Maruti SUV 2022 : മാരുതിയുടെ പുതിയ മിഡ് സൈസ് എസ്‌യുവി ജൂലൈ 20ന് എത്തും

By Web TeamFirst Published Jul 7, 2022, 4:04 PM IST
Highlights

 ഇതിന്‍റെ ഭാഗമായി കമ്പനി അതിന്റെ അടുത്ത ഉൽപ്പന്നമായ പുതിയ മിഡ് സൈസ് എസ്‌യുവി  ജൂലൈ 20ന് അവതരിപ്പിക്കും എന്ന് സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ മൊത്തത്തിലുള്ള എസ്‌യുവി വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിനായി ഇടത്തരം എസ്‌യുവി രംഗത്തേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഇതിന്‍റെ ഭാഗമായി കമ്പനി അതിന്റെ അടുത്ത ഉൽപ്പന്നമായ പുതിയ മിഡ് സൈസ് എസ്‌യുവി  ജൂലൈ 20ന് അവതരിപ്പിക്കും എന്ന് സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

 പുതിയ ടൊയോട്ട-മാരുതി മോഡല്‍, പ്രതീക്ഷിക്കുന്ന 21 പ്രധാന സവിശേഷതകൾ

നിലവിൽ ഹ്യുണ്ടായ് ക്രെറ്റയും കിയ സെൽറ്റോസും ആധിപത്യം പുലർത്തുന്ന മിഡ്-സൈസ് എസ്‌യുവി രംഗത്തേക്ക് പ്രവേശിക്കുമ്പോൾ, ടൊയോട്ടയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത സ്വന്തം ഉൽപ്പന്നമാണ് മാരുതി സുസുക്കി പുറത്തിറക്കുന്നത്. ഈ മോഡല്‍ കർണാടകയിലെ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പ്ലാന്റിൽ നിർമ്മിക്കും. 

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

കഴിഞ്ഞ കുറേ വർഷങ്ങളായി ഈ വിഭാഗം ഗണ്യമായി വളർന്നു കൊണ്ടിരുന്നിട്ടും കമ്പനിക്ക് ഇതുവരെ മിഡ്-സൈസ് എസ്‌യുവി ഉണ്ടായിരുന്നില്ല. എച്ച്ടി ഓട്ടോയോട് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ (എംഎസ്‌ഐഎൽ) മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്‍തവ വിശദീകരിച്ചു. ഈ സെഗ്‌മെന്റ് വളരെ വലുതാണ് എന്നും ഇത് മൊത്തത്തിലുള്ള വിപണിയുടെ 18 ശതമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

"എൻട്രി-എസ്‌യുവി സെഗ്‌മെന്റിൽ, ഞങ്ങൾക്ക് ബ്രെസ ഒരു മാർക്കറ്റ് ലീഡറാണ്. എന്നാൽ, മിഡ്-എസ്‌യുവി സെഗ്‌മെന്റിൽ, ഞങ്ങൾ വ്യക്തമായും നമ്മെത്തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഞങ്ങളുടെ വിപണി വിഹിതം നേടണമെങ്കിൽ, ഞങ്ങളുടെ എസ്‌യുവി പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തേണ്ടതുണ്ട്.." അദ്ദേഹം വ്യക്തമാക്കുന്നു. 

Ertiga Facelift : 8.35 ലക്ഷം രൂപയ്ക്ക് മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി

ഇടത്തരം വലിപ്പമുള്ള എസ്‌യുവി വിപണി, നിലവിലുള്ളതും പുതിയതുമായ മോഡലുകൾ ശ്രദ്ധയ്ക്കായി മത്സരിക്കുന്ന ഒരു ചൂടേറിയ മത്സര മേഖലയായി തുടരുന്നു. ടൊയോട്ട ഇതിനകം തന്നെ സ്വന്തം ഓഫർ അനാവരണം ചെയ്‍തിട്ടുണ്ട്. കൂടാതെ ഈ മാസം ആദ്യം അർബൻ ക്രൂയിസർ ഹൈറൈഡർ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ശക്തമായ ഹൈബ്രിഡ് മിഡ്-സൈസ് എസ്‌യുവി ആണിത്. വരാനിരിക്കുന്ന മാരുതി മോഡൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ വാഗ്‍ദാനം ചെയ്യും. രണ്ട് മോഡലുകൾക്കും ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് 1.5 ലിറ്റർ മോട്ടോർ ലഭിക്കും, കൂടാതെ AWD പതിപ്പും ലഭിക്കുന്നു. 

ആരോരും അറിയാതെ പടിയിറങ്ങിപ്പോയ അൾട്ടോ കെ10 തിരിച്ചുവരുന്നു!

ഇന്ത്യയിലെ എസ്‌യുവി യുദ്ധക്കളത്തെ നേരിടാൻ സുസുക്കിയും ടൊയോട്ടയും കൈകോര്‍ത്തിരിക്കുകയാണ്. രണ്ട് ഉൽപ്പന്നങ്ങളും പരസ്പരം മത്സരിക്കുക മാത്രമല്ല, മറ്റ് എതിരാളികളുടെ ഒരു നീണ്ട പട്ടികയ്‌ക്കെതിരെയും പോരാടുന്നു.

ഇത് 'സ്റ്റിക്കര്‍ ഒട്ടിക്കല്‍' അല്ല, കളി മാറുന്നു; പുതിയ കൂട്ടുകൃഷിയുമായി മാരുതിയും ടൊയോട്ടയും!


 

click me!