
ഈ ഓഗസ്റ്റ് മാസത്തിൽ വമ്പന്‍ ഓഫറുകളുമായി രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. അരീന ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന കാറുകൾക്ക് മാരുതി സുസുക്കി മികച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസാവസാനം വരെ ഓഫറുകൾ ബാധകമാണ്. പുതിയ സെലേറിയോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, എസ്-പ്രെസോ, ഇക്കോ, ആൾട്ടോ എന്നിവ വിലക്കിഴിവിൽ വാങ്ങാവുന്ന മാരുതി കാറുകളിൽ ഉൾപ്പെടുന്നു.
സെവന്‍ സീറ്റർ എസ്‌യുവിയുടെ പണിപ്പുരയില്‍ മാരുതി സുസുക്കി
കോർപ്പറേറ്റ്, ക്യാഷ്, എക്സ്ചേഞ്ച് ബോണസ് സ്കീമുകൾക്ക് കീഴിലാണ് കമ്പനി കിഴിവുകൾ വാഗ്‍ദാനം ചെയ്യുന്നത്. മാരുതി സുസുക്കി ഈ സ്‍കീമിന് കീഴിൽ അടുത്തിടെ പുറത്തിറക്കിയ പുതിയ ബ്രെസ സബ് കോംപാക്റ്റ് എസ്‌യുവി ഉൾപ്പെടുത്തിയിട്ടില്ല. പുതുതലമുറ എർട്ടിഗയെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്‍തു. ഇതാ മാരുതി കാറുകളുടെ കിഴിവ് നിരക്ക് ഇവിടെ കാണാം.
മാരുതി ആൾട്ടോ
മാരുതി അതിന്റെ ജനപ്രിയ ഹാച്ച്ബാക്ക് ആൾട്ടോ 800-ന് മൊത്തത്തിൽ 22,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇത് 8,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു.
മാരുതിയുടെ അഭിമാന താരങ്ങള്‍ ഈ മൂവര്‍സംഘം!
മാരുതി എസ്- പ്രെസോ
ഈ മോഡലിന് മൊത്തത്തിൽ 54,000 രൂപ കിഴിവ് മാരുതി വാഗ്ദാനം ചെയ്യുന്നു. ഇതിൽ 35,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസ് 15,000 രൂപയും ഉൾപ്പെടുന്നു . ഇവ രണ്ടും കൂടാതെ, ഒരാൾക്ക് 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ലഭിക്കും.
മാരുതി ഇക്കോ
ജനപ്രിയ വാനായ ഇക്കോയിൽ മൊത്തത്തിൽ 22,000 രൂപ കിഴിവ് മാരുതി വാഗ്ദാനം ചെയ്യുന്നു. ഇതിൽ 10,000 രൂപ മൂല്യമുള്ള ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. ഇതുകൂടാതെ, ഇക്കോയിൽ 2,000 രൂപയുടെ കോർപ്പറേറ്റ് ബോണസും ഉണ്ട്.
മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ
മാരുതി സെലേറിയോ
കഴിഞ്ഞ വർഷം അവസാനം പുറത്തിറക്കിയ സെലെരിയോ ഹാച്ച്ബാക്കിന് മൊത്തത്തിൽ 54,000 രൂപ കിഴിവ് മാരുതി വാഗ്ദാനം ചെയ്യുന്നു. ഇതിൽ 35,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസ് 15,000 രൂപയും ഉൾപ്പെടുന്നു . 4,000 രൂപ കോർപ്പറേറ്റ് കിഴിവുമുണ്ട്.
മാരുതി വാഗൺആർ
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ മാരുതി സുസുക്കി വാഗണ്‍ ആറിന് പരമാവധി 30,000 രൂപ വിലക്കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു.
നടിക്ക് ഭര്‍ത്താവിന്‍റെ വക പിറന്നാള്‍ സമ്മാനം, 46 ലക്ഷത്തിന്‍റെ മിനി കൂപ്പര്‍!
മാരുതി സ്വിഫ്റ്റ്
മാരുതി അതിന്റെ പ്രീമിയം ഹാച്ച്ബാക്കിന് മൊത്തത്തിൽ 40,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ 20,000 രൂപ ക്യാഷ് ഡിസ്കൌണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. ഒപ്പം 5,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ഇതിൽ ഉൾപ്പെടുന്നു .
മാരുതി ഡിസയർ
ഈ ജനപ്രിയ സബ് കോംപാക്ട് സെഡാനിൽ മാരുതി മൊത്തം 18,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു . ഇതോടൊപ്പം 3,000 കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.
ചുവപ്പില്‍ മുങ്ങിയ കൂപ്പറിന്‍റെ സ്വന്തം മിനിയെ 67 ലക്ഷത്തിന് ഗാരേജിലാക്കി ജയസൂര്യ!