രണ്ടു സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചപ്പോള്‍

Published : Oct 17, 2018, 02:29 PM IST
രണ്ടു സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചപ്പോള്‍

Synopsis

ഓഫ് റോഡ് പ്രേമികള്‍ക്കിടയിലെ സൂപ്പര്‍ താരം പൊളാരിസും ബോളീവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനും ഒരുമിച്ചതാണ് ഇപ്പോള്‍ വാഹന ലോകത്തെ കൗതുക വാര്‍ത്ത. 

ഓഫ് റോഡ് പ്രേമികള്‍ക്കിടയിലെ സൂപ്പര്‍ താരം പൊളാരിസും ബോളീവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനും ഒരുമിച്ചതാണ് ഇപ്പോള്‍ വാഹന ലോകത്തെ കൗതുക വാര്‍ത്ത.  ദുബായിയിലെ തന്റെ ഷൂട്ടിങ് ഇടവേളയിലാണ് ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ ഓഫ് റോഡ് വാഹനത്തെ സല്‍മാന്‍ കൈപിടിയിലൊതുക്കിയിരിക്കുന്നത്.

ദുബായിയിലെ അല്‍ എയ്ന്‍ പ്രദേശത്ത് കൂടെയാണ് സല്‍മാന്‍ പൊളാരിസ് ആര്‍ഇസഡ്ആര്‍ 1000 എന്ന ഓഫ് റോഡ് വാഹനം ഓടിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പൊളാരിസ് ഇന്ത്യയുടെ എംഡി പങ്കജ് ദുബെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് മോഡുകളുള്ള ഈ വാഹനത്തിന് 999 സിസി കരുത്തില്‍ 110 എച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. 343 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഈ വാഹനത്തിന് 631 കിലോ ഭാരമുണ്ട്.

ചെളി നിറഞ്ഞ ഓഫ് റോഡ് ട്രാക്കിലൂടെ ഒരു പൊളാരിന്‍ എടിവി ചാടിപ്പിക്കുന്ന ബോളിവുഡ് സൂപ്പർതാരം സുനിൽ ഷെട്ടിയുടെ വീഡിയോ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ