മാലിന്യസംസ്‌കരണം; അത്യാധുനിക വാഹനങ്ങളുമായി ടാറ്റ

By Web TeamFirst Published Sep 24, 2018, 10:20 PM IST
Highlights

നഗര മാലിന്യസംസ്‌കരണത്തിന് അത്യാധുനിക വാഹനങ്ങളുമായി ടാറ്റ മോട്ടോര്‍സ്

മുംബൈ: നഗരമാലിന്യ സംസ്‌കരണത്തിന് അത്യാധുനിക വാഹനങ്ങളുമായി ടാറ്റ മോട്ടോര്‍സ്.  മുംബൈയില്‍ നടന്ന 'മുനിസിപാലിക 2018' പരിപാടിയിലാണ് ടാറ്റ മോട്ടോര്‍സ് നിര്‍മ്മിച്ച അത്യാധുനിക മാലിന്യ സംസ്‌കരണ വാഹനങ്ങള്‍ അവതരിപ്പിച്ചത്. ഖര, ദ്രാവക മാലിന്യ നിര്‍മാര്‍ജനത്തിന്  ആവശ്യമായ രീതിയില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള പല തരത്തിലുള്ള വാഹനങ്ങള്‍, വാട്ടര്‍ ടാങ്കറുകള്‍, റോഡ് തൂക്കുന്ന വാഹനങ്ങള്‍,  തുടങ്ങി വന്‍നഗരങ്ങളിലെയോ ചെറിയ പട്ടണങ്ങളിലെയോ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള വാഹനങ്ങളാണ്  പ്രദര്‍ശിപ്പിച്ചത്. സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെ നിരവധി മുനിസിപ്പാലിറ്റികള്‍ക്ക്  മാലിന്യ നിര്‍മാര്‍ജനനത്തിനായി ടാറ്റ മോട്ടോഴ്സാണ്  നിലവില്‍ ഏറ്റവും കൂടുതല്‍ മാലിന്യ സംസ്‌കരണ സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. 

'രാജ്യത്തെ ആരോഗ്യം, പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന ഒരു  വലിയ പ്രശ്‌നമാണ് നഗരങ്ങളിലെ മാലിന്യങ്ങള്‍. ലോകബാങ്കിന്റെ കണക്കനുസരിച്ച് 2025 ഓടെ ഇന്ത്യയിലെ പ്രതിദിന മാലിന്യ ഉല്‍പാദനം 3,77,000 ടണ്‍ ആയി ഉയരും. ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്വകാര്യവും, സര്‍ക്കാര്‍ മേഖലയും  ഒരു ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ ഇന്ത്യക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. നിലവില്‍ സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെ നിരവധി മുനിസിപ്പാലിറ്റികള്‍ക്ക്  മാലിന്യ നിര്‍മാര്‍ജനനത്തിനായി ടാറ്റ മോട്ടോഴ്സാണ്  ഏറ്റവും കൂടുതല്‍ മാലിന്യ സംസ്‌കരണ സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. 

ഏസ് എച്ച്ടി ട്വിന്‍ ബിന്‍ സൈഡ് ടിപ്പര്‍,  പുതുക്കിയ ഏസ് ബിഎസ് 4 ബോക്‌സ് ടിപ്പര്‍, ഹോപ്പര്‍ ടിപ്പര്‍ ബബിന്‍ ലിഫ്റ്റര്‍  മെഗാ, എല്‍ പി ടി 1613 ജെട്ടിങ് കം സക്ഷന്‍  എം/സി തുടങ്ങിയ നിരവധി മോഡലുകള്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തി. മികച്ച സാങ്കേതിക വിദ്യ,  ഉപയോഗിക്കുവാനുള്ള സൗകര്യം, കാര്യക്ഷമമായ പ്രകടനം വിശ്വസനീയത,  മികച്ച ഡിസൈന്‍,  ഇന്ധന ക്ഷമത, വിവിധ ഉപയോഗങ്ങള്‍ക്ക് ഇഷ്ടാനുസൃതമായി ഉപയോഗിക്കാവുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ എന്നീ സവിശേഷതകള്‍ മുനിസിപ്പാലിറ്റികള്‍ക്ക്  മാലിന്യ നിര്‍മാര്‍ജ്ജന ഗതാഗത രംഗത്ത്  സഹായകരമാകും. 

ടാര്‍പോളിന്‍ കവറോടുകൂടിയ ഏസ് എച്ച്ടി ട്വിന്‍ ബിന്‍ സൈഡ് ടിപ്പറില്‍ ഉണങ്ങിയതും നനവുള്ളതുമായ 1.8സി യു എം മാലിന്യങ്ങള്‍ ഉള്‍ക്കൊള്ളാനാകും. പുതുക്കിയ ഏസ് ബിഎസ് 4 ബോക്‌സ്   2എംക്യൂബ്  കവചിത ടിപ്പറില്‍ 70:30അനുപാതത്തില്‍ ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.   2.2എം ക്യൂബ് ഹോപ്പര്‍ ടിപ്പര്‍ ബബിന്‍ ലിഫ്റ്റര്‍  മെഗാ മോഡലില്‍ ഹൈഡ്രോളിക് സംവിധാനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

എല്‍ പി ടി 1613 ജെട്ടിങ് കം സക്ഷന്‍  എം/സി ഉപയോഗിച്ച് ഓടകളില്‍ തടസ്സങ്ങള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കും. ഉയര്‍ന്ന സമ്മര്‍ദ്ദത്തിലുള്ള വാട്ടര്‍ ജെറ്റിങ് സംവിധാനം ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. സെപ്റ്റിടാങ്കുകള്‍,  മാന്‍ ഹോളുകള്‍ തുടങ്ങിയവയും ഇതുവഴി എളുപ്പത്തില്‍ വൃത്തിയാക്കാം. 5000കിലോഗ്രാമാണ് വാട്ടര്‍ ടാങ്ക് ശേഷി 3000കിലോഗ്രാം മാലിന്യങ്ങളും വഹിക്കാന്‍ ഇവക്ക്  ശേഷിയുണ്ട്.
 

click me!