Tata Motors : ടാറ്റ സഫാരി, ഹാരിയർ പെട്രോൾ മോഡലുകള്‍ പരീക്ഷണത്തില്‍

By Web TeamFirst Published Dec 21, 2021, 4:29 PM IST
Highlights

ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ ഈ രണ്ട് ജനപ്രിയ എസ്‌യുവികളുടെ പ്രോട്ടോടൈപ്പുകൾ വ്യക്തമാക്കുന്നതായി റഷ് ലൈനിനെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടാറ്റ മോട്ടോഴ്‌സ് (Tata Motors) ഹാരിയറിന്റെയും (Harrier) സഫാരിയുടെയും (Safari) പുതിയ വകഭേദങ്ങളെ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ ഈ രണ്ട് ജനപ്രിയ എസ്‌യുവികളുടെ പ്രോട്ടോടൈപ്പുകൾ വ്യക്തമാക്കുന്നതായി റഷ് ലൈനിനെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പരീക്ഷണയോട്ടത്തിനിടെ കണ്ടെത്തിയ വാഹനം നിലവിലുള്ള മോഡലുകൾക്ക് സമാനമായി കാണപ്പെടുന്നതായും അതുകൊണ്ട് തന്നെ ഇത് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ സാധ്യത തള്ളിക്കളയുന്നുവെന്നും ഈ മോഡലുകൾ ടാറ്റ സഫാരിയുടെയും  ഹാരിയറിന്‍റെയും പെട്രോൾ ഡെറിവേറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ്, കൊറിയന്‍ കമ്പനികളെ മലര്‍ത്തിയടിച്ച് ടാറ്റ!

ഹാരിയറിന്‍റെയും സഫാരിയുടെയും എതിരാളികള്‍ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്‍ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ പെട്രോൾ പവർ എസ്‌യുവികൾ വാങ്ങാൻ ആഗ്രഹിക്കുന്ന നിരവധി ഉപഭോക്താക്കളെ ഈ രണ്ടു മോഡലുകളും നഷ്‌ടപ്പെടുത്തുന്നു. ഇത് പരിഹരിക്കാനാണ് കമ്പനിയുടെ നീക്കം.

ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈലിൽ നിന്ന് ഉത്ഭവിച്ച 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഹാരിയറിനും സഫാരിക്കും കരുത്തേകുന്നത്. ഈ എഞ്ചിൻ എംജി ഹെക്ടറിനും ജീപ്പ് കോമ്പസിനും കരുത്ത് പകരുന്നു. ഇതിന് 168 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടറും ഉൾപ്പെടുന്നു.

അതേസമയം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് ടാറ്റ മോട്ടോഴ്‌സ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. നെക്‌സോൺ കോംപാക്റ്റ് എസ്‌യുവിക്ക് കരുത്ത് പകരുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന്റെ വലിയ 4-സിലിണ്ടർ പതിപ്പായിരിക്കും ഇത്.

തൊട്ടതെല്ലാം പൊന്ന്, ആ ആത്മവിശ്വാസത്തില്‍ പുതിയൊരു സഫാരിയുമായി ടാറ്റ

എന്നാല്‍ 1.6 ലിറ്റർ പെട്രോൾ എഞ്ചിനാണ് കമ്പനി ഒരുക്കുന്നതെന്നാണ് മറ്റുചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോൾ എഞ്ചിൻ ഒരു ഡയറക്ട്-ഇഞ്ചക്ഷൻ (DI) യൂണിറ്റായിരിക്കും, ഇത് MPFI (Multi Point Fuel Injection) എഞ്ചിനുകളെ അപേക്ഷിച്ച് കൂടുതൽ ശക്തവും കാര്യക്ഷമവും കുറഞ്ഞ ഉദ്‍വമനം പുറപ്പെടുവിക്കുന്നതുമാണ്. ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ ഡയറക്ട്-ഇഞ്ചക്ഷൻ യൂണിറ്റാണിത്. ഇത് ഏകദേശം 160 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പെട്രോൾ പവർ മോഡലുകൾ ഒന്നിലധികം ഡ്രൈവ് മോഡുകളും ഓട്ടോമാറ്റിക് ഗിയർബോക്‌സോടുകൂടിയ പാഡിൽ ഷിഫ്റ്ററുകളുമായും വരാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ. തുടര്‍ന്ന് 2019 ജനുവരി ആദ്യവാരമാണ് വാഹനത്തെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില്‍ ശക്തമായ സുരക്ഷയും വമ്പന്‍ സാങ്കേതികവിദ്യയും സമ്മാനിച്ച വാഹനത്തിന് അന്നുമുതല്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ജാഗ്വാർ ആന്റ് ലാന്റ് റോവറുമായി ചേർന്ന് ഒപ്ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യയനുസരിച്ച് വാഹനത്തിന്‍റെ രൂപകല്‍പ്പന. ജാഗ്വാർ ആന്‍റ് ലാന്‍ഡ് റോവറിന്‍റെ ഡി8 പ്ലാറ്റ് ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 2.2 ദശലക്ഷം കിലോമീറ്റർ വരുന്ന ദുർഘടമായ പാതകളിലൂടെ ഹാരിയർ ഡ്രൈവ് ചെയ്ത് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പൂനെയിലെ 90 ശതമാനവും ഓട്ടോമേറ്റഡായ പുതിയ അസംബ്ലി ലൈനിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആറ് വ്യത്യസ്‌ത വകഭേദങ്ങളിലായി 22 ഓളം വേരിയന്റുകളാണ് ഹാരിയറില്‍ ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. 

ഐക്കണിക് മോഡലായ സഫാരിയുടെ പുതിയ പതിപ്പിനെ ടാറ്റാ മോട്ടോഴ്‍സ് ഈ വര്‍ഷം ആദ്യമാണ് വിപണിയില്‍ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ടാറ്റ സഫാരിക്ക് വിപണിയില്‍.  2021 ഫെബ്രുവരിയിലാണ് പുതിയ സഫാരിയെ കമ്പനി അവതരിപ്പിക്കുന്നത്. പൂനെയ്ക്കടുത്തുള്ള ടാറ്റ മോട്ടോര്‍സിന്റെ പിംപ്രി പ്ലാന്റിലാണ് സഫാരി നിര്‍മ്മിക്കുന്നത്. ഈ ഫാക്ടറിയില്‍ തന്നെയാണ് ഹാരിയര്‍, ആള്‍ട്രോസ് എന്നിവയും നിര്‍മ്മിച്ചിരിക്കുന്നത്.

 'പൊളിയാണ്' ടാറ്റ, ഒരുക്കുന്നത് വമ്പന്‍ വണ്ടി പൊളിക്കല്‍ കേന്ദ്രം!

പുത്തൻ സഫാരി 7 സീറ്റർ, 6 സീറ്റർ എന്നിങ്ങനെ 2 സീറ്റിംഗ്‌ കോൺഫിഗറേഷനിൽ ലഭ്യമാണ്. XZ+, XZA+ എന്നീ വേരിയന്റുകളിൽ ലഭ്യമായ 6 സീറ്റർ പതിപ്പിൽ രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 വേരിയന്റുകളിലാണ് 2021 ടാറ്റ സഫാരി വാങ്ങാവുന്നത്. റോയൽ ബ്ലൂ, ഡേറ്റോണാ ഗ്രെ, ഓർക്കസ് വൈറ്റ്, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ 4 നിറങ്ങളിലാണ് 2021 സഫാരി വാങ്ങാൻ സാധിക്കുക. 

click me!