Asianet News MalayalamAsianet News Malayalam

Tesla Recall : ഈ കമ്പനിയുടെ അഞ്ചുലക്ഷം വണ്ടികള്‍ക്ക് സുരക്ഷാ തകരാര്‍!

കണ്ടെത്തിയ ഈ തകരാര്‍ വളരെ അപകടകരമാണ്. കാരണം കാർ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ സംഭവിച്ചാല്‍ ഡ്രൈവറുടെ കാഴ്‍ചയെ തടയും എന്നാണ് റിപ്പോര്‍ട്ടുകള്‍

Tesla recalls almost half a million EVs over safety issues
Author
USA, First Published Dec 31, 2021, 10:06 AM IST

ക്കണിക്ക് അമേരിക്കന്‍ (USA) വാഹന നിര്‍മ്മാതാക്കളായ ടെസ്‍ല (Tesla) സാങ്കേതിക തകരാര്‍ നിമിത്തം അരലക്ഷത്തോളം വാഹനങ്ങളെ തിരികെ വിളിച്ച് പരിശോധിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.  റിയർ വ്യൂ ക്യാമറയിലും ട്രങ്കിലുമുള്ള പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനായി ടെസ്‌ല അതിന്റെ 475,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്‌ല മോഡൽ 3, ​​മോഡൽ എസ് ഇലക്ട്രിക് വാഹനങ്ങളാണ് തിരിച്ചുവിളിച്ച യൂണിറ്റുകൾ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മൂന്ന് ടെസ്‌ല ഇലക്‌ട്രിക് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ ലോഞ്ചിംഗിന് അംഗീകാരം

ടെസ്‌ല തിരിച്ചുവിളിക്കൽ ഉത്തരവ് യുഎസിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷൻ (NHTSA) സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോർട്ടുകള്‍. 2014-നും 2021-നും ഇടയിൽ നിർമ്മിച്ച മോഡൽ 3, ​​മോഡൽ എസ് ഇവികൾ എന്നിവയെയാണ് തിരിച്ചുവിളിക്കുന്നത്. പ്രശ്‍ന സാധ്യതയുള്ള മോഡൽ 3 ഇവികളുടെ പിന്നിലെ ട്രങ്ക് തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ പിൻ ക്യാമറ കേടാകാനുള്ള സാധ്യതയുണ്ടെന്ന് റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഈ യൂണിറ്റുകളിൽ ചിലതിന് തകരാർ ഉള്ളതിനാൽ മുൻഭാഗത്തെ ട്രങ്ക് മുൻകൂർ മുന്നറിയിപ്പില്ലാതെ തുറക്കാനുള്ള സാധ്യതയുമുണ്ട്. ഇത് വളരെ അപകടകരമാണ്. കാരണം കാർ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ സംഭവിച്ചാല്‍ ഡ്രൈവറുടെ കാഴ്‍ചയെ തടയും. എന്നാല്‍ ഈ പ്രശ്‌നങ്ങൾ കാരണം സംഭവിച്ചേക്കാവുന്ന ഏതെങ്കിലും അപകടങ്ങളെക്കുറിച്ചോ പരിക്കുകളേക്കുറിച്ചോ ഇതുവരെ അറിവുകളൊന്നും ഇല്ലെന്ന് ടെസ്‌ല പ്രസ്‍താവിച്ചു. തിരിച്ചുവിളിക്കാനുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ടെസ്‌ലയുടെ ഓഹരികൾ എട്ട് ശതമാനത്തോളം ഇടിഞ്ഞതായും റിപ്പോർട്ടുകള്‍ ഉണ്ട്.

ലോകത്തിലെ ഏറ്റവും വലിയ EV നിർമ്മാതാക്കളാണ് ടെസ്‌ലയ്ക്ക് മറ്റെല്ലാ എതിരാളികൾക്കും എതിരെ വൻ മുൻതൂക്കമുണ്ട്. എന്നാൽ ഡിമാൻഡ് സ്ഥിരമായി ഉയരുന്നുണ്ടെങ്കിലും, കമ്പനിയുടെ നിയന്ത്രണത്തിലുള്ള പല വിപണികളിലും ഗുണനിലവാര നിയന്ത്രണ ആശങ്കകളും ഉണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണിയായ ചൈനയും ഇതിൽ ഉൾപ്പെടുന്നു. സിഇഒ എലോൺ മസ്‌ക് കർശനമായ ഗുണനിലവാര പരിശോധന നടപടികൾ നിലവിലുണ്ടെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും ഉൽപ്പാദനവും വിതരണവും വർധിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമത്തിനിടെ ഗുണനിലവാരം തകരുന്നതായി ചിലർ വിശ്വസിക്കുന്നു. എന്തായാലും, വിദഗ്ധർ പറയുന്നത്, 2022ൽ വരുന്ന എതിരാളികളേക്കാൾ ടെസ്‌ല അതിന്റെ ലീഡ് വർധിപ്പിക്കാൻ സാധ്യതയേറെയാണെന്നാണ്. പ്രത്യേകിച്ചും കമ്പനിയുടെ ടെക്സാസിലെ വമ്പന്‍ പ്ലാന്റ് പ്രവർത്തനം ആരംഭിക്കാൻ തയ്യാറായിക്കഴിഞ്ഞ സ്ഥിതിക്ക് ഈ സാധ്യത ഏറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓട്ടോ പൈലറ്റ് കാറിന്റെ മുൻസീറ്റിൽ യുവതി പ്രസവിച്ചു, 'ടെസ്‌ല ബേബി' എന്ന് സോഷ്യൽ മീഡിയ

അതേസമയം ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനത്തെപ്പറ്റി പറയുകയാണെങ്കില്‍ ടെസ്‌ലയ്ക്ക് ഇന്ത്യയില്‍ നിലവില്‍ ആകെ ഏഴ് ഇലക്ട്രിക് വാഹനങ്ങൾക്ക് ലോഞ്ചിംഗിന് അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.  ആദ്യം നാല് മോഡലുകള്‍ക്കും അടുത്തിടെ മൂ്നനു മോഡലുകള്‍ക്കും ആണ് അനുമതി ലഭിച്ചത്. അതേസമയം ഈ വാഹനങ്ങൾ ഏതൊക്കെയാണെന്ന് ഇതുവരെ വ്യക്തയിട്ടില്ല. പക്ഷേ അവ മോഡൽ 3, ​​മോഡൽ Y എന്നിവയുടെ വ്യത്യസ്‍ത വകഭേദങ്ങളായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വാഹനങ്ങളും ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ വാഹനങ്ങൾ മോഡൽ 3, ​​മോഡൽ Y എന്നിവയുടെ വകഭേദങ്ങളാണെന്ന് ടെസ്‌ല ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മോഡൽ 3, ​​മോഡൽ Y എന്നിവയേക്കാൾ വളരെ കൂടുതലാണ് മോഡൽ എസ്, മോഡൽ എക്‌സ് എന്നിവയ്ക്ക് വില കൂടുതലായതിനാൽ ടെസ്‌ല ആദ്യം ഇവ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കാം. ഇന്ത്യയിൽ, മോഡൽ 3, ​​മോഡൽ Y എന്നിവ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ, ഇന്ത്യൻ റോഡുകളിൽ മോഡൽ എസ്, മോഡൽ എക്‌സ് എന്നിവയുടെ പരീക്ഷണയോട്ടം ഇതുവരെ കണ്ടിട്ടില്ല.

കൂടാതെ, എസ്, എക്‌സ് എന്നിവ ചെലവേറിയതും ഇന്ത്യയിൽ ഇറക്കുമതി നികുതി ഇതിനകം തന്നെ വളരെ ഉയർന്നതുമാണ്. ഇത് വാഹനങ്ങളുടെ വില ഗണ്യമായി വർദ്ധിപ്പിക്കും. ഇന്ത്യയിലെ ഇറക്കുമതി തീരുവ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നും ടെസ്‍ല മേധാവി എലോൺ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളെയും ഫോസിൽ ഇന്ധന വാഹനങ്ങളെയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്നും അതിനാൽ രണ്ടിനും ഒരേ ഇറക്കുമതി തീരുവയാണ് ഈടാക്കുന്നതെന്നുമാണ് ടെസ്‍ല തലവന്‍ പറയുന്നത്. തങ്ങളുടെ വാഹനങ്ങൾ ഇലക്ട്രിക് ആയതിനാൽ അവയുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ടെസ്‌ല ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാം ശരിയായി നടന്നാൽ ടെസ്‌ല നമ്മുടെ രാജ്യത്ത് തങ്ങളുടെ ഫാക്ടറി സ്ഥാപിക്കുമെന്ന് എലോൺ മസ്‌ക് സൂചന നൽകി.

തകരാറോട് തകരാര്‍,കാറും കമ്പനി മുതലാളിയുടെ ഡമ്മിയും ഡൈനാമിറ്റ് വച്ച് ഉടമ തകര്‍ത്തു!

ടെസ്‌ല തങ്ങളുടെ ഡീലർഷിപ്പുകൾ ഇന്ത്യയിൽ തുറക്കും. വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ആദ്യം ഡീലർഷിപ്പുകൾ തുറന്ന് തുടങ്ങും. ദില്ലി, ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് ഡീലർഷിപ്പ് തുറക്കുക. ടെസ്‌ല കർണാടകയിലെ ബെംഗളൂരുവിൽ ടെസ്‌ല ഇന്ത്യ മോട്ടോർസ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ രജിസ്റ്റർ ചെയ്‍തിട്ടുണ്ട്. വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ആദ്യത്തെ വാഹനങ്ങൾ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് അല്ലെങ്കിൽ CBU ആയിട്ടായിരിക്കും ഇന്ത്യയിലെത്തുക. ഇത് വാഹനങ്ങളുടെ വില ഗണ്യമായി വർധിപ്പിക്കും. ഇക്കാരണത്താൽ, ടെസ്‌ല അവരുടെ ഡീലർഷിപ്പുകൾ ആദ്യം മെട്രോപൊളിറ്റൻ നഗരങ്ങളിൽ സ്ഥാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  

Follow Us:
Download App:
  • android
  • ios