
രണ്ട് വർഷം കൂടുമ്പോള്‍ നടക്കുന്ന സിംഗപ്പൂർ എയർഷോ (Singapore Airshow) ആഗോള വ്യോമയാന മേഖലയിലുള്ളവർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയാണ്. 2022ലെ സിംഗപ്പൂര്‍ എയര്‍ഷോയില്‍ (Singapore Airshow) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധ വിമാനം കിടിലന്‍ പ്രകടനമാണ് കാഴ്‍ചവച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 15ന് എയര്‍ഷോയില്‍, ഇന്ത്യൻ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) ആയ തേജസ് (LCA Tejas) 'അസാധാരണമായ പറക്കാനുള്ള കഴിവുകൾ' പ്രകടമാക്കി എന്നാണ് യൂറോ ഏഷ്യന്‍ ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദുബായ് (Dubai)) എയർ ഷോയിൽ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ LCA തേജസ് സിംഗപ്പൂരിലും വിസ്‍മയകരമായ പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ വ്യോമസേന ട്വീറ്റ് ചെയ്യുകയും അതിനെ 'എ ഡയമണ്ട് ഇൻ ദി സ്കൈ' എന്ന് വിളിക്കുകയും ചെയ്‍തു. സിംഗപ്പൂരിലെ എയർ ഷോയിൽ ആദ്യമായി പങ്കെടുത്ത എൽസിഎ തേജസ്, ഫെബ്രുവരി 15-ന് ആരംഭിച്ച അതിന്റെ മികച്ച ഫ്ലൈയിംഗ് മിടുക്കും കഴിവും പ്രകടമാക്കി.
മൂന്ന് മാസം മുമ്പ്, 2021 ലെ ദുബായ് എയർ ഷോയിൽ രാജ്യത്തെ ആഭ്യന്തര വിമാനമായ എൽസിഎ തേജസ് പങ്കെടുക്കുകയും അവിടെയുള്ള പ്രേക്ഷകരെ ആവേശത്തിലാക്കുകയും ചെയ്‍തിരുന്നു. വിദഗ്‍ധരുടെ അഭിപ്രായത്തിൽ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് വിപണിയിൽ നേട്ടമുണ്ടാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മലേഷ്യൻ വ്യോമസേനയുടെ 18 യുദ്ധവിമാനങ്ങൾക്കായുള്ള ടെൻഡറിനുള്ള ശക്തമായ മത്സരാർത്ഥിയാണ് തേജസ്.
16 വര്‍ഷത്തിന് ശേഷം യുഎഇയില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ അഭ്യാസ പ്രകടനമൊരുങ്ങുന്നു
ഒറ്റ എഞ്ചിൻ ഉള്ള, അത്യധികം ചടുലമായ, ഭാരം കുറഞ്ഞ, മൾട്ടി-റോൾ സൂപ്പർസോണിക് യുദ്ധവിമാനമാണ് എൽസിഎ തേജസ്. മികച്ച നിരീക്ഷണം ഉള്‍പ്പെടെയുള്ള വ്യോമ പോരാട്ടത്തിനും ആക്രമണാത്മക വ്യോമ പിന്തുണയ്‌ക്കുമായി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. GE F404-GE-IN20 എഞ്ചിൻ നൽകുന്ന LCA തേജസിന് 3.5 ടൺ പേലോഡ് വഹിക്കാനാകും. ഇതിന് മുമ്പ് 2016ൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർ ഷോയിലും 2019ൽ മലേഷ്യയിൽ നടന്ന ലങ്കാവി ഇന്റർനാഷണൽ മാരിടൈം ആൻഡ് എയ്‌റോസ്‌പേസ് എക്‌സിബിഷനിലും 2021ൽ ദുബായ് എയർ ഷോയിലും എൽസിഎ തേജസ് പങ്കെടുത്തിരുന്നു. 2019-ൽ LIMA-യ്ക്ക് ശേഷം, മലേഷ്യൻ എയർഫോഴ്‍സ് LCA തേജസിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
'രാജ്യത്തിന് ബെംഗളൂരുവിന്റെ സമ്മാനം'; തേജസ് യുദ്ധ വിമാനം പറത്തി ബിജെപി എംപി
വായുസേനയും എച്ച്എഎല്ലും നീണ്ട ചര്‍ച്ച നടത്തി, യുദ്ധവിമാനത്തിന്‍റെ വില കുറഞ്ഞു; തേജസിന്‍റെ നിരക്ക് ഇങ്ങനെ
പൊതുമേഖല വിമാന നിര്‍മാണക്കമ്പനിയായ എച്ച്എഎല്ലും (ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്) ഇന്ത്യന്‍ വ്യോമസേനയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് തേജസ് വിമാനങ്ങളുടെ വില കുറഞ്ഞു. 83 തേജസ് വിമാനങ്ങളുടെ വിലയില്‍ 17,000 കോടി രൂപയുടെ കുറവാണുണ്ടായത്. നേരത്തെ വ്യോമസേനയും എച്ച്എഎല്ലും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം 83 തേജസ് വിമാനങ്ങള്‍ക്ക് 56,500 കോടി രൂപയായിരുന്നു നിരക്ക്.
എന്നാല്‍, വിലയുടെ കാര്യത്തില്‍ വ്യോമസേന കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് നടന്ന വിലപേശലിലാണ് നിരക്ക് 56,500 കോടി രൂപയില്‍ നിന്ന് 39,000 കോടി രൂപയിലേക്ക് താഴ്ത്താന്‍ എച്ച്എഎല്‍ തീരുമാനിച്ചത്. മൊത്തം വ്യോമസേനയ്ക്ക് ലഭിച്ച ലാഭം 17,000 കോടി രൂപയാണ്.
ചര്‍ച്ചകള്‍ അവസാനിച്ചതോടെ വാങ്ങല്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ഫയല്‍ സിസിഎസ്സിലേക്ക് (ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) അയച്ചു. മാര്‍ച്ച് 31 ന് മുന്‍പ് വിഷയത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തേജസ് വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച കരാറില്‍ തീരുമാനമായാല്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മാര്‍ക്ക് -1എ ജെറ്റുകള്‍ വ്യോമസേനയ്ക്ക് കൈമാറുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. തേജസ് മാര്‍ക്ക് -1 വിമാനത്തിന്‍റെ പരിഷ്കരിച്ച പതിപ്പാണ് തേജസ് മാര്‍ക്ക് -1എ ജെറ്റുകള്‍. 43 പരിഷ്കാരങ്ങളാണ് പുതിയ വിമാനത്തില്‍ വരുത്തിയിരിക്കുന്നത്.
എഇഎസ്എ റഡാര്‍ (ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് അറൈ), എയര്‍ ടു എയര്‍ റീഫില്ലിങ്, സാധാരണ കാഴ്ചയ്ക്ക് അപ്പുറമുളള ലക്ഷ്യത്തിലേക്ക് ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഘടിപ്പിക്കാനുളള സംവിധാനം (ബിവിആര്‍), അഡ്വാന്‍സിഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം, ശത്രു നിരീക്ഷണ സംവിധാനത്തിന്‍റെ കണ്ണുവെട്ടിക്കാനുളള പ്രത്യേക സംവിധാനങ്ങള്‍ എന്നിവയാണ് പരിഷ്കരിച്ച തേജസ് മാര്‍ക്ക് -1എ പതിപ്പിലുണ്ടാകുക.
ദുബൈ ആകാശത്ത് പറന്ന് ഇന്ത്യയുടെ 'സൂര്യകിരണ്‍'; ശതകോടികളുടെ കരാറുകള്‍, എയര്‍ഷോയ്ക്ക് പരിസമാപ്‍തി
2016 ൽ 49,797 കോടി രൂപ ചെലവിൽ 83 തേജസ് യുദ്ധവിമാനങ്ങൾ ഏർപ്പെടുത്താൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആദ്യം അംഗീകാരം നൽകി. ഏകദേശം 56,500 കോടി രൂപയുടെ ഉദ്ധരണിയിലൂടെ എച്ച്എഎൽ വേണമെന്ന് ആവശ്യപ്പെട്ടു, ഇതാണ് ചെലവ് സംബന്ധിച്ച നീണ്ട ചർച്ചകൾക്ക് കാരണമായത്.
തേജസും, ബ്രഹ്മോസും അടക്കം കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി
ബംഗലൂരു: രാജ്യത്ത് നിര്‍മ്മിക്കുന്ന 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. കയറ്റുമതിക്ക് അനുമതി കിട്ടിയവയില്‍ തേജസ് യുദ്ധ വിമാനം, ബ്രഹ്മോസ് മിസൈല്‍, ആര്‍ട്ടലറി ഗണ്ണുകള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.
കയറ്റുമതിക്ക് അനുമതി കിട്ടിയ ഉപകരണങ്ങളില്‍ 19 എണ്ണം വ്യോമ ഉപകരണങ്ങളാണ്. 16 എണ്ണം ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ ഉപകരണങ്ങളാണ്. 41 എണ്ണം കോംമ്പാക്ട് സിസ്റ്റങ്ങളാണ്, 28 എണ്ണം നേവല്‍ ഉപകരണങ്ങളാണ്. 27 എണ്ണം ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റങ്ങളാണ്. 10 ജീവല്‍ രക്ഷ ഉപകരണങ്ങളും, 4 മിസൈലുകളും, 4 മൈക്രോ ഇലക്ട്രോണിക് ഉപകരണങ്ങളും ഈ പട്ടികയില്‍ പെടുന്നു.
സൗഹൃദ രാജ്യങ്ങളിലേക്കുള്ള ആയുധ കയറ്റുമതി വർധിപ്പിക്കുന്നതിനായി 156 പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതിക്കായി സർക്കാർ അംഗീകരിച്ചു എന്നാണ് അറിയുന്നത്. പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡിആർഡിഒ) ഇനങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
നേരത്തെ, ആകാശ് മിസൈൽ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ അനുമതി നൽകിയിരുന്നു, എന്നാൽ ഇപ്പോൾ ബ്രഹ്മോസ് ആയുധ സംവിധാനം, ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ അസ്ത്ര, ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ നാഗ് എന്നിവയും കയറ്റുമതിക്ക് തയാറാണ്.
നാവികസേനയും കരസേനയും വ്യോമസേനയും ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള സൂപ്പർസോണിക് മിസൈലാണ് ബ്രഹ്മോസ്. മൊബൈൽ ലോഞ്ചറുകൾ, കപ്പലുകൾ, അന്തർവാഹിനികൾ, വിമാനം എന്നിവയിൽ ബ്രഹ്മോസ് മിസൈൽ എളുപ്പത്തിൽ വിക്ഷേപിക്കാൻ കഴിയും. പുതിയ നയമനുസരിച്ച്, കേന്ദ്രസർക്കാർ ഇപ്പോൾ പ്രതിരോധ കയറ്റുമതി വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. 2025 ഓടെ 35,000 കോടിയുടെ കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്.