വണ്ടി വാങ്ങുന്നവര്‍ക്ക് മാത്രമല്ല ഇത്തരം ഡീലര്‍മാര്‍ക്കും ഫിനാന്‍സ് നല്‍കും, മാസാണ് ടാറ്റ!

By Web TeamFirst Published Aug 17, 2022, 10:39 AM IST
Highlights

ഈ ഉത്സവ സീസൺ സവിശേഷമാക്കുന്നതിനായിട്ടാണ് ഈ നീക്കം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അതിന്റെ അംഗീകൃത പാസഞ്ചർ ഇവി ഡീലർമാർക്ക് ഇലക്ട്രോണിക് ഡീലർ ഫിനാൻസ് സൊല്യൂഷൻ (ഇ-ഡിഎഫ്എസ്) വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൈകോർത്തു. ഈ ഉത്സവ സീസൺ സവിശേഷമാക്കുന്നതിനായിട്ടാണ് ഈ നീക്കം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

"തീര്‍ന്നെന്ന് കരുതി, പക്ഷേ.."കണ്ണീരോടെ ആ കഥ പറഞ്ഞ് ടിയാഗോ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!

രാജ്യത്ത് ഇവിയുടെ അതിവേഗ  വളർച്ച ഉണ്ടെന്ന് ഉറപ്പാക്കാൻ, ശക്തമായ ഒരു നെറ്റ്‌വർക്കും ശാക്തീകരിക്കപ്പെട്ട ചാനൽ പങ്കാളികളും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട്, ഈ ദിശയിൽ തങ്ങൾ മറ്റൊരു ചുവടുവെപ്പ് നടത്തി എന്നും വിപുലമായ ശൃംഖലയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെന്നും അവരുമായി സഹകരിക്കുന്നതിൽ  സന്തോഷമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. 

"ഞങ്ങളുടെ അംഗീകൃത ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ ഡീലർമാർക്ക് ഒരു എക്‌സ്‌ക്ലൂസീവ് ഫിനാൻസിംഗ് പ്രോഗ്രാം നൽകാൻ  ആഗ്രഹിക്കുന്നു, അവർ ഗ്രീൻ മൊബിലിറ്റി മിഷന്റെ ഡ്രൈവിംഗിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും രാജ്യത്തെ സുസ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്യും.." ശൈലേഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു. 

ഏഴുതവണ കരണം മറിഞ്ഞ് ടിയാഗോ, പോറലുപോലുമില്ലാതെ യാത്രികര്‍, കയ്യടിച്ച് ജനം!

“ടാറ്റ മോട്ടോഴ്‌സുമായി ഈ കരാറിൽ ഏർപ്പെടുന്നതിൽ സന്തോഷമുണ്ട്, കാരണം ഇത് ഡീലർ ഫിനാൻസ് പ്രോഗ്രാമിലെ ഞങ്ങളുടെ ദീർഘകാല പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു അവസരമാണ് നൽകുന്നത്.." സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേശ് ഖര പറഞ്ഞു.

ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ ഇലക്ട്രിക് വെഹിക്കിളുകളുടെ അംഗീകൃത ഡീലർമാർക്ക് ധനസഹായം നൽകുന്നതിന് ഈ ക്രെഡിറ്റ് ലൈനുകൾ ലഭ്യമാകുമെന്നതിനാൽ, ഒരു ഹരിത നാളെയിലേക്ക് സംഭാവന ചെയ്യാൻ കഴിയുന്നതിന്റെ സംതൃപ്തിയും ഇത് നൽകുന്നു. രാജ്യത്ത് ഇവി സംസ്‌കാരത്തെയും വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുമെന്ന്  ഉറപ്പുണ്ട് എന്നും ദിനേശ് ഖര വ്യക്തമാക്കി. 

ഓണത്തിനൊരു കാര്‍ സ്വന്തമാക്കാന്‍ കൊതിയുണ്ടോ? ഇതാ കിടിലന്‍ ഓഫറുകളുമായി ടാറ്റ!

ടാറ്റ മോട്ടോഴ്‌സ് അതിന്റെ പയനിയറിംഗ് ശ്രമങ്ങളിലൂടെ ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കുകയും 23 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 89% വിപണി വിഹിതവുമായി ഇന്ത്യയിലെ ഇ-മൊബിലിറ്റി തരംഗത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നു. ഇന്ത്യയിൽ നിലവിൽ 30,000-ലധികം ടാറ്റ ഇവികൾ പേഴ്‌സണൽ, ഫ്ലീറ്റ് സെഗ്‌മെന്റുകളിലായി നിരത്തിലുണ്ട്.

click me!