8.1 ശതമാനം ഇടിഞ്ഞ് 4.9 ദശലക്ഷത്തിൽ താഴെയായി കുറഞ്ഞതായി ഫോക്‌സ്‌വാഗൺ പറയുന്നു. വാഹന നിർമ്മാതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളില്‍ ഒന്നായ ചൈനയിലെ വിൽപ്പനയിലെ ഇടിവാണ് മാന്ദ്യത്തിന് പ്രധാന കാരണം. ചൈനയിലെ തങ്ങളുടെ വിൽപ്പന കഴിഞ്ഞ വർഷം 14.8 ശതമാനം ഇടിഞ്ഞതായി ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നു. അതേസമയം, ചൈനീസ് വിപണിയിൽ ബ്രാൻഡിന്റെ ഇലക്ട്രിക് വാഹന വിൽപ്പന നാലിരട്ടിയായി വർധിച്ചതായും ഫോക്‌സ്‌വാഗൺ അവകാശപ്പെട്ടു.

ഫോക്‌സ്‌വാഗൺ ഐഡി ബസ് മാര്‍ച്ചില്‍ എത്തും

മൊത്തത്തിൽ, പുതിയ എനർജി വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയോടെ ലോകമെമ്പാടും ഇലക്ട്രിക് വാഹന വിൽപ്പന ശക്തി പ്രാപിച്ചതായി ഫോക്സ്‍വാഗണും സാക്ഷ്യം വഹിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം, ലോകമെമ്പാടുമുള്ള മലിനീകരണ നിയന്ത്രണങ്ങൾ കർശനമാക്കൽ, ഫോസിൽ ഇന്ധന വാഹനങ്ങളുടെ വരാനിരിക്കുന്ന നിരോധനം എന്നിവയാണ് ഫോക്‌സ്‌വാഗന്റെ ഈ ഇവി വിൽപ്പന വളർച്ചയ്ക്ക് പിന്നിൽ പ്രധാന പങ്ക് വഹിച്ച മറ്റ് ഘടകങ്ങൾ.

മാസങ്ങളോളം ആഗോള വാഹന വ്യവസായത്തെ തടസപ്പെടുത്തിയ വൻ ചിപ്പ് പ്രതിസന്ധി ഉൽപ്പാദനത്തെ ബാധിക്കുകയും ഡെലിവറികൾ വൈകിപ്പിക്കുകയും ചെയ്‍തുകൊണ്ട് ഫോക്‌സ്‌വാഗന്റെ മൊത്തത്തിലുള്ള വിൽപ്പന പ്രകടനത്തെയും ബാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോക്‌സ്‌വാഗന്റെ പെട്രോൾ, ഡീസൽ വാഹന വിൽപ്പന ലോകമെമ്പാടും മാന്ദ്യത്തിന് സാക്ഷ്യം വഹിച്ചപ്പോൾ, ബാറ്ററി-ഇലക്‌ട്രിക് വാഹനങ്ങൾ വാഹന നിർമ്മാതാക്കൾക്ക് പിടിവള്ളിയായതായണ് കണക്കുകള്‍. BEV-കൾ മൊത്തം ഡെലിവറികളിൽ 5.1 ശതമാനമാണ്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. എന്നിരുന്നാലും, ബാറ്ററി ഇലക്ട്രിക് വാഹനങ്ങളിൽ നിന്നുള്ള 50 ശതമാനം വിൽപ്പന എന്ന ഫോക്സ‍വാഗണിന്‍റെ 2030 ലെ ലക്ഷ്യത്തിന്റെ ഒരു ഭാഗം മാത്രമാണിത്.

വരുന്നൂ, ഫോക്‌സ്‌വാഗൺ വിർറ്റസ്

ഇലക്‌ട്രിക് വാഹന വിൽപ്പനയുടെ വളർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ ഇവികളും പരമ്പരാഗത ഐസിഇ വാഹനങ്ങളും തമ്മിലുള്ള തുല്യത വർദ്ധിപ്പിക്കുന്നു, ലിഥിയം-അയൺ ബാറ്ററിയുടെ വില കുറയുന്നു, വാഹന ഉദ്‌വമനത്തെ കുറിച്ചുള്ള അവബോധം, ആഗോളതാപനത്തിൽ അതിന്റെ സ്വാധീനം എന്നിവ ഉൾപ്പെടുന്നു.

ഫോക്‌സ്‌വാഗന്റെ 2021 ലെ വിൽപ്പന പ്രകടനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അസാധാരണമായ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ, ഫോക്‌സ്‌വാഗൺ തൃപ്‍തികരമായ വിൽപ്പന ഫലത്തിലെത്തിയെന്ന് വാഹന നിർമ്മാതാവിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവി ക്ലോസ് സെൽമർ പറഞ്ഞു. എങ്കിലും, ഉൽപ്പാദനത്തിൽ ചിപ്പുകളുടെ വലിയ പ്രത്യാഘാതങ്ങൾ പൂർണ്ണമായി നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഫോക്സ്‍വാഗണിനെപ്പറ്റിയുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഉടമസ്ഥതയിലുള്ള കാർ വിൽപ്പന 20,000 യൂണിറ്റായി ഇരട്ടിയാക്കാന്‍ കമ്പനി ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2012-ൽ കമ്പനി ആദ്യത്തെ ദാസ് വെൽറ്റ് ഓട്ടോ ഷോറൂം ആരംഭിച്ചതോടെയാണ് ഫോക്‌സ്‌വാഗൺ യൂസ്‍ഡ് കാർ വിപണിയിൽ പ്രവേശിച്ചത്.

രാജ്യത്ത് പകർച്ചവ്യാധി ബാധിച്ചതിന് തൊട്ടുപിന്നാലെ, 2020 ജൂണിൽ, ഡിഡബ്ല്യുഎ വെബ്‌സൈറ്റ് വഴി ഉപയോഗിച്ച കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും സൗകര്യമൊരുക്കുന്നതിനായി ബ്രാൻഡിന്റെ ഡിജിറ്റൽ വിൻഡോയായ ദാസ് വെല്‍റ്റ് ഓട്ടോ 3.0 ഫോക്സ്‍വാഗണ്‍ പുറത്തിറക്കിയിരുന്നു.

ഇനി സെക്കന്‍ഡ് ഹാന്‍ഡ് വണ്ടികള്‍ വാങ്ങുന്നതാണ് ബുദ്ധി, ഇതാ അഞ്ച് കാരണങ്ങൾ!

"കഴിഞ്ഞ രണ്ട് വർഷമായി, ഉപഭോക്തൃ മുൻഗണനയിലെ ഒരു വ്യക്തമായ മാറ്റം, ഉപഭോക്താക്കൾ അധിക കാറുകൾക്കായി തെരയുന്നു എന്നതാണ്. വ്യക്തിഗത മൊബിലിറ്റിയുടെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ, വീണ്ടും ഒരു കാർ വാങ്ങാൻ കഴിയുന്ന ആളുകളുടെ എണ്ണം കൂടാന്‍ ഇടയുണ്ട്.. " ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‍ത പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിപണിയിലേക്ക് വരുന്ന പുതിയ വാങ്ങലുകാരിലാണ് വെല്ലുവിളികൾ വരുന്നതെന്നും അവിടെയാണ് മൊബിലിറ്റിയുടെ ആവശ്യം വീണ്ടും വീണ്ടും ആവശ്യത്തിന് കാരണമാകുന്നത്, അത് ഇപ്പോൾ പ്രീ-ഓൺഡ് കാറുകളിലേക്ക് മാറുകയാണ്, ഗുപ്‍ത പറയുന്നു.  ഈ സെഗ്‌മെന്റിലും ദാസ് വെൽറ്റ് ഓട്ടോ ബ്രാൻഡിനൊപ്പം ശക്തമായ സാന്നിധ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം, ഫോക്സ്‍വാഗണ്‍  10,000 പ്രീ-ഓൺഡ് കാറുകൾ വിറ്റെന്നും ഈ വർഷം 20,000 വിൽക്കാനുള്ള പാതയിലാണെന്നും കമ്പനി പറയുന്നു. 

Follow Us:
Download App:
  • android
  • ios