ഒറ്റ ഡ്രൈവര്‍മാരുള്ള ടാങ്കറുകളെ ജനം തടഞ്ഞപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉണര്‍ന്നു!

By Web TeamFirst Published Oct 28, 2018, 10:11 AM IST
Highlights

ഒരു ഡ്രൈവര്‍ മാത്രമായി റോഡിലിറങ്ങുന്ന ടാങ്കര്‍ ലോറികള്‍ക്കെതിരെ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ്. അടുത്തിടെയുണ്ടായ ടാങ്കര്‍ ലോറി അപകടങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ ഇത്തരം ലോറികള്‍ തെരുവില്‍ തടയാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പാചകവാതകങ്ങളും മറ്റും കൊണ്ടുപോകുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറികളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നാണ് നിയമം. എന്നാല്‍ പലപ്പോഴും ഇത് നടപ്പാകാറില്ല.  രണ്ട് ഡ്രൈവറില്ലാതെ പിടികൂടുന്ന ടാങ്കര്‍ പിഴ ചുമത്തിവിടുന്നതായിരുന്നു പതിവ്. എന്നാല്‍ മലപ്പുറം പാണമ്പ്രയില്‍ കഴിഞ്ഞ മാസമുണ്ടായ ടാങ്കര്‍ അപകടത്തെ തുടര്‍ന്ന് ഒറ്റ ഡ്രൈവറുമായെത്തുന്ന ടാങ്കറുകള്‍ തടയാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് ടാങ്കര്‍ ലോറികള്‍ പരിശോധിക്കാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും അധികൃതര്‍ തീരുമാനിച്ചത്. 
 
click me!