വാഹന പരിശോധനയ്ക്കിടെയാണു സംഭവം. ഒരു കാറിന്റെ നമ്പർ പ്ലേറ്റുകളിൽ ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത് കണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു. 

ഡംബര കാറിന്റെ രജിസ്ട്രേഷൻ നമ്പർ മറച്ചു വച്ചു സഞ്ചരിച്ച വിവാഹ പാർട്ടിയെ കുടുക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണു സംഭവം. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പർ പ്ലേറ്റുകളിൽ ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത് കണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു. 

ജീപ്പിന് മുകളില്‍ കയറി മാസ് എന്‍ട്രി; പുലിവാല് പിടിച്ച് ബോബി ചെമ്മണ്ണൂര്‍

നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ ഉടമയ്ക്കു മോട്ടർ വാഹന വകുപ്പ് പിഴ ചുമത്തുകയായിരുന്നു. എംവിഐയും എഎംവിഐയും ഉൾപ്പെട്ട സംഘം കാറിനെ പിന്തുടര്‍ന്ന് പിടികൂടിയാണ് പിഴ ചുമത്തിയത്. രജിസ്ട്രേഷൻ നമ്പർ വ്യക്തമാക്കാത്ത വാഹനങ്ങൾക്കെതിരെ നടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

നമ്പർ പ്ലേറ്റിൽ നമ്പറിന് പകരം ജാതിപ്പേര്; യുവാക്കൾക്ക് വൻതുക പിഴ
ദില്ലി: നമ്പർ പ്ലേറ്റിൽ ജാതിപ്പേര് എഴുതി ന​ഗരത്തിൽ കറങ്ങിയ സഹോദരങ്ങൾക്ക് പൊലീസിന്റെ എട്ടിന്റെ പണി. ഇരുവരിൽ നിന്ന് 70000 രൂപ പിഴ ഈടാക്കി. ദില്ലി യമുനാന​ഗറിലാണ് സംഭവം. കാറിന്റെയും ബൈക്കിന്റെയും നമ്പർ പ്ലേറ്റിലാണ് ഇരുവരും ജാതിപ്പേര് എഴുതിയത്. ഹുക്കയുടെ ചിത്രവും പതിപ്പിച്ചിരുന്നു. ജാതിപ്പേര് എഴുതിയ വാഹനത്തിൽ ഇരുവരും കറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നമ്പർ പ്ലേറ്റിലെ നമ്പറിന് പകരം പ്രജാപതി എന്നെഴുതിയും ഹുക്കയുടെ സ്റ്റിക്കർ പതിക്കുകയും ചെയ്തിരുന്നു. രണ്ട് വാഹനങ്ങളുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നഗരത്തിൽ കറങ്ങിനടന്ന സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക്, ഇയാളുടെ സഹോദരൻ എന്നിവരെയാണ് ദുർഗ ഗാർഡനിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 40,500 രൂപ പിഴയായി കാറിനും ബൈക്കിന് 28,500 രൂപ പിഴയും ചുമത്തി. 

ഈ ബുള്ളറ്റിന്‍റെ ആ നിഗൂഡ രഹസ്യം അറിഞ്ഞ് ആദ്യം ഉടമ ഞെട്ടി, പിന്നാലെ എംവിഡിയും!

ചുരത്തിൽ ഓടുന്ന കാറിൽ ഡോറിൽ തൂങ്ങി യുവാക്കളുടെ അഭ്യാസം, വീഡിയോ പുറത്ത്; കേസെടുത്ത് എംവിഡി
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ അപകടരമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനം. താമരശേരി ചുരത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. KL-10 AZ 7588 എന്ന വാഹനത്തിലായിരുന്ന യുവാക്കളുടെ സാഹസിക യാത്ര നടത്തിയത്. വാഹനത്തിന്റെ ഡോറിൽ തൂങ്ങിയുള്ള അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വന്നു. പുറകിൽ സഞ്ചരിച്ച വാഹനത്തിലുള്ളവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. വാഹനവും കസ്റ്റഡിയിൽ എടുത്തു. 

ഇരുട്ടുവീണാല്‍ ഡ്രൈവര്‍മാര്‍ പോകാന്‍ മടിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഭയാനകമായ 10 റോഡുകൾ