Asianet News MalayalamAsianet News Malayalam

പെട്രോളില്ലെന്ന് പറഞ്ഞ് പിഴ, സംഭവിച്ചത് ഇതാണെന്ന് ബുള്ളറ്റ് ഉടമ, എംവിഐ വിളിച്ചപ്പോള്‍ വീണ്ടും ട്വിസ്റ്റ്!

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ ആവശ്യത്തിന് ഇന്ധനമില്ലെന്ന് യുവാവിന് കേരളാ പൊലീസിന് പിഴ ചുമത്തിയ സംഭവത്തിന് പിന്നിലെ യാതാര്‍ത്ഥ്യം വ്യക്തമാക്കി പിഴ ലഭിച്ച ഫോട്ടോ ജേണലിസ്റ്റ്

This is the reality of behind the story of man fined for driving without sufficient fuel by Kerala Police
Author
Trivandrum, First Published Jul 28, 2022, 4:31 PM IST

ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ ഡ്രൈവര്‍ക്കും ആംബുലന്‍സിനുമൊക്കെ പിഴ ചുമത്തിയ സംഭവങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയുമൊക്കെ  വിചിത്രമായ പല നടപടികളും ഈ അടുത്ത കാലത്ത് വൈറലായിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് ഇന്ധനം ഇല്ലാതെ വാഹനമോടിച്ചതിന്റെ പേരിൽ ബൈക്ക് യാത്രികനായ യുവാവിന് പിഴ കിട്ടിയ ഒരു സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭവം നടന്നത് കേരളത്തിലാണ് എന്നതാണ് കൌതുകരം. സംഭവം ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കിയതോടെ വൈറലുമായി. എന്നാല്‍ യതാര്‍ത്ഥത്തില്‍ നടന്നത് എന്താണെന്ന് വ്യക്തമാക്കി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഫൈന്‍ ലഭിച്ച പെരുമ്പാവൂര്‍ സ്വദേശിയായ ബേസില്‍ ശ്യാം എന്ന യുവാവ്. 

വിവാഹ വണ്ടിയുടെ നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ; അമ്പരന്ന എംവിഡി പിന്നാലെ പാഞ്ഞു!

ആവശ്യത്തിന് പെട്രോളില്ലാതെ ബൈക്കോടിച്ചു അഥവാ  "Driving Without Suffiecient Fuel with passangers" എന്നാണ് ബേസിലിന് പൊലീസ് നല്‍കിയ പിഴ രശീതിയില്‍ രേഖപ്പെടുത്തിയിരുന്നത്.  യഥാർത്ഥത്തിൽ അതൊരു കുറ്റമാണോ? അതോ പൊലീസിനുണ്ടായ പിഴവാണോ എന്ന ചോദ്യങ്ങൾ ഉയരുന്ന സമയത്താണ് ബേസിൽ ശ്യാം തന്നെ സംഭവത്തിന്റെ വിശദാംശങ്ങളുമായി എത്തിയത്. കൊച്ചിയില്‍ നടന്ന വൈറല്‍ സംഭവത്തിന് ആധാരമായ ആ കഥ ഇങ്ങനെ.

ഫോട്ടോ ജേണലിസ്റ്റായ ബേസില്‍ ജോലിക്ക് പോകുന്നിതിനിടയിൽ പുക്കാട്ടുപടി ജംങ്ഷനിലെ വണ്‍ വേ റോഡിലൂടെ എതിർദിശയിൽ തന്റെ റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ഓടിച്ചുപോകുകയായിരുന്നു.  ഒരു കറക്കം ഒഴിവാക്കാനും  കുറച്ചു സമയം ലാഭിക്കാനും വേണ്ടിയായിരുന്നു ഈ വഴി തിരഞ്ഞെടുത്തത് എന്ന് ബേസില്‍ പറയുന്നു.  എന്നാല്‍ അഞ്ച് മീറ്റർ അപ്പുറത്തുള്ള റോഡിലേക്ക് കടക്കുന്നതിനിടെ ഇടത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൈകാണിക്കുകയും വാഹനത്തിന് 250 രൂപ പെറ്റി അടക്കുകയുണ്ടായി. 

ജീപ്പിന് മുകളില്‍ കയറി മാസ് എന്‍ട്രി; പുലിവാല് പിടിച്ച് ബോബി ചെമ്മണ്ണൂര്‍

വൈകിയതിനാല്‍ പിഴയടച്ച് രസീത് വാങ്ങി പോക്കറ്റിൽ ഇട്ട് നേരെ ഓഫിസിൽ പോയി. അവിടെ എത്തി രസീത് എടുത്തു നോക്കിയപ്പോഴാണ് അതിലെ സെക്ഷൻ എഴുതിയത് താന്‍ ശ്രദ്ധിക്കുന്നത് എന്ന് ബേസില്‍ പറയുന്നു. "Driving Without Suffiecient Fuel with passangers" എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. സംശയം തോന്നി പരിചയമുള്ള ചില വക്കീലന്മാർക്ക് അയച്ചുകൊടുത്തപ്പോൾ ഇങ്ങനെ ഒരു വകുപ്പില്ല എന്ന് അവർ പറഞ്ഞതായും ബേസില്‍ പറയുന്നു.  പിന്നെയും സംശയം കൂടിയപ്പോള്‍ ബേസില്‍ വാട്‌സ്ആപ്പ് ൽ സ്റ്റാറ്റസ് ഇട്ടു. അഞ്ചാറു പേര്‍ മറുപടി പറഞ്ഞതല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല എന്നും 24 മണിക്കൂർ കഴിഞ്ഞു സ്റ്റാറ്റസ് മാഞ്ഞു പോയതോടെ സംഗതി താന്‍ വിട്ടുവെന്നും ബേസില്‍ പറയുന്നു.

പിറ്റേ ദിവസം ഒരു സുഹൃത്ത് ഒരു ഇൻസ്റ്റാഗ്രാം പേജിൽ ഈ രസീത് സ്റ്റോറി ലഭിച്ചതിന്‍റെ സ്‍ക്രീന്‍ ഷോട്ട് അയച്ചു തന്നതോടെയാണ് സംഭവത്തിന്‍റെ ഗതി മാറുന്നതായി ബേസില്‍ തിരിച്ചറിയുന്നത്. രസീതിയിലെ തന്‍റെ ഫോണ്‍ നമ്പർ അടക്കം ഉള്ള വ്യക്തിപരമായ വിവരങ്ങൾ ഒന്നും മാസ്‌ക് ചെയ്യാതെയായിരുന്നു ഇന്‍സ്റ്റാഗ്രാമിലെ ആ പോസ്റ്റ്. അപ്പോള്‍ മുതല്‍ താന് എയറിലായതായി ബേസില്‍ പറയുന്നു. പിന്നീട് ഫോണ്‍ നമ്പർ മറച്ചുകൊണ്ടു താൻ പോലും അറിയാതെ ഈ രസീത്, പല ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി സ്റ്റോറികളിലും, വാട്‌സ്ആപ് ഗ്രൂപ്പുകളിലും, ട്രോൾ പേജുകളിലും നിറയുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഈ ബുള്ളറ്റിന്‍റെ ആ നിഗൂഡ രഹസ്യം അറിഞ്ഞ് ആദ്യം ഉടമ ഞെട്ടി, പിന്നാലെ എംവിഡിയും!

ചില ട്രോളുകളിൽ ഉള്ളടക്കത്തെ വളച്ചൊടിച്ചുകൊണ്ടാണ് പോസ്റ്റ് ചെയ്‍തത് എന്നും സെക്ഷൻ എഴുതിയ ഉദ്യോഗസ്ഥർക്ക് പറ്റിയ ഒരു കൈപ്പിഴ മാത്രമായിരുന്നു അതെന്നും ഉറപ്പിച്ച്ു പറയുന്ന ബേസില്‍ ശ്യാം ട്രോളുകളിലും മറ്റും പറയുന്നത് പോലെ തന്റെ വണ്ടി പെട്രോൾ തീർന്ന് വഴിയിൽ ആയിട്ടില്ല എന്നും പെട്രോൾ ഇല്ലെന്ന് പറഞ്ഞു ഒരു പോലീസുകാരനും തന്നെ പിഴ അടപ്പിച്ചിട്ടില്ല എന്നും വ്യക്തമാക്കുന്നു. 

എന്നാല്‍ കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥനോട് സംസാരിച്ചപ്പോഴാണ് കഥയിലെ അടുത്ത ട്വിസ്റ്റ് സംഭവിക്കുന്നത്.  വാര്‍ത്ത അറിഞ്ഞ് വിളിച്ചു കാര്യം തിരക്കിയ എംവിഐയോടും ബേസില്‍ ഇതേ കഥ വിവരിച്ചു കൊടുത്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞാണ് മോട്ടോര്‍വാഹന നിയമത്തില്‍ "Driving Without Suffiecient Fuel with passangers" എന്നൊരു വകുപ്പുണ്ട് എന്ന് ബേസില്‍ അറിയുന്നത്. അത് പക്ഷെ, ഇരുചക്ര വാഹനങ്ങള്‍ക്കും പ്രൈവറ്റ് വാഹനങ്ങൾക്കും ബാധകമായ വകുപ്പല്ല എന്നും ബസ് പോലുള്ള പാസഞ്ചർ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക്  മാത്രമാണ് ബാധകമാകുക എന്നും എംവിഡി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായും ബേസില്‍ പറഞ്ഞു.

ഇരുട്ടുവീണാല്‍ ഡ്രൈവര്‍മാര്‍ പോകാന്‍ മടിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഭയാനകമായ 10 റോഡുകൾ

പക്ഷേ പല വിദേശ രാജ്യങ്ങളിലും സ്വകാര്യ വാഹനങ്ങൾക്കും ഇത് ബാധകമാണ് എന്ന് സുഹൃത്തുക്കള്‍ വഴി അറിയാൻ കഴിഞ്ഞു എന്നും ബേസില്‍ ശ്യാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. തനിക്കിത് പുതിയ അറിവായിരുന്നു എന്നും വ്യക്തമാക്കിയ ബേസില്‍ നാട്ടിലെ ബസ് ഡ്രൈവര്‍മാര്‍ ഈ നിയമത്തെപ്പറ്റി ബോധവന്മാരായിരിക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു.

Follow Us:
Download App:
  • android
  • ios