ജിപ്‍സിയുടെ സഹോദരന്‍ പിറക്കുക ഗുജറാത്തില്‍

By Web TeamFirst Published Feb 29, 2020, 11:48 AM IST
Highlights

മാരുതിയുടെ ഗുജറാത്തിലെ സനദ് പ്ലാന്റില്‍ മെയ് മാസം മുതല്‍ ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കും

നിരത്തിൽ നിന്നും പിന്‍വാങ്ങിയ​ ജിപ്​സിക്ക് പകരക്കാരനായി ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ജിംനി എസ്‍യുവിയെ മാരുതി സുസുക്കി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 

ഇപ്പോഴിതാ മാരുതിയുടെ ഗുജറാത്തിലെ സനദ് പ്ലാന്റില്‍ മെയ് മാസം മുതല്‍ ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് പുതിയ വാര്‍ത്ത. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ നിരത്തുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. 

എന്നാല്‍ വളരെ കുറഞ്ഞ യൂണിറ്റുകള്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. പ്രതിവര്‍ഷം 4000 മുതല്‍ 5000 യൂണിറ്റ് വരെ നിര്‍മിക്കുമെന്നും വിദേശത്തേക്കുള്ള വാഹനങ്ങളും ഇന്ത്യയില്‍ നിര്‍മിക്കുമെന്നുമാണ് വിവരങ്ങള്‍. ഇന്ത്യയില്‍ മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയായിരിക്കും ഈ വാഹനം നിരത്തിലെത്തിക്കുക.

ഫോർവീൽ ഡ്രൈവ്​ ടെക്​നോളജിയിൽ ബോക്​സി പ്രൈാഫൈലുമായാണ്​ ജിംനിയുടെ വരവ്​. മാരുതിയുടെ മുൻ മോഡലുകളിൽ കണ്ട 1.5 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ്​ ജിംനിയുടേയും ഹൃദയം. 100 ബി.എച്ച്​.പി കരുത്തും 130 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച്​ സ്​പീഡ്​ മാനുവലും നാല്​ സ്​പീഡ്​ ഓ​ട്ടോമാറ്റിക്കുമായിരിക്കും ട്രാൻസ്​മിഷൻ.

ഡിസൈനിൽ പഴയ രീതികൾ തന്നെയാണ്​ ജിംനിയും പിന്തുടരുന്നത്​. കണ്ടുമറന്ന എസ്​.യു.വിയുടെ രൂപഭാവങ്ങളാണ്​ ജിംനിക്കുമുള്ളത്​. സ്‍കയർ ലൈൻ, വലിയ വീൽ ആർച്ച്​, റൂഫ്​ ലൈൻ എന്നിവയാണ്​ ജിംനിയുടെ പ്രധാന എക്​സ്​റ്റീരിയർ സവിശേഷതകൾ. ഇൻറീരിയറിന്​ ഡിസയറിനോടും എക്​സ്​.എൽ 6നോടുമാണ്​ സാമ്യം. 194 രാജ്യങ്ങളിൽ വിൽപനയുള്ള ജിംനി ഇന്ത്യയിലെത്തു​മ്പോൾ മാരുതി ആരാധകർക്ക്​ പ്രതീക്ഷകൾ ഏറെയാണ്​. 2018 ജൂലൈയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് എസ്‌യുവിയുടെ ഇന്ത്യയിലെ ഔദ്യോഗിക അരങ്ങേറ്റം.

പുതിയ ജിംനി ഒരു ലാഡർ ഫ്രെയിം ചേസിസ് അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ഒരു യഥാർത്ഥ എസ്‌യുവിയിൽ ഒരാൾ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിംനിക്ക് ഒരു പാർട്ട് ടൈം ഫോർവീൽ ഡ്രൈവ് സജ്ജീകരണവും 3-ലിങ്ക് ആക്‌സിൽ സസ്‌പെൻഷനും ലഭിക്കുന്നു. ഇത് എല്ലാത്തരം ഭൂപ്രദേശങ്ങളിലൂടെയും സഞ്ചരിക്കാൻ വാഹനത്തെ പ്രാപ്‍തമാക്കുന്നു.

സുരക്ഷയുടെ കാര്യത്തിൽ ജിംനിക്ക് രണ്ട് എസ്ആർ‌എസ് എയർബാഗുകൾ, എബി‌എസ് വിത്ത് സ്റ്റെബിലിറ്റി കൺട്രോൾ പ്രോഗ്രാം എന്നിവ ലഭിക്കുന്നു. കൂടാതെ സുസുക്കി സേഫ്റ്റി സപ്പോർട്ട്' എന്നറിയപ്പെടുന്ന പുതിയ സുരക്ഷാ സ്യൂട്ടും കമ്പനി വാഹനത്തിൽ അടുത്തിടെ അവതരിപ്പിച്ചിരുന്നു. കൂട്ടിയിടിക്ക് മുമ്പ് മുന്നറിയിപ്പ് നൽകാൻ ഡ്രൈവറിന് വിഷ്വൽ, ഓഡിയോ എയ്ഡുകൾ സിസ്റ്റം നൽകുന്നു.

ഡ്രൈവറിൽ നിന്ന് മതിയായ പ്രതികരണമില്ലെങ്കിൽ കൂട്ടിയിടി ഒഴിവാക്കാൻ സിസ്റ്റം ബ്രേക്കിംഗ് ഫോഴ്സും വർധിപ്പിക്കുന്നു. കൂടാതെ ലെയ്ൻ-പുറപ്പെടൽ മുന്നറിയിപ്പുകൾ, വേവിങ് അലേർട്ട് ഫംഗ്ഷൻ, ഉയർന്ന ബീം അസിസ്റ്റ് തുടങ്ങിയവയും ലഭിക്കുന്നു.

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.

അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. എന്നാല്‍ 2018ല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായാട്ടാണ് പുറത്തിറങ്ങിയത്. 660 സിസി മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്ന ജിംനി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുമെത്തുന്നുണ്ട്. 

ജിംനി സ്റ്റാന്റേര്‍ഡ്, ജിംനി സിയേറ എന്നീ രണ്ട് വകഭേദങ്ങളാണ് ജപ്പാനില്‍ ജിംനിക്കുള്ളത്.  2018ല്‍ യൂറോ എന്‍സിഎപി വിഭാഗം നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങ് ജിംനി സ്വന്തമാക്കിയിരുന്നു. ഇടിയില്‍ വാഹനത്തിന്റെ മുന്‍ ഭാഗത്തുണ്ടായ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിന്റെ 40 ശതമാനവും തകര്‍ന്നു. എന്നാല്‍, ഇരുവശങ്ങളിലുമേറ്റ ഇടിയിലുണ്ടായ ക്ഷതം താരതമ്യേന കുറവാണ്.  ഇത് കണക്കിലെടുത്താണ് എന്‍സിഎപി വാഹത്തിന് മൂന്ന് സ്റ്റാര്‍ റേറ്റിങ് നല്‍കിയത്.  ഇതിന് പുറമെ, ജിംനിയുടെ ബ്രേക്കിന്‍റെ കാര്യക്ഷമത പരിശോധിക്കുന്നതിനായി കാല്‍നട യാത്രക്കാരെ അടിസ്ഥാനമാക്കി നിരവധി ടെസ്റ്റുകള്‍ നടത്തിയിരുന്നു. ഇതില്‍ മികച്ച പ്രകടനമാണ് ജിംനി കാഴ്ച വെച്ചത്. അതേസമയം, സുരക്ഷ റേറ്റിങ്ങില്‍ നെക്‌സോണ്‍ ജിംനിക്ക് മുന്നിലാണ്.

102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഗ്ലോബല്‍ സ്പെക്ക് ജിംനിയുടെ ഹൃദയം.ഇന്ത്യയിലെത്തുന്ന ജിംനിയിലും ഈ എന്‍ജിന്‍ സ്ഥാനം പിടിച്ചേക്കും. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഒരുപക്ഷേ  112 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ്  എന്‍ജിനായിരിക്കും കരുത്തുപകരുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഇതിനുപുറമെ, ഡീസല്‍ എന്‍ജിനിലും ജിംനിയെ പ്രതീക്ഷിക്കാം. എന്തായാലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ് തന്നെയായിരിക്കും ട്രാന്‍സ്‍മിഷന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജിംനിയെ അടിസ്ഥാനമാക്കി 2019ല്‍ ഒരു മോണ്‍സ്റ്റര്‍ ട്രക്കും പിക്കപ്പ് കണ്‍സെപ്റ്റും കമ്പനി അവതരിപ്പിച്ചിരുന്നു.  42 ഇഞ്ച് സൂപ്പര്‍ സൈസ്ഡ് ടയര്‍, ഡെഡ്‌ലോക്ക് വീലുകള്‍, കരുത്തേറിയ മെറ്റല്‍ സസ്‌പെന്‍ഷന്‍, ഫ്‌ളാഷി കളര്‍ സ്‌കീം എന്നിവ നല്‍കിയാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളത്. 

click me!