ഒടുവില്‍ ഹ്യുണ്ടായിയെ മലര്‍ത്തിയടിച്ച് ടാറ്റ, മുന്നില്‍ ഇനി ഒരൊറ്റ എതിരാളി മാത്രം!

By Web TeamFirst Published Jan 2, 2023, 4:10 PM IST
Highlights

അതേസമയം 2022 ഡിസംബറിൽ ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായി മാറാൻ ടാറ്റാ മോട്ടോഴ്‍സിന് സാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ന്ത്യയിലെ കാർ നിർമ്മാതാക്കൾ 2020 ഡിസംബറിലെ അവരുടെ വിൽപ്പന ഡാറ്റ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. മാരുതി സുസുക്കിയും ടൊയോട്ടയും ഉൾപ്പെടെയുള്ള മിക്ക വാഹന നിർമ്മാതാക്കളും നെഗറ്റീവ് വിൽപ്പന വളർച്ച രേഖപ്പെടുത്തിയതായി വിൽപ്പന കണക്കുകൾ വെളിപ്പെടുത്തുന്നു. മിക്ക ബ്രാൻഡുകളും മാസാമാസം വിൽപ്പന ഇടിവ് രേഖപ്പെടുത്തി. അതേസമയം 2022 ഡിസംബറിൽ ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായി മാറാൻ ടാറ്റാ മോട്ടോഴ്‍സിന് സാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടാറ്റ മോട്ടോഴ്‌സ് 2022 ഡിസംബറിൽ 40,043 വാഹനങ്ങൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 35,299 യൂണിറ്റായിരുന്നു. 4,744 യൂണിറ്റ് അധിക വാഹനങ്ങള്‍ വിറ്റതിനാൽ 13.44 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. എന്നിരുന്നാലും, ബ്രാൻഡിന്റെ പ്രതിമാസ വിൽപ്പന 46,037 യൂണിറ്റുകളിൽ നിന്ന് 13 ശതമാനം കുറഞ്ഞു. 2022 ഡിസംബറിൽ കമ്പനി 3,868 വാഹനങ്ങൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ മാസത്തെ 2,355 യൂണിറ്റുകളിൽ നിന്ന് 64.2 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി.

 "ടാറ്റാ ബൈബൈ ഫോർഡ്..", ആ വമ്പൻ പ്ലാന്‍റ് ഇനി ടാറ്റയ്ക്ക് സ്വന്തം, നടപടികള്‍ക്ക് വൻ വേഗം!

ഹ്യുണ്ടായിയെ പിന്തള്ളി ടാറ്റ മോട്ടോഴ്‌സ് രാജ്യത്ത് രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു എന്നതാണ് ശ്രദ്ധേയം. 2022 ഡിസംബറിൽ ആഭ്യന്തര വിപണിയിൽ 38,831 യൂണിറ്റുകളുടെ വിൽപ്പനയാണ് കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി റിപ്പോർട്ട് ചെയ്‍തത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ കമ്പനി 32,212 വാഹനങ്ങൾ വിതരണം ചെയ്തിരുന്നു. വർഷം തോറും വിൽപ്പന വളർച്ച 20.18 ശതമാനമായപ്പോൾ, പ്രതിമാസ വിൽപ്പനയിൽ 19.11 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2022 നവംബറിൽ ഹ്യൂണ്ടായി ആഭ്യന്തര വിപണിയിൽ 48,003 വാഹനങ്ങൾ വിറ്റിരുന്നു. കമ്പനിയുടെ കയറ്റുമതി 2021 ഡിസംബറിലെ 16,6621 ൽ നിന്ന് 14.44 ശതമാനം വർധിച്ച് 19,021 യൂണിറ്റായി.

വരുന്നൂ പുതിയ ടൊയോട്ട ഗ്രാൻഡ് ഹൈലാൻഡർ എസ്‌യുവി

2022 ലെ മൊത്ത വിൽപ്പനയുടെ കാര്യത്തിൽ, 5.5 ലക്ഷത്തിലധികം കാറുകൾ വിറ്റഴിച്ച് രണ്ടാം സ്ഥാനം നേടാൻ ഹ്യൂണ്ടായ്‌ക്ക് കഴിഞ്ഞു. 2022ൽ ഏകദേശം 5.26 ലക്ഷം വാഹനങ്ങൾ വിൽക്കാൻ കഴിഞ്ഞ ടാറ്റ മോട്ടോഴ്സിനേക്കാൾ 26,000 അധികമാണിത്.

പൂനെയിൽ എമിഷൻ ടെസ്റ്റിംഗിനായി 2023 ഹ്യുണ്ടായ് i20 എൻ ലൈൻ

click me!