ഡിവൈഡറില്‍ തട്ടി വായുവില്‍ കറങ്ങിത്തിരിഞ്ഞ് കാര്‍ വഴിയാത്രക്കാരിയുടെ മുകളില്‍ വീണു

Published : Oct 28, 2018, 11:03 AM IST
ഡിവൈഡറില്‍ തട്ടി  വായുവില്‍ കറങ്ങിത്തിരിഞ്ഞ്  കാര്‍ വഴിയാത്രക്കാരിയുടെ മുകളില്‍ വീണു

Synopsis

അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട  വാഹനം ഡിവൈഡറില്‍ തട്ടിയാണ് മറിഞ്ഞത്. സ്ത്രീയെ ഇടിക്കുന്നതിന് മുന്‍പ് നിരവധി തവണ കറങ്ങിയാണ് വാഹനം സ്ത്രീയെ ഇടിച്ച് വീഴ്ത്തിയത്.

മുസാഫര്‍നഗര്‍: അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് പ്രഭാതനടത്തത്തിന് ഇറങ്ങിയ അറുപതുകാരിക്ക് ദയനീയ അന്ത്യം.  അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട  വാഹനം ഡിവൈഡറില്‍ തട്ടിയാണ് മറിഞ്ഞത്. സ്ത്രീയെ ഇടിക്കുന്നതിന് മുന്‍പ് നിരവധി തവണ കറങ്ങിയാണ് വാഹനം സ്ത്രീയെ ഇടിച്ച് വീഴ്ത്തിയത്. 

ഹുണ്ടായ് വെര്‍ന കാര്‍ നിയന്ത്രണം വിട്ട് നിരവധി തവണ വായുവില്‍ മലക്കം മറിഞ്ഞ് സ്ത്രീയെ ഇടിക്കുന്ന വീഡിയോ സമീപത്തെ സിസിടിവിയില്‍ നിന്നാണ് ലഭിച്ചത്. തന്റെ നേര്‍ക്ക് വരുന്ന കാറില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ സ്ത്രീ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല. വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കണക്കാക്കുന്നത്.

ഹരിദ്വാര്‍ ദേശീയപാത 58 ല്‍ മന്‍സൂര്‍പൂറിലാണ് അപകടമുണ്ടായത്. മുസാഫര്‍പൂറിന് 17 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ