പുതിയ മോഡലുകളുമായി യമഹ

By Web TeamFirst Published Apr 13, 2020, 1:58 PM IST
Highlights

പുതിയ എഫ് സി എസ് 25,  എഫ് സി 25എന്നിവ ഉടൻ നിരത്തിൽ എത്തിക്കും എന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ

പുതിയ എഫ് സി എസ് 25,  എഫ് സി 25 എന്നിവ ഉടൻ നിരത്തിൽ എത്തിക്കും എന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

ബി എസ് 6 നിലവാരത്തോടെയെത്തുന്ന ഈ മോഡലിന് നിലവിലുള്ള മോഡലിനെക്കാൾ 5000 മുതൽ 7000 രൂപ വരെ വില ഉയരാൻ സാധ്യതയുണ്ട്. ചില ഡീലർഷിപ്പുകൾ ഈ രണ്ട് വാഹനങ്ങളുടെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ നിലവിലുള്ള മോഡലുകൾ പോലെ തന്നെ ഈ പുതിയ മോഡലുകളുടെ ഡിസൈൻ ഏകദേശം ഒരു പോലെ തന്നെയായിരിക്കും.

പുതുക്കിയ മുൻഭാഗം, എൽഇഡി ഡി ആർ എൽ ഓടുകൂടിയ എൽ ഇ ഡി ഹെഡ് ലാമ്പുകൾ,  കൂർത്ത ബിക്കിനി ഫെയറിങ്, നെഗറ്റീവ് ബാക്ക് ലൈറ്റോഡ് കൂടിയ ഇൻസ്ട്രുമെൻഡ് ക്ലസ്റ്റർ മുതലായവ രണ്ടു വാഹനങ്ങളിലും ഉണ്ടാകും. കുറച്ചുകൂടി സ്പോർട്ടി മോഡലായ എഫ് സി എസിൽ നക്കിൾ ഗാർഡുകളും മുൻഭാഗത്ത് ചെറിയൊരു വിൻഡ് സ്ക്രീനും ഉണ്ടാകും.

20.5 ബി എച്ച് പി കരുത്തും 20.1 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന സിംഗിൾ സിലിണ്ടർ 249 cc എയർ കൂൾഡ് എൻജിനായിരിക്കും ഈ രണ്ടു വാഹനങ്ങൾക്കും ഉണ്ടാവുക. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ മോണോ ഷോക്ക് സസ്പെൻഷനും ആണ്. ഡ്യുവൽ ചാനൽ എ ബി എസ്സും സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട് ഓഫ്‌ ഫംഗ്ഷനും സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു എഫ് സി എസ് 25 ഡാർക്ക് മാറ്റ് ബ്ലൂ, ഡാർക്ക് സിയാൻ, മെറ്റാലിക് വൈറ്റ് എന്നീ  നിറങ്ങളിലും എഫ് സി 25 റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് നിറങ്ങളിലും ലഭ്യമാകും. പ്രതീക്ഷിക്കുന്ന വില 1.40 മുതൽ 1.45 വരെ.

വാഹനം നിരത്തിൽ എത്തുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും കോവിഡ് 19 മൂലം ലോക്ക് ഡൌൺ അവസാനിച്ച ശേഷം മാത്രമായിരിക്കും ഇതിനെക്കുറിച്ച് മറ്റൊരു അറിയിപ്പ് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!