ഇങ്ങനെ ചെയ്‍ത് ഹീറോയാകാന്‍ ശ്രമിക്കരുത്, ക്യാംപസുകള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി!

By Web TeamFirst Published Sep 2, 2022, 2:16 PM IST
Highlights

ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്.

തിരുവനന്തപുരം : കോളജ് ക്യാമ്പസുകളിൽ പ്രധാനപ്പെട്ട ദിവസങ്ങളിലെ ആഘോഷങ്ങൾ അതിരുവിടരുത് എന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്.

സമീപകാലത്തായി കലാലയങ്ങളിൽ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷൻ ആർട്സ്ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസിൽ വരുന്നതും ക്യാമ്പസിനകത്തും , പുറത്തും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങൾ കാണിച്ച് മറ്റുള്ളവരുടെമുന്നിൽ ഹീറോയാകാൻ ശ്രമിക്കുന്നതും കൂടിവരുന്ന സാഹചര്യമാണ് ഉള്ളതെന്ന് കുറിപ്പ് പറയുന്നു.

"ഹെല്‍മറ്റില്‍ ക്യാമറ വയ്ക്കുന്നവര്‍ക്ക് ഒരൊറ്റ ചിന്ത മാത്രം.." നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി എംവിഡി!

ഇതിന് ചിലപ്പോൾ ലഹരിയുടെ അകമ്പടി കൂടി ആകുമ്പോൾ അത്യന്തം അപകടകരമായ സാഹചര്യമാണ് വിളിച്ചുവരുത്തുന്നത് എന്നും പലപ്പോഴും ഓടിച്ച് പരിചിതമല്ലാത്ത വാഹനങ്ങൾ കടമെടുത്ത് ആയിരിക്കും ഇത്തരം ആഘോഷങ്ങൾക്ക് എത്തുക എന്നും ഇത് വളരെയധികം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഒന്നാണ് എന്നും എംവിഡി ഓര്‍മ്മിപ്പിക്കുന്നു.

ക്യാമ്പസ് മാനേജ്മെന്റും, അദ്ധ്യാപകരും , രക്ഷിതാക്കളും ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കഴിയുന്നതും  വാഹനങ്ങൾ ഇത്തരം ആഘോഷങ്ങൾക്കായി നൽകാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുസമൂഹത്തിന് അപകട ഭീഷണിയാകുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത്തരം പ്രകടനങ്ങളുടെ വീഡിയോ സഹിതം അതാത് ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ മാരെ വിവരം അറിയിക്കാവുന്നതാണ് എന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

പെട്രോളില്ലെന്ന് പറഞ്ഞ് പിഴ, സംഭവിച്ചത് ഇതാണെന്ന് ബുള്ളറ്റ് ഉടമ, എംവിഐ വിളിച്ചപ്പോള്‍ വീണ്ടും ട്വിസ്റ്റ്!

കുറിപ്പിന്‍റെ പൂര്‍ണരൂപം

അതിരുവിടരുത് ആഘോഷങ്ങൾ..!!!
മീപകാലത്തായി കലാലയങ്ങളിൽ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷൻ ആർട്സ്ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസിൽ വരുന്നതും ക്യാമ്പസിനകത്തും , പുറത്തും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങൾ കാണിച്ച് മറ്റുള്ളവരുടെമുന്നിൽ ഹീറോയാകാൻ ശ്രമിക്കുന്നതും കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്, ചിലപ്പോൾ ലഹരിയുടെ അകമ്പടി കൂടി ആകുമ്പോൾ ഇത് അത്യന്തം അപകടകരമായ സാഹചര്യമാണ് വിളിച്ചുവരുത്തുന്നത്.  

വിവാഹ വണ്ടിയുടെ നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ; അമ്പരന്ന എംവിഡി പിന്നാലെ പാഞ്ഞു!

പലപ്പോഴും ഓടിച്ച് പരിചിതമല്ലാത്ത വാഹനങ്ങൾ കടമെടുത്ത് ആയിരിക്കും ഇത്തരം ആഘോഷങ്ങൾക്ക് എത്തുക, പവർ സെഗ്മെന്റ് വാഹനങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് വളരെയധികം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്. ക്യാമ്പസ് മാനേജ്മെന്റും, അദ്ധ്യാപകരും , രക്ഷിതാക്കളും ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കഴിയുന്നതും  വാഹനങ്ങൾ ഇത്തരം ആഘോഷങ്ങൾക്കായി നൽകാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുസമൂഹത്തിന് അപകട ഭീഷണിയാകുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത്തരം പ്രകടനങ്ങളുടെ വീഡിയോ സഹിതം അതാത് ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ മാരെ വിവരം അറിയിക്കാവുന്നതാണ്.

click me!