ആര്‍മി ചീഫ് ബിബിന്‍ റാവത്തും ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും വിമാനത്തില്‍ പറന്നു. 2024 മാര്‍ച്ചോടെ തേജസ് വിമാനങ്ങള്‍ വ്യോമസേനക്ക് നല്‍കാനാകുമെന്ന് എച്ച്എഎല്‍ സിഎംഡി ആര്‍ മാധവന്‍ പറഞ്ഞു. 

ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനം പറത്തി ബിജെപി എംപി തേജസ്വി സൂര്യ. ബെംഗളൂരുവില്‍ നടന്ന എയറോ ഇന്ത്യ എയര്‍ഷോയിലാണ് തേജസ്വി യുദ്ധ വിമാനത്തില്‍ കയറിയത്. ചിത്രങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തു. എല്‍സിഎ തേജസ് വിമാനങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ മാതൃകയാണ് തേജസ്വി സൂര്യ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യയുടെ കുതിപ്പാണിതെന്നും തേജസ് വിമാനങ്ങള്‍ രാജ്യത്തിനുള്ള ബെംഗളൂരുവിന്റെ സമ്മാനമാണിതെന്നും എംപി പറഞ്ഞു. തേജസ് വിമാനത്തില്‍ പറക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll to load tweet…

ആര്‍മി ചീഫ് ബിബിന്‍ റാവത്തും ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും വിമാനത്തില്‍ പറന്നു. 2024 മാര്‍ച്ചോടെ തേജസ് വിമാനങ്ങള്‍ വ്യോമസേനക്ക് നല്‍കാനാകുമെന്ന് എച്ച്എഎല്‍ സിഎംഡി ആര്‍ മാധവന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ 83 തേജസ് എംകെ 1എ വിമാനങ്ങള്‍ക്കായി എച്ച്എഎല്ലുമായി 48000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ ഏറ്റവും ഉയര്‍ന്ന കരാറാണ് കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ടത്.