Tesla Cybertruck : ടെസ്‌ല സൈബർട്രക്ക് വരവ് വീണ്ടും വൈകിയേക്കും

By Web TeamFirst Published Jan 5, 2022, 8:43 PM IST
Highlights

വാഹനത്തിനായി കമ്പനി നിശ്ചയിച്ചിട്ടുള്ള ഏറ്റവും പുതിയ ടൈംലൈൻ 2022 ആയിരുന്നു. എന്നാല്‍ വാഹനത്തിന്‍റെ വരവ് ഇനിയും വൈകും എന്നാണ് ഇപ്പോല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഗോള വാഹനലോകം കഴിഞ്ഞ കുറച്ചു കാലമായി കാത്തിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാണ് ടെസ്‌ല സൈബർട്രക്ക് (Tesla Cybertruck). അനാച്ഛാദനം ചെയ്‍തതുമുതൽ, അമേരിക്കന്‍ വാഹന ഭീമന്‍ ഉൽപ്പാദന സമയക്രമങ്ങൾ നിശ്ചയിക്കുകയും അവ ഒന്നിലധികം തവണ വൈകിപ്പിക്കുകയും ചെയ്‍തു. വാഹനത്തിന്‍റെ കമ്പനി നിശ്ചയിച്ചിട്ടുള്ള ഏറ്റവും പുതിയ ടൈംലൈൻ 2022 ആയിരുന്നു. എന്നാല്‍ വാഹനത്തിന്‍റെ വരവ് ഇനിയും വൈകും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നിരത്തിലെത്തും മുമ്പേ പുത്തന്‍ വണ്ടിയിലിരുന്ന് നാട്ടുകാരോട് 'ഹായ്' പറഞ്ഞൊരു വണ്ടിക്കമ്പനി മുതലാളി!

ടെസ്‌ല സൈബർട്രക്ക് ഈ വർഷം ഉൽപ്പാദനത്തിൽ പ്രവേശിക്കാൻ സാധ്യതയില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  വരാനിരിക്കുന്ന സൈബർട്രക്കിന്റെ 2022 പ്രൊഡക്ഷൻ എസ്റ്റിമേറ്റ് ഇവി നിർമ്മാതാവ് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‍തതായിട്ടാണ് ഒരു മാധ്യമ വാര്‍ത്തയെ ഉദ്ദരിച്ച് എച്ചടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നീക്കം ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ഇനിയും വൈകിയേക്കുമെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.

2022-ൽ ഉൽപ്പാദനം അടുക്കുമ്പോൾ സൈബർട്രക്ക് ബുക്ക് ചെയ്‍ത ആളുകൾക്ക് കോൺഫിഗറേഷൻ പൂർത്തിയാക്കാൻ കഴിയുമെന്ന് ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ടെസ്‌ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരാമർശിച്ചിരുന്നു. ഇപ്പോൾ, 'പ്രൊഡക്ഷൻ അടുക്കുമ്പോൾ' എന്ന് പേജ് പറയുന്നു. ടൈംലൈൻ പേജില്‍ നിന്ന് ഒഴിവാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടെസ്‍ല സൈബർട്രക്ക് നിർമ്മാണം 2022ലേക്കു മാറ്റി

വാഹനങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ നടത്താത്തതാണ് ടെസ്‌ലയുടെ രീതി. പകരം, കമ്പനി അതിന്റെ സിഇഒ എലോൺ മസ്‌കിന്റെ ട്വിറ്ററിലെ ആരാധകരെയാണ് ആശ്രയിക്കുന്നത്. കൂടാതെ, ചില ചെറിയ അറിയിപ്പുകൾക്കായി, വിവരങ്ങൾ അറിയിക്കുന്നതിനായി ടെസ്‌ല അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നു. ഈ അപ്‌ഡേറ്റുകൾ വിലയിലെ മാറ്റങ്ങളും കോൺഫിഗറേഷൻ മാറ്റങ്ങളും മുതൽ പ്രൊഡക്ഷൻ, ഡെലിവറി അപ്‌ഡേറ്റുകൾ വരെയാകാം.

അതുകൊണ്ടുതന്നെ ടെസ്‌ല വെബ്‌സൈറ്റിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് വാഹന ലോകം കാത്തിരിക്കുന്ന ഇലക്ട്രിക് പിക്കപ്പ് ട്രക്കിനെക്കുറിച്ചുള്ള ഒരു പ്രധാന നീക്കമായിരിക്കും. അല്ലെങ്കിൽ അത് ലളിതമായ ഒരു വാചകം മാത്രമായിരിക്കാം. അതേസമയം, ടെക്‌സാസിലെ ഓസ്റ്റിനിലുള്ള പുതിയ ഗിഗാഫാക്‌ടറിയുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രഖ്യാപനം ഈ ആഴ്‍ച അവസാനത്തോടെ ഇലോൺ മസ്‌ക് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ കമ്പനിയുടെ അഞ്ചുലക്ഷം വണ്ടികള്‍ക്ക് സുരക്ഷാ തകരാര്‍!

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഓർഡർ പേജിൽ നിന്ന് സൈബർട്രക്കിന്റെ ഓർഡർ സവിശേഷതകളും വിലയും നീക്കം ചെയ്‍തതിന് ശേഷമാണ് ഈ നീക്കം. സൈബർട്രക്കിന്റെ ഒരൊറ്റ മോട്ടോർ വേരിയന്റ് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹനത്തിന്റെ നിർമ്മാണവും ലോഞ്ചും ടെസ്‌ല വൈകിപ്പിക്കുന്നത് ഇതാദ്യമല്ല. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടെസ്‌ല കാറായ മോഡൽ 3-നും സമാനമായ തടസങ്ങൾ നേരിടേണ്ടി വന്നിരുന്നു. വിവിധ പ്രശ്‍നങ്ങള്‍ കാരണം മോഡൽ 3യുടെ ലോഞ്ച് ഒന്നിലധികം തവണ വൈകിപ്പിച്ചിരുന്നു.

വണ്ടി ഫാക്ടറിയില്‍ പീഡനശ്രമം, ഈ കമ്പനിക്കെതിരെ പരാതിയുമായി വീണ്ടുമൊരു തൊഴിലാളി യുവതി

അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ലയുടെ ആദ്യത്തെ പിക്കപ്പ് ട്രക്ക് 2019 നവംബര്‍ അവസാനവാരമാണ് പ്രദര്‍ശിപ്പിക്കുന്നത്. 2021 അവസാനത്തോടെ ഈ ഇലക്ട്രിക്ക് പിക് അപ്പ് വിൽപ്പനയ്ക്കെത്തുമെന്നും അന്നു പ്രഖ്യാപിച്ചിരുന്നു കമ്പനി.  മൂന്ന് വകഭേദങ്ങളിലാണ് ടെസ്‌ല സൈബര്‍ട്രക്ക് വിപണിയിലെത്തുക എന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. സിംഗിള്‍ മോട്ടോര്‍, റിയര്‍ വീല്‍ ഡ്രൈവ് വേര്‍ഷനിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്‍താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. 39,900 ഡോളറാണ് വില.  ഇരട്ട ഇലക്ട്രിക് മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് രണ്ടാമത്തെ വേരിയന്റ്. 482 കിലോമീറ്ററാണ് ഇതിന്‍റെ റേഞ്ച്. 49,900 ഡോളറാണ് വില. മൂന്ന് ഇലക്ട്രിക് മോട്ടോറുകള്‍ സഹിതം ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തോടെ വരുന്നതാണ് ടോപ് വേരിയന്റ്. സിംഗിള്‍ ചാര്‍ജില്‍ 800 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാം. 69,000 യുഎസ് ഡോളറാണ് വില. ബേസ് മോഡല്‍ സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവാണ് (250 മൈല്‍). 7500 പൗണ്ട് ഭാരവാഹക ശേഷിയുണ്ട് ഇതിന്. 6.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 മൈല്‍ വേഗതയിലെത്താന്‍ ബേസ് മോഡലിന് സാധിക്കും. 

ഓട്ടോ പൈലറ്റ് കാറിന്റെ മുൻസീറ്റിൽ യുവതി പ്രസവിച്ചു, 'ടെസ്‌ല ബേബി' എന്ന് സോഷ്യൽ മീഡിയ

300 മൈല്‍ റേഞ്ചുള്ള രണ്ടാമനില്‍ ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണ്. 10,000 പൗണ്ട് ഭാരവാഹക ശേഷിയുണ്ടിതിന്.  4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്താം. ഏറ്റവും ഉയര്‍ന്ന 500 മൈല്‍ റേഞ്ച് മോഡലില്‍ ട്രിപ്പിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണുള്ളത്. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷി. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും.

പരമ്പരാഗത പിക്കപ്പ് ട്രക്കുകളില്‍നിന്ന് വേറിട്ട രൂപമാണ് ടെസ്‌ല ട്രക്കിന്റെ പ്രത്യേകത. ഭാവിയിലെ കവചിത വാഹനങ്ങളുടെ കരുത്തന്‍ രൂപശൈലിയിലാണ് സൈബര്‍ ട്രക്ക്. വളരെ ദൃഢതയേറിയ കോള്‍ഡ് റോള്‍ഡ് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് സൈബര്‍ട്രക്കിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. 

അള്‍ട്രാ ഹാര്‍ഡ് 30X കോള്‍ഡ്-റോള്‍ഡ് സ്‌റ്റെയിന്‍ലെസ് സ്റ്റീലിലാണ് വാഹനത്തിന്റെ നിര്‍മാണം.  പിന്നിലെ വലിയ ലഗേജ് സ്‌പേസ് ബോഡിയുടെ ഭാഗമായ ചട്ടക്കൂടിനുള്ളിലാണ്. വളരെ ഉറപ്പേറിയ ബോഡിയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.  

തകരാറോട് തകരാര്‍,കാറും കമ്പനി മുതലാളിയുടെ ഡമ്മിയും ഡൈനാമിറ്റ് വച്ച് ഉടമ തകര്‍ത്തു!

എല്ലാ ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ക്കുമായി 17 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റ് നല്‍കിയിരിക്കുന്നു. കാര്‍ഗോ കൊണ്ടുപോകുന്നതിനുള്ള ഭാഗത്തിന് 6.5 അടി നീളമുണ്ട്. ഏകദേശം നൂറ് ഘനയടിയാണ് സംഭരണ ഇടം. 6.5 ഫീറ്റ് നീളമുള്ള വാഹനത്തില്‍ ആറ് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. അതേസമയം ലക്ഷങ്ങള്‍ ബുക്കിംഗുമായി കുതിക്കുകയാണ് സൈബര്‍ ട്രക്ക്. വാഹനത്തിന് 10 ലക്ഷത്തിലേറെ ബുക്കിംഗ് ലഭിച്ചെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. 

മൂന്ന് ടെസ്‌ല ഇലക്‌ട്രിക് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ ലോഞ്ചിംഗിന് അംഗീകാരം

click me!