മാരുതിയുടെ ആ രഹസ്യമെന്ത്? മഹാനായ ബലേനോയുടെ കരുത്തനായ കൂടപ്പിറപ്പോ?!

Published : Aug 20, 2022, 02:27 PM IST
മാരുതിയുടെ ആ രഹസ്യമെന്ത്? മഹാനായ ബലേനോയുടെ കരുത്തനായ കൂടപ്പിറപ്പോ?!

Synopsis

 ജനപ്രിയ മോഡലായ ബലേനോയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ ക്രോസ്ഓവർ .

രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 2022-ൽ വളരെ തിരക്കിലാണ്. ഈ വര്‍ഷം ഇതുവരെ നടന്ന ലോഞ്ചുകളുടെ എണ്ണം അത് ശരിവയ്ക്കുന്നു. ഇന്ത്യൻ കാർ നിർമ്മാതാവ് എസ്‌യുവികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പുതിയ ബ്രെസയും ഉടൻ പുറത്തിറക്കാനിരിക്കുന്ന ഗ്രാൻഡ് വിറ്റാര എസ്‌യുവിയും ഇതിന് തെളിവാണ്. മാരുതി സുസുക്കിയുടെ പണിപ്പുരയില്‍ മറ്റൊരു ക്രോസ്ഓവർ കൂടി ഒരുങ്ങുന്നുണ്ട്. അത് ബ്രെസയ്ക്ക് താഴെയായി സ്ഥാപിക്കാൻ പോകുന്നു. ജനപ്രിയ മോഡലായ ബലേനോയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ ക്രോസ്ഓവർ . വാഹനം അടുത്ത വർഷം വിപണിയില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ഈ മോഡലിനെ ഒന്ന് പരിചയപ്പെടാം.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

'വൈടിബി' ​​എന്ന കോഡ് നാമത്തിലുള്ള ഈ ക്രോസ്ഓവർ മാരുതിയുടെ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നികുതി ആനുകൂല്യങ്ങൾ നേടുന്നതിനായി ബലേനോയുമായി താരതമ്യപ്പെടുത്തുമ്പോൾ വീതിയിലും ഉയരത്തിലും ഇത് വളരുമെന്ന് പ്രതീക്ഷിക്കാം. വാഹനത്തിന്‍റെ ഗ്രൗണ്ട് ക്ലിയറൻസും വർധിപ്പിക്കും. കൂടാതെ ഉയർത്തിയ റൈഡ് ഉയരം ചിത്രങ്ങളിൽ വ്യക്തമായി കാണാം. മുൻഭാഗം ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട വലിയ ഗ്രില്ലും മുൻ ബമ്പറിൽ താഴെയായി എൽഇഡി ഹെഡ്‌ലൈറ്റുകളും സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം. 

കറുത്ത ക്ലാഡിംഗിന്റെ ആരോഗ്യകരമായ ഡോസ്, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകൾ, ഷാര്‍ക്ക് ഫിൻ ആന്റിന എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് ഡിസൈൻ ഘടകങ്ങൾ. ഇന്റീരിയർ കാര്യങ്ങളെ സംബന്ധിച്ച് ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല എങ്കിലും, പരിചിതമായ ഡാഷ്‌ബോർഡും മെറ്റീരിയലുകളും ഉള്ള പുതിയ മാരുതികളെ ഇത് അനുസ്മരിപ്പിക്കും. സുസുക്കി കണക്റ്റിനൊപ്പം ഒമ്പത് ഇഞ്ച് സ്മാർട്ട് പ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, കളർ എംഐഡി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പോടുകൂടിയ കീലെസ് എൻട്രി, ഓട്ടോ-ഫോൾഡിംഗ് മിററുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, ഓട്ടോമാറ്റിക് തുടങ്ങിയ ഫീച്ചറുകൾ 'വൈടിബി' ​​യിൽ ലോഡുചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഐആര്‍വിഎം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ തുടങ്ങിയവയും ഉണ്ടാകും. വാഹനത്തിന്‍റെ  ഇന്റീരിയർ സ്‌പെയ്‌സും ബൂട്ട് സ്‌പെയ്‌സും ബലേനോയ്‌ക്ക് തുല്യമാകുമെന്ന് പ്രതീക്ഷിക്കാം. 

സെവന്‍ സീറ്റർ എസ്‌യുവിയുടെ പണിപ്പുരയില്‍ മാരുതി സുസുക്കി

'വൈടിബി' ​​യുടെ പവർട്രെയിൻ സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല, എന്നിരുന്നാലും, ബൂസ്റ്റർജെറ്റ് എഞ്ചിൻ മാരുതി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ 1-ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ മോട്ടോർ അന്താരാഷ്ട്ര സ്വിഫ്റ്റിൽ ഏകദേശം 110 എച്ച്പിയും 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ അതിന്റെ ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിന് മൈൽഡ്-ഹൈബ്രിഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ബലേനോയിൽ നിന്ന് 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് കെ12എൻ എഞ്ചിനും മാരുതിക്ക് വാഗ്ദാനം ചെയ്യാം. ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ മാനുവലും ഓട്ടോമാറ്റിക്കും ഉൾപ്പെടും.

നടിക്ക് ഭര്‍ത്താവിന്‍റെ വക പിറന്നാള്‍ സമ്മാനം, 46 ലക്ഷത്തിന്‍റെ മിനി കൂപ്പര്‍! 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം